LIFE

  • ആരാധകരെ അത്ഭുതപ്പെടുത്തി ആമിർ ഖാ​ന്റെ തിരിച്ചറിവും പുതിയ തീരുമാനവും ! അഭിനയ ജീവിതത്തിൽനിന്ന് ഇടവേള എടുക്കുന്ന…

    അഭിനയ ജീവിതത്തിൽ നിന്ന് താൻ ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാൻ ആയില്ലെന്നും ആമിർ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാൽ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം. #AamirKhan will produce #Champions. Aamir shared “It's a wonderful script, it's a beautiful story, and it’s a very heartwarming and lovely film but I feel I want to take a break. I want to be with my family, I want to be with my mom and my kids." pic.twitter.com/GMFU78Jmtj — Ashwani kumar (@BorntobeAshwani) November 14, 2022 “കഴിഞ്ഞ 35 വർഷങ്ങളായി സിനിമയിൽ…

    Read More »
  • ചെറുപ്പക്കാരിലെ പ്രമേഹം; ലക്ഷണങ്ങൾ എന്തൊക്കെ?

    ലോകമെമ്പാടും യുവാക്കളിൽ പ്രമേഹം പിടിപെടുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുള്ള യുവാക്കൾക്ക് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശങ്കാജനകമായ പ്രവണതയാണിത്. യുകെയിൽ പ്രമേഹം കണ്ടെത്തിയ 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 2016-17 ൽ ഏകദേശം 120,000 ആയിരുന്നത് 2020-21ൽ 148,000 ആയി 23 ശതമാനമായി ഉയർന്നതായി ഡയബറ്റിസ് യുകെയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് യുവാക്കളിൽ പ്രമേഹം 40 വയസ്സിനു മുകളിലുള്ളവരേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നു എന്നാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഈ വർദ്ധനവിന് കാരണമാകുന്ന ഘടകങ്ങളെന്ന് പഠനങ്ങൾ പറയുന്നു. 40 വയസ്സിന് മുമ്പുള്ള പ്രമേഹത്തെ നേരത്തെയുള്ള ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നു. സാധാരണയായി മധ്യവയസ്സിലോ വാർദ്ധക്യത്തിലോ കൂടുതലായി കാണപ്പെടുന്ന രോഗമാണിത്. കുട്ടികൾ, കൗമാരക്കാർ, അവരുടെ 20-30 വയസ്സ് പ്രായമുള്ളവർ ഇവരിൽ പ്രമേഹം കൂടുതലായി വികസിക്കുന്നു. രോഗലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. കാരണം ആളുകൾ അവരുടെ ജീവിതത്തിന്റെ തുടക്കത്തിൽ…

    Read More »
  • ‘ജയ ജയ ജയ ജയ ഹേ’യിലെ ഡിലീറ്റഡ് സീൻ പുറത്ത് !

    അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞെത്തിയ ചിത്രം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ജയ ജയ ജയ ജയ ഹേ’യുടെ ടെയ്ൽ എൻഡ് ഡിലീറ്റഡ് സീൻസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ദർശന അവതരിപ്പിക്കുന്ന ജയ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വിവാഹ​മാണ് രം​ഗം. ഇവിടെ വച്ച് ജയയുടെ മുൻ കാമുകനും(അജു വർ​ഗീസ്) ഭർത്താവായ രാജേഷും കണ്ടുമുട്ടുന്നു. ഇരുവരും തങ്ങളുടെ മണ്ഡലത്തിലെ രാഷ്ട്രീയ വിഷയം എന്നോണം ജയയുടെ കാര്യം പറയുന്നു. ഇരുവരും ജയയെ കൈവിട്ട് കളയില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. ജയ ഇനി രാജേഷിനൊപ്പം പോയോ ? അതോ ദീപു അവരെ…

    Read More »
  • മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ ത്രില്ലെർ വരുന്നു; ‘ലൈവി’​ന്റെ ഷൂട്ടിംഗ് 18ന് ആരംഭിക്കും

    മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലൈവ്’എന്നാണ് ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് ആണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’യുടെ വിജയത്തിന് ശേഷം വി.കെ. പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്. ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ അവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലെർ സിനിമയാണ് ലൈവ്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും,…

    Read More »
  • പനി മാറിയാലും മാറാത്ത ചുമ; വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍

    കൊവിഡ് ഉണ്ടാക്കിയ ആരോഗ്യപ്രതിസന്ധികള്‍ തന്നെ നാമിതുവരെ അതിജീവിച്ചിട്ടില്ല. കൊവിഡ് ബാധിക്കപ്പെട്ട് അത് ഭേദമായ ശേഷവും ദീര്‍ഘനാളത്തേക്ക് ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ക്ഷീണം, തളര്‍ച്ച, ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്‍ കുറവ്, ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ലോംഗ് കൊവിഡില്‍ കാണുന്നത്. ഇതിനിടെ വൈറല്‍ അണുബാധകളും വ്യാപകമാകുമ്പോള്‍ അത് ഇരട്ടി പ്രയാസങ്ങളാണ് തീര്‍ക്കുന്നത്. വൈറല്‍ പനി ബാധിച്ചവരിലാണെങ്കില്‍ വലിയൊരു വിഭാഗം പേരിലും ഇതിന് ശേഷവും ചുമ നീണ്ടുനില്‍ക്കുന്നത് കാണാം. കാര്യമായ രീതിയിലാണീ ചുമ ഇവരുടെ നിത്യജീവിതത്തെ അലോസരപ്പെടുത്തുന്നത്. വൈറല്‍ പനിയുടെ ബാക്കിയായ ചുമയാണെന്നത് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രം നോക്കിയാല്‍ മതി. അത്തരത്തില്‍ ചുമയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടില്‍ എപ്പോഴും ലഭ്യമായിട്ടുള്ള ചില ചേരുവകളുപയോഗിച്ച് ചുമയ്ക്ക് ആശ്വാസം കണ്ടെത്തുന്നത് എങ്ങനെയാണെന്നാണ് പങ്കുവയ്ക്കുന്നത്. 1) തേൻ കഴിക്കുന്നത് ചുമയ്ക്ക് നല്ലരീതിയില്‍…

    Read More »
  • ജീരകം ചെറുതാണെങ്കിലും അതി​ന്റെ പോഷക​ഗുണങ്ങൾ അത്ര ചെറുതല്ല, ശരീരഭാരം കുറയ്ക്കാൻ വരെ സഹായിക്കും

    ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ജീരകം. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ജീരക വെള്ളത്തിന് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ജീരക വെള്ളം കുടലിന്റെ ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള അവസ്ഥ മെച്ചപ്പെടുത്തുകയും ഉപാപചയ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കി മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ജീരക വെള്ളം കൊഴുപ്പ് കുറയ്ക്കുന്നതിനെക്കാൾ ദഹനപ്രശ്നങ്ങൾ അകറ്റാൻ മികച്ചതാണെന്ന് ഗുഡ്ഗാവിലെ സനാർ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മേധാവി ദിക്ഷ ദയാൽ പറയുന്നു. കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ രാവിലെ ഒരു ഗ്ലാസ് ജീര വെള്ളം സഹായിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനക്കേട് തടയുകയും ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മെറ്റബോളിസം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നതായി ദിക്ഷ ദയാൽ പറയുന്നു. ‘ജീരകത്തിലെ തൈമോക്വിനോൺ കരളിനെ സംരക്ഷിക്കുന്നു. ഇത് എൻസൈമുകളും പിത്തരസവും ഉത്പാദിപ്പിക്കാൻ പാൻക്രിയാസിനെ സജീവമാക്കുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു…’ – ദയാൽ പറയുന്നു. ജീരകത്തിൽ ആന്റി…

    Read More »
  • സിംപിൾ ബട്ട് പവർഫുൾ…. ചർമ്മ സംരക്ഷണത്തിനു തക്കാളി ഫേസ് പാക്കുകൾ ഉപയോ​ഗിക്കൂ…

    തക്കാളിയിൽ ചർമ്മ സംരക്ഷണത്തിനുള്ള വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകളെല്ലാം ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മകോശങ്ങളുടെ പുനരുജ്ജീവനം വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ എ സഹായിക്കുന്നു, ഇത് പാടുകളുടെയും മുഖക്കുരു പാടുകളുടെയും രൂപം ലഘൂകരിക്കുന്നു. തക്കാളി അസിഡിറ്റി സ്വഭാവമുള്ളതാണ്. അവയിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. തക്കാളി കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ ചർമ്മത്തിൽ നേരിട്ട് പുരട്ടുകയോ ചെയ്യാം. തക്കാളി തുറന്ന സുഷിരങ്ങളും ബ്ലാക്ക്‌ഹെഡ്‌സും കുറയ്ക്കാൻ സഹായിക്കുന്നു. ഒരു തക്കാളി പകുതിയായി മുറിച്ച് മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. വിറ്റാമിൻ സിയും എയും അടങ്ങിയ തക്കാളി സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. സൂര്യതാപത്തിന്റെ ഫലങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് ചർമ്മത്തെ ശമിപ്പിക്കുകയും ചർമ്മത്തിന്റെ ഉപരിതലത്തിലെ ചൂട് കുറയ്ക്കുകയും സൂര്യതാപം മൂലമുണ്ടാകുന്ന…

    Read More »
  • മുപ്പത് കഴിഞ്ഞവര്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍

    നമ്മുടെ ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. ഇവയെല്ലാം തന്നെ നമുക്ക് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കാറ്. ഇത്തരത്തില്‍ നമുക്കാവശ്യമായി വരുന്നൊരു പ്രധാനപ്പെട്ട ഘടകമാണ് കാത്സ്യം. നമുക്കറിയാം, എല്ലുകളുടെ ആരോഗ്യത്തിനാണ് കാത്സ്യം ഏറ്റവുമധികം പ്രയോജനപ്പെടുന്നത്. എല്ലുകളും സന്ധികളും ആരോഗ്യത്തോടെയിരിക്കാൻ കാത്സ്യം അത്യന്താപേക്ഷിതമാണ്. മുപ്പ്ത് വയസ് കഴിയുമ്പോള്‍ എല്ലുകളുടെ ആരോഗ്യത്തില്‍ കുറവ് വന്നുതുടങ്ങും. ഈ ഘട്ടത്തിലാണെങ്കില്‍ നമ്മളെടുക്കുന്ന കാത്സ്യത്തിന്‍റെ അളവ് കൂട്ടണം. ഇതിന് സഹായിക്കുന്ന കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 1) കാത്സ്യത്തിന്‍റെ ഏറ്റവും പ്രബലമായ സ്രോതസാണ് പാല്‍. അതിനാല്‍ പാല്‍ നിര്‍ബന്ധമായും പതിവായി ഡയറ്റിലുള്‍പ്പെടുത്തുക. പാലിനോട് അലര്‍ജിയുള്ളവരുണ്ടായിരിക്കും. അത്തരക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ നോക്കാവുന്നതാണ്. 2) അധികവീടുകളിലും പതിവായി വാങ്ങാത്തൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. ബ്രൊക്കോളി കഴിക്കുമ്പോള്‍ ഇത് അധികം വേവിക്കാതെ എടുക്കാൻ ശ്രദ്ധിക്കണം. അതിനാല്‍ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുന്നതാണ്…

    Read More »
  • സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനുള്ള ഏറ്റവും നല്ല പാനീയം, കരിമ്പിൻ ജ്യൂസ്; അറിയാം ​ഗുണങ്ങൾ

    അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുള്ള കരിമ്പ് ജ്യൂസ് കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ സുപ്രധാന പോഷകങ്ങൾ നൽകുന്നതിന് സഹായിക്കും. ചൂടിൽ നിങ്ങൾക്ക് നിർജ്ജലീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും തൽക്ഷണം ഊർജസ്വലരാകാനും സഹായിക്കുന്ന പാനീയമാണ് കരിമ്പിൻ ജ്യൂസ്. കരിമ്പിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ ശരീരത്തിന് ശരിയായ ഊർജ്ജം നൽകുന്നു. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല പാനീയമാണിത്. കരിമ്പിൻ ജ്യൂസ് ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കും. കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. കരിമ്പിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ബലക്ഷയം കുറയ്ക്കാനും സഹായിക്കും. കരിമ്പ് ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. വയറിലെ അണുബാധ തടയാനും ഇത് സഹായിക്കുന്നു.…

    Read More »
  • പോഷകങ്ങൾ നഷ്ടപ്പെട്ടാതെ എങ്ങനെ ഭക്ഷണം പാചകം ചെയ്യാം ? ഈ ടിപ്പ്സ് നോക്കിവയ്ക്കുക

    നാം ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല. ശരീരത്തിൻറെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങൾ നേടുന്നതിന് കൂടിയാണ്. അതിനാൽ തന്നെ കഴിക്കുമ്പോഴായാലും പാചകം ചെയ്യുമ്പോഴായാലും ഇക്കാര്യം വിട്ടുപോകരുത്. എന്നാൽ പാചകം ചെയ്യുമ്പോൾ ചിലത് ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങളിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാം. അത്തരത്തിൽ പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 1) ആയുർവേദ വിധിപ്രകാരം പാകം ചെയ്തുവച്ച ഭക്ഷണം ദീർഘനേരം വച്ച ശേഷം കഴിക്കുമ്പോൾ അതിലെ പോഷകങ്ങൾ കുറഞ്ഞുപോകും എന്നാണ്. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാൽ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതൽ- അങ്ങോട്ടുള്ള സമയം കടന്നാണ് കഴിക്കേണ്ടത്. 2) നമ്മൾ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാൻ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പർക്കം…

    Read More »
Back to top button
error: