LIFE

  • വിഘ്‍നേശ് ശിവനും അജിത്തും ആദ്യമായി ഒന്നിക്കുന്നു; ‘എകെ 62’ ജനുവരിയില്‍ ചിത്രീകരണം തുടങ്ങും

    അജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘തുനിവ്’ പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ അജിത്ത് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വിഘ്‍നേശ് ശിവനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ‘എകെ 62’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തൃഷ ആണ് ചിത്രത്തില്‍ നായികയാകുക എന്നും വാര്‍ത്തകള്‍ വരുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദെര്‍ ആണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘തുനിവി’ന് വൻ സ്‍ക്രീൻ കൗണ്ടായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും ‘തുനിവ്’. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ…

    Read More »
  • തനത് തമിഴ് ഗ്രാമീണതയിൽ മമ്മൂട്ടി; പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം പുതിയ സ്റ്റിൽ പുറത്ത്

    സമീപകാല മലയാള സിനിമയിൽ തിരക്കഥകളുടെ തെരഞ്ഞെടുപ്പിൻറെ കാര്യത്തിൽ ഏറ്റവുമധികം വൈവിധ്യം പുലർത്തുന്ന ഒരാൾ മമ്മൂട്ടിയാണ്. കഥയിലും ആഖ്യാനത്തിലും ഏറെ വ്യത്യസ്തമായ നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഈ വർഷം ഇതുവരെ പുറത്തിറങ്ങിയത്. അടുത്തതായി എത്താനിരിക്കുന്ന ചിത്രവും അത്തരത്തിൽ തന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി ആദ്യമായി നായകനാവുന്ന നൻപകൽ നേരത്ത് മയക്കം ആണ് ആ ചിത്രം. ചിത്രത്തിൻറെ ഒരു പുതിയ സ്റ്റിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തൊട്ടുമുൻപെത്തിയ റോഷാക്കിൽ ബ്രിട്ടീഷ് പൌരത്വവും ദുബൈയിൽ ബിസിനസുമുള്ള ലൂക്ക് ആൻറണി എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചതെങ്കിൽ ലിജോ ചിത്രം തികഞ്ഞ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രവും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ പ്രൊമോഷണൽ മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴെത്തിയിരിക്കുന്ന സ്റ്റില്ലും അങ്ങനെതന്നെ. Latest still from #NanpakalNerathuMayakkam ❤️#Mammootty @mammukka pic.twitter.com/bbDeg7igwJ — Mammootty Fans Club (@MammoottyFC369) November 15, 2022 മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം…

    Read More »
  • കാത്തിരിപ്പുകൾക്ക് വിരാമം; പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ‘ഗോള്‍ഡ്’ ഉടൻ റിലീസിന്

    മലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡിന്‍റെ പ്രധാന യുഎസ്‍പി. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്‍റെ റിലീസ് എന്നാണ് എന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ് ആണ് ഇത് സംബന്ധിച്ച ഒരു അപ്ഡേഷന്‍ ആദ്യമായി നടത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ട്രാക്കര്‍മാരും സാധ്യതയുള്ള ഒരു റിലീസ് തീയതിയെക്കുറിച്ച് പറയുകയാണ്. Alphonse Puthren’s much awaited #Gold planning for December 2nd release. 2 weeks sold run until Avatar 2 releases. pic.twitter.com/kMJAwBeHc7 — LetsCinema (@letscinema) November 15, 2022 ചിത്രം ഡിസംബറില്‍…

    Read More »
  • പാൽ അപകടകാരിയെന്ന് പഠനം, ഹൃദയാരോഗ്യത്തിന് ദോഷം; സ്ട്രോക്ക് വരാനും സാധ്യത

    പാൽ ഏറ്റവും പോഷക സമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമെന്നാണ് എവരും കരുതിയിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം നിരന്തര പഠനത്തിലും ഗവേഷണത്തിലൂടെയും കണ്ടെത്തിയത് പാൽ അപകടകാരിയാണെന്നാണ്. പാലും പാൽ ഉല്പന്നങ്ങളായ പാൽപ്പൊടി, വെണ്ണ, നെയ്യ്, പാൽ പേട, പനീർ, ലെസ്സി, ചീസ്, ബട്ടർ മിൽക്ക് തുടങ്ങിയവയൊക്കെ ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നാണ് പുതിയ പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. ശരാശരി 61 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങൾ, മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുത്പന്നങ്ങളുടെ ഉപഭോഗം എന്നിങ്ങനെ വിശകലനം ചെയ്ത ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പാലുത്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രത്യേകിച്ച്, വെണ്ണ കഴിക്കുന്ന ആളുകള്‍ക്ക് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാകാന്‍ ചീസ് പ്രേമികളേക്കാള്‍ സാധ്യത കൂടുതലാണ്. പാലുത്പന്നങ്ങളിലെ ഉയര്‍ന്ന പൂരിത കൊഴുപ്പും കൊളസ്ട്രോളുമാണ് ഹൃദയത്തിന് തകരാറുണ്ടാക്കുന്നത്. ഹൃദ്രോഗിക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.…

    Read More »
  • അരുൾമൊഴിയും വല്ലവനും “എപ്പടിതപ്പിക്കും” ? പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തീയതി തീരുമാനിച്ചതായി റിപ്പോർട്ട്

    ഇന്ത്യൻ സിനിമാലോകത്ത് സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത് തെന്നിന്ത്യൻ സിനിമകൾ ആണ്. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. കൽകി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള എപിക് ഹിസ്റ്റോറിക്കൽ ആക്ഷന് ഡ്രാമ രണ്ട് ഭാഗങ്ങളിലായാണ് മണി രത്നം വിഭാവനം ചെയ്‍തിരിക്കുന്നത്. അതിൽ ആദ്യ ഭാഗമാണ് സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൻറെ റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തെത്തുകയാണ്. #PS2 is most likely to release on April 28th, 2023.. — Ramesh Bala (@rameshlaus) November 15, 2022 ചിത്രം 2023 ഏപ്രിൽ 20 ന് ആണ് തിയറ്ററുകളിൽ എത്തുകയെന്ന് ചിത്രത്തിൻറെ വിതരണക്കാരായ റെഡ് ജയൻറ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഇതിനടുത്ത മറ്റൊരു തീയതിയാണ് ഇപ്പോൾ പറയുന്നത്. ചിത്രം 2023 ഏപ്രിൽ 28 ന്…

    Read More »
  • നയൻസും നിവിനും വീണ്ടും ജോഡികളായെത്തുമെന്ന് റിപ്പോര്‍ട്ട്

    നിവിൻ പോളി നായകനാകുന്ന ചിത്രത്തില്‍ നയൻതാര വീണ്ടും നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ‘ഡിയര്‍ സ്റ്റുഡന്റ്‍സ്’ എന്ന ചിത്രത്തിലാണ് നയൻതാര നായികയാകുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‍ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തില്‍ നേരത്തെ നിവിൻ പോളിയും നയൻതാരയും ജോഡികളായി എത്തിയിരുന്നു. ‘താരം’ എന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ‘താരം’ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്‍ത സാറ്റര്‍ഡേ നൈറ്റ് ആണ് നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ,…

    Read More »
  • ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം ‘ഫൈറ്ററി’ന് തുടക്കമായി

    ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രമാണ് ഫൈറ്റര്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനൊപ്പമുള്ള ഒരു ഫോട്ടോ ഹൃത്വിക് റോഷൻ തന്നെ പങ്കുവെച്ചിരിക്കുകയാണ്. ഒരു ജെറ്റിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചിരിക്കുന്നത്. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രം 2024 ജനുവരി 25നാണ് റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക. അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ‘ഫൈറ്റര്‍’ നിര്‍മിക്കുന്നത്. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ്…

    Read More »
  • ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ 24ന്; ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്ക്

    ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ. ആക്ഷേപഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രം. ശ്രീനാഥ് ഭാസി ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നർമ്മത്തിനും, പ്രണയത്തിനും ഗാനങ്ങൾക്കും എല്ലാം പ്രാധാന്യം നൽകികൊണ്ട് ഒരു സമ്പൂർണ വിനോദ സിനിമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. തിയറ്ററിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ബിജിത്ത് ബാല സംവിധാനം ചെയ്‍ത ചിത്രം നവംബർ 24നാണ് റീലീസ് ചെയ്യുക. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ‘വെള്ളം’, ‘അപ്പൻ’ എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. ഇവർ നിർമ്മിച്ച മുൻ സിനിമകളുടെ മികവ് തന്നെയാണ് പ്രേക്ഷകർക്ക് പടച്ചോനേ ഇങ്ങള് കാത്തോളീയിൽ ഉള്ള…

    Read More »
  • അശ്വിൻ ശരവണ​ന്റെ നയൻതാര ചിത്രം ‘കണക്റ്റ്’ ടീസര്‍ 18ന്

    നയൻതാര നായികയാകുന്ന ചിത്രം ‘കണക്റ്റ്’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി ‘മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റി’ന്റെ ടീസറിന്റെ റീലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകാണ്. അശ്വിൻ ശരവണൻ ചിത്രത്തിന്റെ ടീസര്‍ 18നാണ് പുറത്തുവിടുക. https://twitter.com/VigneshShivN/status/1592498971305725952?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1592498971305725952%7Ctwgr%5E332e9d2147218d90096e4bea9bff0ea5f29eba32%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVigneshShivN%2Fstatus%2F1592498971305725952%3Fref_src%3Dtwsrc5Etfw നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കായിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും…

    Read More »
  • ‘1744 വൈറ്റ് ആൾട്ടോ’ ട്രെയിലര്‍ പുറത്ത്; സെന്ന ഹെഗ്‍ഡെയുടെ ഒരു രസിപ്പിക്കുന്ന ചിത്രംകൂടി…

    ‘തിങ്കളാഴ്‍ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് സെന്ന ഹെഗ്‍ഡെ. നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയ ‘തിങ്കളാഴ്‍ച നിശ്ചയ’ത്തിന് ശേഷം സെന്ന ഹെഗ്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1744 വൈറ്റ് ആൾട്ടോ’. അതുകൊണ്ടുതന്നെ പ്രഖ്യാപനം തൊട്ടേ ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും എന്ന് വ്യക്തമായ സൂചനകളുമായി ‘1744 വൈറ്റ് ആൾട്ടോ’യുടെ ട്രെയിലർ പുറത്തുവിട്ടു. മലയാളികൾ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ‘വിജയൻ’ എന്ന സാധാരണക്കാരന്റേതാണ് ആ കാര്‍. ഈ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യിൽച്ചെന്ന് പെടുന്നതും അതേത്തുടർന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീന്‍റെ നായക കഥാപാത്രം, പൊലീസ് ഓഫീസർ ‘മഹേഷും’ മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങൾ നർമത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും ചിത്രം പറയുന്നു. കാഞ്ഞങ്ങാട് പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ്…

    Read More »
Back to top button
error: