LIFE
-
സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നവരെ പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തും അന്വേഷണവും നടപടിയും ആവശ്യപ്പെടും: അമൃത സുരേഷ്
സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്‍റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഗായിക അമൃത സുരേഷ്. അത്തരം കമന്‍റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും അതിന്‍റെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഗായകന്‍ ഗോപി സുന്ദറുമായുള്ള തന്‍റെ അടുപ്പം ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ അമൃത അറിയിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്‍റുകള്‍ സ്ഥിരമായി വരാറുണ്ട്. ഇതിനെതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. തന്‍റെ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് വരുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു. എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ…
Read More » -
കാപ്പി നല്ലതാണ് പക്ഷേ… രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം
കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. ദീർഘായുസ്സ്, ഹൃദ്രോഗം, പ്രമേഹം, അൽഷിമേഴ്സ് രോഗം, ക്യാൻസർ എന്നിവയിൽ നിന്ന് ആരോഗ്യത്തിന് കാപ്പിയുടെ നല്ല ഫലങ്ങൾ ഉറപ്പു നൽകുന്ന നിരവധി പഠനങ്ങളുണ്ട്. എന്നിരുന്നാലും, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗവേഷകർ. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ദഹനപ്രശ്‌നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, മറ്റ് കാര്യങ്ങളിൽ സമ്മർദ്ദത്തിന്റെ തോത് ഉയരുക എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, അതിരാവിലെ തന്നെ കാപ്പി കുടിക്കാനുള്ള ഏറ്റവും മോശം സമയമാണ്, കാരണം നമ്മുടെ കോർട്ടിസോളിന്റെ അളവ് ഇതിനകം തന്നെ ഉയർന്നതാണ്. കാപ്പി കുടിക്കുന്നത് സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് മാനസികാവസ്ഥയിലും ഉത്കണ്ഠയും വർദ്ധിപ്പിക്കും. പലർക്കും, കാപ്പി അവരുടെ പ്രഭാത ദിനചര്യയുടെ ഒരു അവിഭാജ്യ ഘടകമാണ്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ. കാപ്പി മികച്ചതല്ലാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര പറയുന്നു.…
Read More » -
ആളുകൾ ഒറ്റപ്പെടുമ്പോൾ പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം
ആളുകൾ ഒറ്റപ്പെടുമ്പോൾ പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം. ഏകാന്തത ടൈപ്പ് 2 പ്രമേഹം (T2D) വികസിപ്പിക്കുന്നതിനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം പറയുന്നു. ഡയബെറ്റോളജിയയിൽ പ്രസിദ്ധീകരിച്ച ഗവേഷണം (യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ [EASD] ജേണൽ) വെസ്റ്റേൺ നോർവേ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ റോജർ ഇ. ഹെൻറിക്സനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് നടത്തിയത്. ഏകാന്തതയും T2D വികസിപ്പിക്കാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനൊപ്പം, വിഷാദവും ഉറക്കമില്ലായ്മയും ഒരു പങ്കു വഹിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. മാനസിക സമ്മർദ്ദവും T2D വികസിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഏകാന്തത ഒരു വിട്ടുമാറാത്തതും ചിലപ്പോൾ നീണ്ടുനിൽക്കുന്നതുമായ ഒരു അവസ്ഥ സൃഷ്ടിക്കുന്നു. ഇത് ശരീരത്തിന്റെ ശാരീരിക സമ്മർദ്ദ പ്രതികരണത്തെ സജീവമാക്കിയേക്കാം. കൃത്യമായ സംവിധാനങ്ങൾ പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവിലുള്ള താൽക്കാലിക ഇൻസുലിൻ പ്രതിരോധം പോലുള്ള സംവിധാനങ്ങളിലൂടെ T2D…
Read More » -
ഇങ്ങനെ ചെയ്യൂ ഓര്‍മ്മക്കുറവ് പരിഹാരിക്കാം
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓർമ്മക്കുറവ്. പ്രായമാകുന്തോറും ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മക്കുറവ് പരിഹാരിക്കാം. കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അൽഷിമേഷ്യസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മാനസികാരോഗ്യത്തെ ഇത് ബാധിക്കും. രക്തപ്രവാഹത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്ന ഒരു സന്ദർഭം പോലും തലച്ചോറിന് ഹാനികരമാകാം. അതിന്റെ ഫലമായി വൈജ്ഞാനിക പ്രവർത്തനം മന്ദഗതിയിലാവുകയും ഓർമ്മയിലും ശ്രദ്ധയിലും കുറവുണ്ടാകുകയും ചെയ്യും. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഓർമശക്തിയെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളിൽ ഓർമ്മക്കുറവ് ഉള്ളതായി പഠനങ്ങൾ പറയുന്നു. 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് മികച്ച ഓർമശക്തി ഉണ്ടാവാൻ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിത്യേനയുള്ള വ്യായാമം സഹായിക്കുന്നു. ഡിമെൻഷ്യ പോലുള്ള മറവി രോഗത്തെ അകറ്റി നിർത്താൻ വ്യായാമം സഹായിക്കുന്നു. ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ (ബിഡിഎൻഎഫ്)…
Read More » -
സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കുക, പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ
സ്ത്രീകളെ മധ്യപ്രായത്തിലും ചിലപ്പോള്‍ അതിനുമുമ്പും കീഴടക്കുന്ന രോഗമാണ് പ്രമേഹം. നല്ലൊരു ശതമാനം സ്ത്രീകളും പ്രമേഹബാധയോടെ ആകെ തകര്‍ന്ന നിലയിലാവും. എന്നാല്‍ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുക. ശാരീരികമായ വ്യത്യാസങ്ങളും ജീവിതശൈലി വ്യത്യാസങ്ങളും കാരണം, പല രോഗങ്ങളും സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായി ബാധിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെങ്കിലും, സ്ത്രീകളിൽ അത് മൂലമുണ്ടാവുന്ന സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, പ്രത്യേകിച്ച് അവർ ഒരു കുഞ്ഞിന് വേണ്ടി ആസൂത്രണം ചെയ്യുമ്പോൾ അല്ലെങ്കിൽ അവർ ഇതിനകം ഗർഭിണിയാണെങ്കിൽ, സ്ത്രീകൾ സ്വയം കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക എന്നിവയാണ് രോഗത്തിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിർത്താനുള്ള ഏറ്റവും ലളിതമായ മാർഗങ്ങൾ. എന്നാൽ, പിന്നീടുള്ള ജീവിതത്തിൽ പ്രമേഹം വരാനുള്ള സാധ്യത…
Read More » -
ഗോകുലിന്റെ ജന്മദിനത്തിന് “ഗഗനചാരി” കാര്യക്ടർ പോസ്റ്റർ
ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ കാര്യക്ടർ പോസ്റ്റർ റിലീസായി. നായകനായ ഗോകുൽ സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന അലൻ പോൾ വലംപറമ്പിൽ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് റിലീസായത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ…
Read More » -
താരനും ചൊറിച്ചിലും പരിഹാരമായി ആര്യവേപ്പ് പ്രയോഗങ്ങള്‍
വരണ്ട തലയോട്ടി എപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. കാരണം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും കരുത്തിനേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ നമ്മള്‍ കൃത്യമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ വരെ നശിപ്പിക്കുന്നു. നാം വീട്ടില്‍ ചെയ്യുന്ന സ്വന്തം ഒറ്റമൂലിയില്‍ നമുക്ക് പലപ്പോഴും മുടി മുഴുവനായി ഇല്ലാതാവുന്നു. ഇത് വരണ്ട തലയോട്ടിയിലേക്കും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും താരന്‍ എന്ന പ്രതിസന്ധി നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണവും, മോശം കേശസംരക്ഷണ ഉത്പ്പന്നങ്ങളും എല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശിരോചര്‍മ്മം അടര്‍ന്ന് പോരുന്ന അവസ്ഥയിലേക്കും പലപ്പോഴും മുടി വളരെയധികം കുറയുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി താരനേയും മറ്റ് തലയിലെ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാം. ഇത് മുടി വളര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിക്ക് ആര്യവേപ്പ് നല്‍കുന്ന…
Read More » -
ജീവന്റെ നിലനില്‍പ്പിന് നിര്‍ണായകമായ ഒന്നാണ് ഹൃദയം; അറിയാം ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍ ഉള്‍പ്പെടുന്നതാണ് മനുഷ്യ ഹൃദയത്തിന്റെ ഘടന. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ അടങ്ങിയ രക്തം വിതരണം ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം. ജീവന്റെ നിലനില്‍പ്പിന് ഹൃദയം നിര്‍ണായകമായതിനാല്‍, സമീകൃതാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയാനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഈ ഹൃദയ ദിനത്തില്‍ മനുഷ്യ ഹൃദയത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില രസകരമായ വസ്തുതകള്‍ വായിച്ച് മനസിലാക്കാം. ഹൃദയത്തിന്റെ വലിപ്പം ഒരു മനുഷ്യന്റെ ഹൃദയം ഓരോ ദിവസവും ഏകദേശം 1,15,000 തവണ സ്പന്ദിക്കുകയും 2,000 ഗാലന്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ…
Read More » -
മനുഷ്യനാവണം, മനുഷ്യനാവണം… കുട്ടിയുടെ വേദന കണ്ട് കണ്ണു നിറഞ്ഞ് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ
ലഖ്‌നൗ: വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ വേദന കണ്ട് കണ്ണുനിറഞ്ഞ് മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ! ലഖിംപുര്‍ ഖേരിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ലഖ്‌നൗ ഡിവിഷനല്‍ കമ്മിഷണറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളിയായ ഐ.എ.എസ് ഓഫീസര്‍ റോഷന്‍ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്. അവിടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ത്രീ വന്ന് ഒരു കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറയുന്നത്. ഇത് കേട്ട് ആ കുട്ടിയുടെയും അവനു കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. പോകാന്‍ നേരം കുട്ടിയോട് സംസാരിക്കുന്ന റോഷന്‍ അവന്റെ വേദന കേട്ട് കണ്ണീരണിയുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരുവനന്തപുരം സദ്വേശിയായ റോഷന്‍ 2004 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നേരത്തേയും റോഷന്‍ ജേക്കബ് വാര്‍ത്തകളില്‍…
Read More » -
ഗുണഗണങ്ങളുടെ കലവറ അവക്കാഡോ
ആരോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ. ഊര്‍ജ്ജ സമ്പുഷ്ടം അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത് ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു. അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ്…
Read More »