LIFE
-
ഗുണദോഷ സമ്മിശ്രമീ സ്വയംഭോഗം…
സ്വയംഭോഗമെന്നു കേട്ടല്‍ ആരുമൊന്നു ഞെട്ടും. എന്നാല്‍, ലൈംഗികതയ്ക്കു പുറമേ ഇതിന് ഒട്ടനവധി ആരോഗ്യവശങ്ങള്‍കൂടിയുണ്ട്. സ്വയം നേടുന്ന ലൈംഗിക സുഖം എന്ന ഗണത്തില്‍ വരുന്ന ഒന്നാണിത്. മനുഷ്യവംശത്തോളം പഴക്കമുണ്ടെങ്കിലും ഇതിനെക്കുറിച്ച്് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. വന്ധ്യത വരുത്തും പുരുഷ ശേഷി കുറയ്ക്കും തുടങ്ങിയവ അതില്‍ ചിലതാണ്. മിതമായാല്‍ ആരോഗ്യ ഗുണവും ഇല്ലെങ്കില്‍ അനാരോഗ്യവുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. സ്വയംഭോഗം സംബന്ധിച്ച ധാരണകളും ഇതിന്റെ വാസ്തവങ്ങളുമെല്ലാം അറിയൂ. സ്വയംഭോഗത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ 95 ശതമാനം പുരുഷന്മാരും 89 ശതമാനം സ്ത്രീകളും തങ്ങള്‍ മാസ്റ്റര്‍ബേഷന്‍ അഥവാ സ്വയംഭോഗം ചെയ്യുന്നവരാണെന്നു സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇതെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് സാധാരണമായ ഒന്നാണ്. എന്നാല്‍, ഇതുസംബന്ധിച്ച്് നിറം പിടിപ്പിച്ച പല കഥകള്‍ പരത്തുന്നതിലാണ് പലര്‍ക്കും താല്‍പര്യം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തില്‍ പല പ്രതിഫലനമുണ്ടാക്കുന്നുണ്ട്. ഇതില്‍ നല്ലതും ചീത്തയുമുണ്ട്. ശരീരത്തിന് റിലാക്സേഷന്‍ സ്വയംഭോഗം ശരീരത്തിന് റിലാക്സേഷന്‍ നല്‍കുന്നുവെന്നതാണ് ഒന്ന്. സ്വയംഭോഗ സമയത്ത് സമയത്ത് ഒട്ടനവധി ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍…
Read More » -
എസ്സ് ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ: വേലയിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ സിദ്ധാർഥ് ഭരതൻ വേലയിൽ എസ്സ് ഐ അശോക് കുമാറായി എത്തുന്നു. അല്പം പ്രായം കൂടിയ എസ്സ് ഐ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ആണ് സിദ്ധാർഥ് ഭരതന്റെ വേലയിലെ വേഷം. തന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തെ ആയിരിക്കും വേലയിൽ സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിൻസിൽ സെല്ലുലോയിഡിലെ ബാന റിൽ എസ്സ് ജോർജ് നിർമ്മിക്കുന്ന വേല ക്രൈം ഡ്രാമാ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി ചിത്രത്തിന്റെ സംവിധാനവും എം.സജാസ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. വേലയുടെ ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത സംവിധാനം : സാം…
Read More » -
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി; അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് മാധ്യമപ്രവര്‍ത്തക
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നല്‍കി. ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ ഇന്നലെ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷപ്രയോഗങ്ങള്‍ നടത്തിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ: ആദ്യത്തെ ചോദ്യത്തിന് ടിയാന്‍ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും…
Read More » -
106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം; വോഗിന്റെ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍
വീണ്ടും ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ നടന്‍ തിമോത്തി ഷലമെ (Timothée Chalamet). ബ്രിട്ടീഷ് മാസിക വോഗിന്റെ പ്രിന്റ് എഡിഷന്‍ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍ എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. മാസികയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം ആണ് ഒരു സ്ത്രീ ഇല്ലാതെ വോഗ് കവര്‍ ചിത്രം അടിക്കുന്നത്. ബില്ലി ഐലിഷ്, ലേഡി ഗാഗ, റിഹാന തുടങ്ങിയവര്‍ മുമ്പേ നടന്ന വഴിയില്‍ എത്തിയതില്‍ ഷലമെക്ക് പെരുത്ത് സന്തോഷം. ഇതൊരു ബഹുമതി എന്നാണ് യുവതാരം പറഞ്ഞത്. വോഗിന്റെ അച്ചടിച്ച പതിപ്പിലാണ് ഇതാദ്യമായി പുരുഷതാരം കവര്‍ ചിത്രമാകുന്നത്. ബ്രിട്ടീഷ് പോപ് ഗ്രൂപ്പായ വണ്‍ ഡയറക്ഷനിലെ സയേന്‍ മാലിക് 2018-ലെ ഡിജിറ്റല്‍ പതിപ്പിലും ഹാരി സ്റ്റേയ്ല്‍സ് 2020-ല്‍ യുഎസ് വോഗിലും കവര്‍ചിത്രം ആയിട്ടുണ്ട്. ലിംഗപരമായ വസ്ത്രധാരണം എന്ന സങ്കല്‍പം പല തവണ തിരുത്തിയ ഷലമെ നെക്ലെസ് ഇട്ടിട്ടാണ് ഒക്ടോബര്‍ ലക്കം മാസികയുടെ മുഖചിത്രമായിരിക്കുന്നത്. അഭിനയ ജീവിതത്തില്‍ ചെറുപ്രായത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ, പൗരുഷ സങ്കല്‍പത്തിന്റെ പഴഞ്ചന്‍ നിര്‍വചനങ്ങള്‍…
Read More » -
ലൈംഗിക ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് സസ്യാഹാരികളോ?
ലണ്ടന്‍: ലൈംഗിക ജീവിതവും ഭക്ഷണരീതിയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. സസ്യാഹാരിയായി മാറുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. കിടപ്പറയില്‍ കൂടുതല്‍ പ്രണയാര്‍ദ്രരാവുന്നത് സസ്യാഹാരികളാണെന്നും വിശ്വസിക്കപ്പെടുന്നു, മാംസാഹാരികളേക്കാള്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതും അവരാണ്. യു.കെ ആസ്ഥാനമായുള്ള ഹക്ക്‌നാല്‍ ഡിസ്പാച്ച് റിപ്പോര്‍ട്ട് ചെയ്ത പഠനം സൂചിപ്പിക്കുന്നത് മാംസാഹാരികള്‍ കിടക്കയില്‍ കൂടുതല്‍ സ്വാര്‍ത്ഥരാണെന്നും ലൈംഗിക ജീവിതത്തില്‍ അവര്‍ അസന്തുഷ്ടരാണെന്നുമാണ്. 57 ശതമാനം സസ്യാഹാരികളും ആഴ്ചയില്‍ മൂന്നോ നാലോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. മാംസാഹാരികളില്‍ 47 ശതമാനം പേര്‍ ആഴ്ചയില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണ്. മാത്രമല്ല, സസ്യാഹാരികളില്‍ 84 ശതമാനം പേരും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണ്. എന്നാല്‍, മാംസാഹാരികളില്‍ ഇത് 59 ശതമാനമാണ്. 500 വീതം സസ്യാഹാരികളെയും മാംസാഹാരികളെയുമാണ് പഠനത്തിനായി സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സസ്യാഹാരികളായ 95 ശതമാനം പേരും പറഞ്ഞത് ലൈംഗിക ജീവിതത്തില്‍ അവര്‍ സന്തുഷ്ടരാണെന്നാണ്. ലൈംഗിക ഉത്തേജനത്തിന്…
Read More » -
ബെന്യാമനും ഇന്ദുഗോപനും കൈകോര്‍ക്കുന്നു; ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കം
അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. പൂവാർ ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമിട്ടത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്. ആൻസലൻ എം എൽ എയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.തുടർന്ന് മന്ത്രി എം ബി രാജേഷ്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ശൈലജാ സതീശൻ ഫസ്റ്റ് കാപ്പും നൽകി. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും…
Read More » -
‘തിരുച്ചിദ്രമ്പലം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
തമിഴകം ഒന്നടങ്കം ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. 100 കോടി ക്ലബില്‍ ഇടംനേടുകയും ചെയ്‍തു. തിയറ്ററില്‍ ആളെക്കൂട്ടി പ്രദര്‍ശനം തുടരുമ്പോള്‍ ‘തിരുച്ചിദ്രമ്പല’ത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. The most anticipated #Thiruchitrambalam streaming worldwide from Sept 23rd only on #SunNXT! Watch it in 4K and Dolby Atmos!#ThiruchitrambalamOnSunNXT@dhanushkraja @anirudhofficial #Bharathiraja @JoinPrakashRaj @MithranRJawahar @priya_Bshankar #NithyaMenen #RaashiiKhanna pic.twitter.com/pGUNchjN9j — SUN NXT (@sunnxt) September 19, 2022 സണ്‍ എൻഎക്സ്ടിയിലാണ് ‘തിരുച്ചിദ്രമ്പലം’ സ്‍ട്രീം ചെയ്യുക. സെപ്റ്റംബര്‍ 23 മുതലാണ് മിത്രൻ ജവഹര്‍ സംവിധാനം ചെയ്‍ത ചിത്രം ലോകമെമ്പാടുമായി ഓണ്‍ലൈനില്‍ ലഭ്യമാകുക. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ‘പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം.…
Read More » -
പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ? എങ്ങനെ തിരിച്ചറിയാം
വൈവാഹിക ബന്ധമായാലും പ്രണയബന്ധമായാലും എല്ലാം പങ്കാളിയുമായുള്ള ധാരണ വളരെ പ്രധാനമാണ്. മാനസികമായ പിന്തുണയില്ലെങ്കിൽ ബന്ധം തുടരാനോ, ബന്ധത്തിൽ സന്തോഷിക്കാനോ ഒന്നും സാധിക്കണമെന്നില്ല. മാനസിക പിന്തുണ ലഭിക്കണമെങ്കിൽ തീര്‍ച്ചയായും വൈകാരികമായ അടുപ്പം വേണം. എന്നാൽ പലപ്പോഴും ഒരു ബന്ധത്തിൽ തുടരുമ്പോള്‍ പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാനും അത്ര പെട്ടെന്ന് സാധിക്കണമെന്നില്ല. എങ്ങനെയാണ് ഇത് തിരിച്ചറിയാനാവുക? ബന്ധത്തിന്‍റെ സ്വഭാവം, പങ്കാളിയുടെ പെരുമാറ്റം എന്നിവയിലൂടെയെല്ലാം ഇത് തിരിച്ചറിയാൻ സാധിക്കും. അത്തരത്തിൽ പങ്കാളിക്ക് നിങ്ങളുമായി വൈകാരികമായ അടുപ്പമില്ലെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. സമര്‍പ്പണമില്ലായ്മയാണ് ഇതിന്‍റെ ഒരു സൂചന. പ്രണയബന്ധത്തിലാണെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തിക്കാനോ, പ്രണയം തന്നെ അടുത്തൊരു ഘട്ടത്തിലേക്ക് എത്തിക്കാനോ ഒന്നും ശ്രമിക്കാതെ വരാം. ദാമ്പത്യത്തിലാണെങ്കില്‍ നിങ്ങളോട് ആത്മാര്‍ത്ഥതയില്ലാത്തതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ളയിടങ്ങളില്‍ കൂടി പോവുക, ആളുകളുമായി ബന്ധപ്പെടുമ്പോള്‍ അവിടെ നിങ്ങളെ അംഗീകരിക്കുകയൊന്നും ചെയ്യുന്നില്ലെങ്കിലും അത് ശ്രദ്ധിക്കുക. നല്ലൊരു ബന്ധത്തിന്‍റെ സൂചനയല്ല ഇവ. വൈകാരികമായി നിങ്ങളോട് അടുപ്പമില്ലാത്തയാളാണെങ്കില്‍ ആ…
Read More » -
ദേവ് മോഹന് “ശാകുന്തളം” ടീമിന്റെ ജന്മദിനാശംസകൾ..
“നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന് ജന്മദിനാശംസകൾ നേരുന്നു.”ശാകുന്തളം ടീം.ഇവിടെ “ദുഷ്യന്ത്” ആയി പ്രത്യക്ഷപ്പെടുന്നത്ദേവ് മോഹൻ ആണ്.സൂഫി പറഞ്ഞ കഥ യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ.ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ശാകുന്തളം ” എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന് ശാകുന്തളം ടീം ആവേശത്തോടെആശംസകൾ നേരുകയാണ്. നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ‘ശാകുന്തളം’ മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നു. മഹാനായ നാടകകൃത്ത് കാളിദാസന്റെ ക്ലാസിക്കൽ കൃതിയായ ‘ശാകുന്തളം’ അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം-ശേഖർ വി ജോസഫ് നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ഈ “ശാകുന്തളം…
Read More » -
ഇമ്രാൻ ഹാഷ്മിക്ക് നേരെ ജമ്മു കശ്മീരിൽ ആക്രമണം
ദില്ലി: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാൻ ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ചില അജ്ഞാതർ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കശ്മീരിൽ പുരോഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകർക്കായി ഒരുക്കുന്നത്. ‘ഗ്രൗണ്ട് സീറോ’ കൂടാതെ, ഇമ്രാൻ ഹാഷ്മി മറ്റ് നിരവധി പ്രോജക്റ്റുകളിലും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും ടൈഗർ 3…
Read More »