LIFEMovie

നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ …..

 

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിലേക്ക്.ഓരോ പ്രണയവും പ്രാർത്ഥന പോലെയാണ്. കൗമാരമനസ്സിന്റെ താഴ് വാരങ്ങളിൽ പൂക്കുന്ന ദേവദാരുവിന്റെ സുഗന്ധവും ഹൃദയവനിയിൽ പൂക്കുന്ന ലില്ലിപ്പൂക്കളുടെ പവിത്രതയും ഓരോ പ്രണയത്തിനുമുണ്ടെന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന ഒരു പ്രണയകഥ, വെള്ളിത്തിരയിൽ വസന്തകാലം ഒരുക്കുകയാണ് ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിലൂടെ . നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെ ആനന്ദവും പ്രേക്ഷകരിലുളവാക്കുന്ന മുഹൂർത്തങ്ങളൊരുക്കിയാണീ ചിത്രം അവതരിപ്പിക്കുന്നത്.


ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ – എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം – മോഹൻ സിത്താര, ആലാപനം – കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്‌റ്റ്യും – രാംദാസ് താനൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ …….

 

Back to top button
error: