LIFEMovie

മഞ്ജു വാര്യരുടെ ആദ്യത്തെ ഇൻഡോ അറബിക് മൂവി ‘ആയിഷ’ വീഡിയോ ഗാനം

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രം ആയിഷയുടെ ലോഞ്ച് ജിദ്ദയിൽ വച്ച് നടന്നു ഒപ്പം സിനിമയിലെ ഒരു വീഡിയോ ഗാനവും പുറത്തിറക്കി.സംഗീതം: എം ജയചന്ദ്രൻ, വരികൾ: ബി കെ ഹരിനാരായണൻ,ഡോ. നൂറ അൽ മർസൂഖി(അറബിക്)എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന് അഹി അജയൻ ആലപിച്ച “കണ്ണില് കണ്ണില്…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത് പ്രഭു ദേവയുടെ മാസ്മരിക നൃത്ത ചുവടുകളുമായാണ് മഞ്ജു വാര്യർ ഈ ഗാനത്തിൽ എത്തുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്നാണ് ഈ ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നതു.

അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ആകും സിനിമ റിലീസ് ആകുന്നതു. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബ്യയിൽ ലഭിക്കുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . ആഷിഫ് കക്കോടിയാണ് രചന.
മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.’

Back to top button
error: