LIFE
-
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
വണ്ണം കുറയ്ക്കാന്‍ ഇരുന്നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ രാത്രി കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കാം. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും.…
Read More » -
ഒരു കാരണവുമില്ലാതെ ചിരിക്കുന്നത് ഒരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠനം
നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലും ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ ചിരിക്കുകയാണെങ്കിൽ അതൊരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായാണ് പുതിയ പഠനം പറയുന്നത്. ഒരു കാരണവുമില്ലാതെ ചിരിക്കുന്നത് അപസ്മാരത്തിന്റെ ലക്ഷണമാകാമെന്ന് പുതിയ പഠനത്തിൽ പറയുന്നു. നേരത്തെയുള്ള രോഗനിർണയം ഈ അവസ്ഥയെ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കും. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ഈ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടുത്തിടെ ട്വീറ്റ് ചെയ്തു. ഒരു ആറ് വയസുകാരൻ യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായി ചിരിക്കുന്ന സംഭവത്തെ കുറിച്ച് ഡോ. സുധീർ കുമാർ സൂചിപ്പിച്ചു. ‘കഴിഞ്ഞ മൂന്ന് മാസമായി ഒരു കാരണവുമില്ലാതെ കുട്ടി ചിരിക്കുന്നു. ചിരിക്കാനുള്ള കാരണം ചോദിച്ചപ്പോൾ, അവൻ ഒരു കാരണവും പറയാൻ കഴിഞ്ഞില്ല. കുട്ടിയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടെന്ന് മാതാപിതാക്കൾ കരുതി. പക്ഷേ ഒരു സൈക്യാട്രിസ്റ്റിനെ സന്ദർശിക്കുന്നതിന് മുമ്പ് എന്നിൽ നിന്ന് ക്ലിയറൻസ് ആവശ്യപ്പെട്ടിരുന്നു…’- ഡോ. സുധീർ പറഞ്ഞു. ആവർത്തിച്ചുള്ള ചിരിയ്ക്ക് കാരണമാകുന്ന ‘ജെലാസ്റ്റിക് അപസ്മാരം’ (ജിഎസ്) ആണെന്ന് സംശയിക്കുന്നതായി ഡോ.…
Read More » -
ഓർമ്മശക്തി കൂട്ടാൻ ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തു
ഭക്ഷണത്തിന് രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറിവേപ്പില ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കാർബസോൾ ആൽക്കലോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് കറിവേപ്പില കഴിക്കാം. കറിവേപ്പില വയറുവേദനയ്ക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കാം. കറിവേപ്പില മോരിൽ ചേർത്ത് കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. വയറിളക്കം, മലബന്ധം, ഛർദ്ദി തുടങ്ങിയ അവസ്ഥകളെ നേരിടാൻ ഇത് സഹായിക്കും. കറിവേപ്പില മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിലെ സ്ത്രീകൾക്ക് ക്ഷീണം, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ കറിവേപ്പില തിരഞ്ഞെടുക്കാം. കറിവേപ്പില ദഹന സ്രവങ്ങൾ വർദ്ധിപ്പിക്കാനും ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു. ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് ഓർമ്മശക്തിയിൽ ഗുണം ചെയ്യും. അൽഷിമേഴ്‌സ് പോലുള്ള…
Read More » -
ഗ്ലാമറസ് ഗെറ്റപ്പിൽ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ താരം സുമി റാഷിക്
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുമി റാഷിക്. ഡബ്ബിംഗ് ആർടിസ്റ്റ് ആയി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു സുമി. വൃന്ദാവനമായിരുന്നു താരത്തിന്റെ ആദ്യ സീരിയൽ. ഏത് തരം വേഷവും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. പിന്നീട് ചെമ്പരത്തി എന്ന പരമ്പരയിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജയന്തിയെന്ന കഥാപാത്രത്തെയായിരുന്നു സുമി അവതരിപ്പിച്ചത്. സോഷ്യൽമീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. View this post on Instagram A post shared by Sumi Rashik (@sumirashik_official_) സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നതും സുമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ഗ്ലാമറസ് ഗെറ്റപ്പിലുള്ളതാണ് ചിത്രങ്ങൾ. ചിത്രങ്ങളിലെ പ്രധാന ആകർഷണം താരത്തിൻറെ കണ്ണുകൾ തന്നെയാണ്. മുഖത്തെ ഭാവവും, നോട്ടത്തിൻറെ തീവ്രതയുമാണ് ചിത്രങ്ങൾക്ക് അഴകേകുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമറിയിച്ച് എത്തുന്നത്. എല്ലാവർക്കും പറയാനുള്ളത് താരത്തിൻറെ…
Read More » -
തിയറ്ററുകളിൽ തിളങ്ങാനായില്ല, ഇനി ഒടിടി; ശിവകാർത്തികേയന്റെ ‘പ്രിൻസ്’ 25ന് ഹോട്‍സ്റ്റാറിൽ
ശിവകാർത്തികേന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് പ്രിൻസ്. ‘ഡോക്ടർ’, ‘ഡോൺ’ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം എത്തിയ ശിവകാർത്തികേയൻ ചിത്രമായിരുന്നു ‘പ്രിൻസ്’. പക്ഷേ ‘പ്രിൻസി’ന് തിയറ്ററുകളിൽ അത്ര വൻ പ്രതികരണം നേടാനായിരുന്നില്ല. അനുദീപ് കെ വി സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസിന് തയ്യാറാവുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. ശിവകാർത്തികേയൻ നായകനായ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് റിലീസ് ചെയ്യുക. ക്ലീൻ യു സർട്ടിഫിക്കറ്റോടെ എത്തിയ ചിത്രം നവംബർ 25 മുതലാണ് ഓൺലൈനിൽ സ്‍ട്രീം ചെയ്യുക. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.’പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. #Prince will be streaming on Disney+ Hotstar from November 25th. pic.twitter.com/QquJNAXuNm — LetsCinema (@letscinema) November 14, 2022 ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ‘പ്രിൻസ്’…
Read More » -
‘1744 വൈറ്റ് ആൾട്ടോ’ വരുന്നു… വ്യത്യസ്‍തത നിറഞ്ഞ പ്രമേയം, കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ… ഫുൾ ഫ്രഷ്….
വ്യത്യസ്‍തത നിറഞ്ഞ പ്രമേയങ്ങളാണ് ഇന്ത്യൻ സിനിമയിൽ മലയാളത്തെ എന്നും വേറിട്ടു നിർത്തിയത്. താരാധിപത്യമുണ്ടായിരുന്ന ഒരു ദീർഘകാല ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടും അത്തരം ചിത്രങ്ങൾ നിരനിരയായി എത്തുകയാണ്. അവ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നത് സിനിമാ മേഖലയ്ക്ക് വലിയ ഉണർവ്വ് ആണ് പകരുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് എത്തുകയാണ് 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായെത്തി പ്രേക്ഷകശ്രദ്ധ നേടിയ സെന്ന ഹെഗ്‍ഡേ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. മലയാളികൾ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിജയൻ എന്ന സാധാരണക്കാരന്റേതാണ് ആ കാർ. ഈ കാർ രണ്ട് കള്ളന്മാരുടെ കയ്യിൽച്ചെന്ന് പെടുന്നതും അതേത്തുടർന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീൻറെ നായക കഥാപാത്രം, പൊലീസ് ഓഫീസർ മഹേഷും മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങൾ…
Read More » -
ഗോവിന്ദ് വസന്ത ഈണമിട്ട വണ്ടർ വിമെനിലെ ഹിന്ദി ഗാനം പുറത്ത്
അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടർ വിമെനിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നൈന ഝാരോകെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അഞ്ജലി മേനോനും അഗ്യത്‍മിത്രയും ചേർന്നാണ്. കീർത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വിമെൻ. നദിയ മൊയ്തു, നിത്യ മേനൻ, പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2018 ൽ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങൾ. ആർഎസ്‍വിപി മൂവീസ്, ഫ്ലൈയിംഗ് യൂണികോൺ എൻറർടെയ്ൻമെൻറ് എന്നീ ബാനറുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം…
Read More » -
ആരാധകരെ അത്ഭുതപ്പെടുത്തി ആമിർ ഖാന്റെ തിരിച്ചറിവും പുതിയ തീരുമാനവും ! അഭിനയ ജീവിതത്തിൽനിന്ന് ഇടവേള എടുക്കുന്ന…
അഭിനയ ജീവിതത്തിൽ നിന്ന് താൻ ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാൻ ആയില്ലെന്നും ആമിർ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാൽ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം. #AamirKhan will produce #Champions. Aamir shared “It's a wonderful script, it's a beautiful story, and it’s a very heartwarming and lovely film but I feel I want to take a break. I want to be with my family, I want to be with my mom and my kids." pic.twitter.com/GMFU78Jmtj — Ashwani kumar (@BorntobeAshwani) November 14, 2022 “കഴിഞ്ഞ 35 വർഷങ്ങളായി സിനിമയിൽ…
Read More » -
ചെറുപ്പക്കാരിലെ പ്രമേഹം; ലക്ഷണങ്ങൾ എന്തൊക്കെ?
ലോകമെമ്പാടും യുവാക്കളിൽ പ്രമേഹം പിടിപെടുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുള്ള യുവാക്കൾക്ക് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശങ്കാജനകമായ പ്രവണതയാണിത്. യുകെയിൽ പ്രമേഹം കണ്ടെത്തിയ 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 2016-17 ൽ ഏകദേശം 120,000 ആയിരുന്നത് 2020-21ൽ 148,000 ആയി 23 ശതമാനമായി ഉയർന്നതായി ഡയബറ്റിസ് യുകെയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് യുവാക്കളിൽ പ്രമേഹം 40 വയസ്സിനു മുകളിലുള്ളവരേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നു എന്നാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഈ വർദ്ധനവിന് കാരണമാകുന്ന ഘടകങ്ങളെന്ന് പഠനങ്ങൾ പറയുന്നു. 40 വയസ്സിന് മുമ്പുള്ള പ്രമേഹത്തെ നേരത്തെയുള്ള ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നു. സാധാരണയായി മധ്യവയസ്സിലോ വാർദ്ധക്യത്തിലോ കൂടുതലായി കാണപ്പെടുന്ന രോഗമാണിത്. കുട്ടികൾ, കൗമാരക്കാർ, അവരുടെ 20-30 വയസ്സ് പ്രായമുള്ളവർ ഇവരിൽ പ്രമേഹം കൂടുതലായി വികസിക്കുന്നു. രോഗലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. കാരണം ആളുകൾ അവരുടെ ജീവിതത്തിന്റെ തുടക്കത്തിൽ…
Read More » -
‘ജയ ജയ ജയ ജയ ഹേ’യിലെ ഡിലീറ്റഡ് സീൻ പുറത്ത് !
അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞെത്തിയ ചിത്രം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ജയ ജയ ജയ ജയ ഹേ’യുടെ ടെയ്ൽ എൻഡ് ഡിലീറ്റഡ് സീൻസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ദർശന അവതരിപ്പിക്കുന്ന ജയ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വിവാഹമാണ് രംഗം. ഇവിടെ വച്ച് ജയയുടെ മുൻ കാമുകനും(അജു വർഗീസ്) ഭർത്താവായ രാജേഷും കണ്ടുമുട്ടുന്നു. ഇരുവരും തങ്ങളുടെ മണ്ഡലത്തിലെ രാഷ്ട്രീയ വിഷയം എന്നോണം ജയയുടെ കാര്യം പറയുന്നു. ഇരുവരും ജയയെ കൈവിട്ട് കളയില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. ജയ ഇനി രാജേഷിനൊപ്പം പോയോ ? അതോ ദീപു അവരെ…
Read More »