LIFE
-
പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം സംവിധായകൻ സുവീരന്
പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് സംവിധായകൻ സുവീരൻ അർഹനായി. നാടക രചയിതാവ്, സംവിധായകൻ, ചിത്രകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സുവീരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ബ്യാരി’ ദേശീയ അവാർഡ് (സ്വർണ്ണ കമൽ ) ഉൾപ്പെടെ അനേകം അവാർഡുകൾ നേടി. ശ്രദ്ധേയങ്ങളായ അമ്പതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു.15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ്.അശോകൻ ചരുവിൽ, പ്രിയനന്ദനൻ,രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സ്ക്കൂൾ വിദ്യാർത്ഥികളായ കവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ, കാസർഗോഡ്), നിസ്വന എസ് പ്രമോദ് (മമ്പറം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ,…
Read More » -
ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
ഉറക്കം ആരോഗ്യത്തിന്‍റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ളൊരു ഘടകമാണ്. ആഴത്തിലുള്ള ഉറക്കം, ആവശ്യമായ സമയം അത്രയും ഉറക്കം എന്നിവ ലഭിച്ചില്ലെങ്കില്‍ അത് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. അതുപോലെ തന്നെ ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ പ്രശ്നങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉറങ്ങിയെഴുന്നേറ്റ ശേഷവും വീണ്ടും കിടക്കാൻ തോന്നുന്നതും ഉറങ്ങാൻ തോന്നുന്നതും എന്നറിയാമോ? അതിനുള്ള കാരണങ്ങള്‍ ഇവയാണ്… കിടക്കുന്ന സമയം… എല്ലാവരുടെയും ശീലങ്ങള്‍ ഒരുപോലെ ആയിരിക്കണമെന്നില്ല. അതായത്, രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരുണ്ട്. അതുപോലെ രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവരുണ്ട്. ഏത് ശീലമായാലും അതില്‍ നിന്ന് മാറിക്കൊണ്ട് ഉറങ്ങാൻ കിടന്നാല്‍ അതിന് ശേഷം ക്ഷീണം തോന്നുകയും വീണ്ടും കിടക്കാൻ തോന്നുകയും ചെയ്യാം. എഴുന്നേല്‍ക്കാതിരിക്കുന്നത്… ഉറക്കമുണര്‍ന്ന ശേഷം പിന്നെയും ഏറെനേരം കിടക്കയില്‍ തന്നെ കിടക്കുന്നവരുണ്ട്. ഈ ശീലവും അത്ര നല്ലതല്ല. ഇങ്ങനെ ഏറെ…
Read More » -
കുട്ടികൾക്കിടയിലെ രോഗവ്യാപനം; ആശങ്ക വേണ്ട, അപായ സൂചനകൾ അവഗണിക്കരുത്: ആരോഗ്യമന്ത്രി
കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ അപായ സൂചനകൾ അവഗണിക്കരുതെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം… പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ട. എങ്കിലും കുട്ടികളായതിനാല്‍ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെന്‍ഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എല്‍.ഐ, എസ്.എ.ആര്‍.ഐ, എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വര്‍ധനവുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പുമായി…
Read More » -
വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് പ്രഖ്യാപിച്ചു
വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും. സലിം കുമാറും വിനീത് ശ്രീനിവാസനും തമ്മിലുള്ള സംഭാഷണ വീഡിയോയിലൂടെയാണ് റിലീസ് വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നും വീഡിയോയിൽ പറയുന്നു. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഭിഭാഷകനായാണ് വിനീത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നർമത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് സൂചനകൾ. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു…
Read More » -
മഞ്ജു വാര്യരുടെ ആദ്യത്തെ ഇൻഡോ അറബിക് മൂവി ‘ആയിഷ’ വീഡിയോ ഗാനം
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രം ആയിഷയുടെ ലോഞ്ച് ജിദ്ദയിൽ വച്ച് നടന്നു ഒപ്പം സിനിമയിലെ ഒരു വീഡിയോ ഗാനവും പുറത്തിറക്കി.സംഗീതം: എം ജയചന്ദ്രൻ, വരികൾ: ബി കെ ഹരിനാരായണൻ,ഡോ. നൂറ അൽ മർസൂഖി(അറബിക്)എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന് അഹി അജയൻ ആലപിച്ച “കണ്ണില് കണ്ണില്…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത് പ്രഭു ദേവയുടെ മാസ്മരിക നൃത്ത ചുവടുകളുമായാണ് മഞ്ജു വാര്യർ ഈ ഗാനത്തിൽ എത്തുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്നാണ് ഈ ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നതു. അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ആകും സിനിമ റിലീസ് ആകുന്നതു. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബ്യയിൽ ലഭിക്കുന്നത്. നൃത്തത്തിന്…
Read More » -
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിനാക്ക് പ്രവര്‍ത്തനസജ്ജം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാന്‍സര്‍ ചികിത്സാ സങ്കേതങ്ങളായ 3 ഡി കണ്‍ഫോര്‍മല്‍ റേഡിയോ തെറാപ്പി, ഇന്റന്‍സിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആര്‍ക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാധ്യമാണ്. അതീവ സൂക്ഷ്മമായി കാന്‍സര്‍ കോശങ്ങളില്‍ മാത്രം റേഡിയേഷന്‍ നടത്താന്‍ ഈ മെഷീനിലൂടെ സാധിക്കും. ഇതിലൂടെ സാധാരണ മറ്റ് അവയവങ്ങള്‍ക്ക് ദോഷം സംഭവിക്കാതെ റേഡിയേഷന്‍ ചികിത്സ നല്‍കാനും കഴിയും. കാന്‍സര്‍ ചികിത്സയ്ക്ക് 3.8 കോടി രൂപയുടെ…
Read More » -
നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ …..
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിലേക്ക്.ഓരോ പ്രണയവും പ്രാർത്ഥന പോലെയാണ്. കൗമാരമനസ്സിന്റെ താഴ് വാരങ്ങളിൽ പൂക്കുന്ന ദേവദാരുവിന്റെ സുഗന്ധവും ഹൃദയവനിയിൽ പൂക്കുന്ന ലില്ലിപ്പൂക്കളുടെ പവിത്രതയും ഓരോ പ്രണയത്തിനുമുണ്ടെന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന ഒരു പ്രണയകഥ, വെള്ളിത്തിരയിൽ വസന്തകാലം ഒരുക്കുകയാണ് ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിലൂടെ . നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെ ആനന്ദവും പ്രേക്ഷകരിലുളവാക്കുന്ന മുഹൂർത്തങ്ങളൊരുക്കിയാണീ ചിത്രം അവതരിപ്പിക്കുന്നത്. ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല ,…
Read More »


