LIFE

  • സന്ധിവേദനയുള്ളവർ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം.  സന്ധിവാതം ബാധിച്ചവർക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള വേദനയ്ക്കും വൈകല്യത്തിനും സന്ധിവാതം ഒരു പ്രധാന കാരണമാണ്. ശൈത്യകാലത്ത് വേദന വർദ്ധിക്കുന്നതിന് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും സാധാരണമായ ഒന്ന്, സന്ധിവാതവും മറ്റ് സന്ധി പ്രശ്നങ്ങളും ഉള്ള ആളുകൾ ബാരോമെട്രിക് മർദ്ദത്തിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കാം എന്നതാണ്’- ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ.ആർ.എ.പൂർണചന്ദ്ര തേജസ്വി പറയുന്നു. ശൈത്യകാലത്ത് സന്ധിവാതം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കുമാർ ഗുഡ്‌ലുരു പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികളിൽ…

    Read More »
  • ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു! ചിക്കൻ ബിരിയാണിയും മസാലദോശയും നമ്മൾ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമെന്ന് കണക്കുകൾ, പാതിരാത്രിയിൽ പോപ്കോണും…

    ഫുഡ് ഡെലിവെറി സർവീസുകൾ ഇന്ന് നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്.പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് ഫുഡ് ഡെലിവെറി ആപ്പുകൾ കാര്യമായും പ്രവർത്തിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ പലപ്പോഴും പാചകം ചെയ്ത് കഴിക്കാനോ പുറത്തുപോയി കഴിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യങ്ങളിൽ ഒരു ആശ്രയമെന്നോണം എത്രയോ പേരാണ് ദിനംപ്രതി ഫുഡ് ഡെലിവെറി ആപ്പുകളെ ആശ്രയിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകളാണ് ഇന്ത്യയിൽ ഏറെ സജീവമായി ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെടുന്ന വിഭവങ്ങളെ കുറിച്ച് വർഷാന്ത്യത്തിൽ സ്വിഗ്ഗി ഒരു റിപ്പോർട്ട് പുറത്തുവിടാറുണ്ട്. ഇക്കുറിയും ഈ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഇന്ത്യയിൽ തുടർച്ചയായി ഏഴാം വർഷവും ഏറ്റവുമധികം ഓൺലൈനായി ഓർഡർ ചെയ്യപ്പെടുന്ന വിഭവമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓർഡർ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്. അതായത്, മിനുറ്റിൽ 137 ബിരിയാണി എന്നതാണ് കണക്ക്. ചിക്കൻ ബിരിയാണി കഴിഞ്ഞാൽ പിന്നെ മസാലദോശയാണ് ഇന്ത്യയിൽ സ്വിഗ്ഗി വഴി ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട വിഭവമത്രേ.…

    Read More »
  • അതിരുകടക്കുന്ന ആഗ്രഹങ്ങളെ നിയന്ത്രിച്ചു നിർത്താം

    വെളിച്ചം     ആ രാജാവിന് ഒരു ശീലമുണ്ടായിരുന്നു. ഓരോ പ്രഭാതത്തിലും കൊട്ടാരത്തില്‍ ആദ്യമെത്തുന്ന വ്യക്തിക്ക് എന്ത് ചോദിച്ചാലും നല്‍കും. അന്ന് കൊട്ടാരത്തിലെത്തിയത് ഒരു സന്യാസിയാണ്. അദ്ദേഹം കയ്യിലിരുന്ന പാത്രം നീട്ടിയിട്ട് അത് നിറയെ സ്വര്‍ണ്ണനാണയം വേണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ഒരു പിടി സ്വര്‍ണ്ണനാണയം ഇട്ടു. പക്ഷേ, പാത്രം ശൂന്യമായിരുന്നു. രാജാവ് വീണ്ടും വീണ്ടും നാണയങ്ങള്‍ ഇട്ടു. എത്രയിട്ടിട്ടും പാത്രം നിറഞ്ഞില്ല. രാജാവ് സംശയമായി: “ഈ പാത്രം എവിടെ നിന്നു കിട്ടി…? ഇതൊരു സാധാരണ പാത്രമല്ലല്ലോ…” “എനിക്ക് മനുഷ്യന്റെ ഒരു തലയോട്ടി വഴിയില്‍ നിന്നും കിട്ടി. അതുകൊണ്ട് ഉണ്ടാക്കിയ പാത്രമാണിത്….” സന്യാസിയുടെ ശാന്തവും സൗമ്യവുമായ വാക്കുകൾക്കായി രാജാവ് ആകാംക്ഷാപൂർവ്വം കാതോർത്തു: “എത്ര കിട്ടിയാലും മനുഷ്യന് മതിയാകില്ലല്ലോ..! ആഗ്രഹങ്ങള്‍ ഇല്ലാത്ത ആരും ഉണ്ടാകില്ല. ശ്വാസോച്ഛാസം പോലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ ബാക്കിപത്രമാണ്. അതു നശിക്കുന്നവരാണ് ആത്മഹത്യയ്ക്ക് മുതിരുന്നത്. ആഗ്രഹങ്ങള്‍ക്ക് പ്രായപരിധിയില്ല. മുട്ടിലിഴയുന്ന കുട്ടിയും വടിയൂന്നി നടക്കുന്ന വൃദ്ധനും തങ്ങളുടേതായ താല്‍പര്യങ്ങളുടെ പിന്നാലെ പായുന്നു. ആഗ്രഹങ്ങള്‍ക്ക്…

    Read More »
  • മുഖക്കുരു കുറയ്ക്കാൻ രാവിലത്തെ വെയിൽ കൊള്ളുന്നത് സഹായിക്കുമോ?

    ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മിക്ക മുതിർന്നവർക്കും കൗമാരക്കാർക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ മുഖക്കുരു ഉണ്ടാകാറുണ്ട്. മുഖക്കുരു തടയുന്നതിന് ഫേഷ്യലുകളും ക്രീമുകളും പുരട്ടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ രാവിലെ വെയിൽ കൊള്ളുന്നത് മുഖക്കുരു ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധനായ കാറ്റി സ്റ്റുവർട്ട് പറഞ്ഞു. രാവിലത്തെ വെയിൽ കൊള്ളുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. കൂടുതൽ ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നു. നിങ്ങൾ വെയിലത്ത് പോകുമ്പോഴെല്ലാം സൺസ്ക്രീൻ പുരട്ടണമെന്നും കാറ്റി പറഞ്ഞു. ഉണരുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്നത് കോർട്ടിസോൾ ഉണർത്തൽ പ്രതികരണത്തെ (CAR) പിന്തുണയ്ക്കുന്നു. കണ്ണിൽ പ്രകാശം പ്രവേശിച്ചയുടൻ കോർട്ടിസോൾ 30-45 മിനിറ്റ് നേരത്തേക്ക് വേഗത്തിൽ പുറത്തുവരുന്നു. അത് അത്യധികം കുറയുകയും സാധാരണ കുറയുകയും ചെയ്യും. നിങ്ങൾക്ക് ഉറക്കക്കുറവുണ്ടെങ്കിൽ കോർട്ടിസോൾ വർദ്ധിക്കുകയും ശരീരത്തിന് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ് കൂടുതൽ വീക്കം, കൂടുതൽ സെബം ഉത്പാദനം എന്നാണ് അർത്ഥമാക്കുന്നത്. ഉറക്കക്കുറവ്…

    Read More »
  • ഒരു വർഷം, വരുമാനം 10.45 കോടി; കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം

    കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഒരു വർഷം കൊണ്ട് 10.45 കോടി രൂപയാണ് കോർപറേഷൻ പെട്ടിയിലാക്കിയത്. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർവരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയാണ് പദ്ധതിവഴി ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. മൊത്തം 1,94,184യാത്രക്കാർ യാത്രചെയ്തു. സഞ്ചരിച്ച കിലോമീറ്റർ 7,77,401. ഇതിൽ നിന്നാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്. പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പുറമേ മറ്റ് ഏജൻസികളുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ കേരളത്തിനുള്ളിൽ ബസ്സിനുള്ളിൽത്തന്നെ താമസസൗകര്യത്തോടെയുള്ള…

    Read More »
  • തണുപ്പുകാലത്ത് വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്; ലക്ഷണങ്ങളും പ്രതിരോധിക്കാൻ ചെയ്യേണ്ടതും

    തണുപ്പുകാലത്ത് വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. തണുപ്പുകാലത്ത് ജലദോഷം പലരെയും പിടിപ്പെടാറുണ്ട്. ഇത് കഠിനമാകുന്നത് സൈനസിന് കാരണമായേക്കാം. ലക്ഷണങ്ങള്‍ അറിയാം അതിഭയങ്കരമായ തലവേദന മുക്കടപ്പ് ശക്തമായ ജലദോഷം സൈനസുകളില്‍ വേദന മുഖത്ത് വേദന മൂക്കിലൂടെ കഫം വരുക കഫത്തിന്‍റെ കൂടെ രക്തം വരുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങള്‍ ആണ്. പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ശരീരം എപ്പോഴും ചൂടായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ശരീരത്തിന് ചൂടുനല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ജലദോഷം ഉണ്ടെങ്കില്‍, അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.…

    Read More »
  • നല്ല ഉറക്കം ലഭിക്കണോ ? രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ പാൽ സഹായിക്കുമെന്ന് പഠനങ്ങൾ

    ശരിയായ ഉറക്കം ലഭിക്കാതെയിരിക്കുക അല്ലെങ്കിൽ ഉറക്കക്കുറവ് ആധുനിക സമൂഹത്തിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമേറിയവരിലാണ് കൂടുതലും ഇത് കാണുന്നതെങ്കിലും മാനസികപിരിമുറുക്കമുള്ളവരിൽ ഉറക്കക്കുറവ് ഒരു സാധാരണലക്ഷണമാണ്. ഉറക്കമില്ലായ്മയും പല രോഗങ്ങളോട് അനുബന്ധിച്ച് കാണാറുണ്ട്. രക്താതിമർദം, മാനസികപ്രശ്നങ്ങൾ, പെട്ടെന്നു ദേഷ്യം വരിക, മലബന്ധം തുടങ്ങിയ പല ലക്ഷണങ്ങളും ഉറക്കക്കുറവിനോട് അനുബന്ധിച്ച് കാണാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ പാൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ട്രിപ്റ്റോഫാൻ 7 എന്ന അമിനോ ആസിഡാണ് പാലിന്റെ ഉറക്കം വർധിപ്പിക്കുന്നത്. ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രായമായവരിൽ ഉറക്കവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തിൽ ട്രിപ്റ്റോഫാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സെറോടോണിൻ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്. അത് മൂഡ്, കോഗ്നിറ്റീവ് റീസണിംഗ്, മെമ്മറി എന്നിവയെ സ്വാധീനിക്കുന്നു. രാത്രിയിൽ ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്നതിന് ഇരുട്ടിനോട് പ്രതികരിക്കുന്നതിന് നിങ്ങളുടെ ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ. ഒരു കപ്പ് ചൂടുള്ള പാൽ, അൽപ്പം ഇഞ്ചി, ഏലയ്ക്ക, മഞ്ഞൾ എന്നിവ ചേർത്ത് കുടിക്കാൻ മറക്കരുത്.…

    Read More »
  • ഒരു വർഷം, വരുമാനം 10.45 കോടി; കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം

    പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഒരു വർഷം കൊണ്ട് 10.45 കോടി രൂപയാണ് കോർപറേഷൻ പെട്ടിയിലാക്കിയത്. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർവരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയാണ് പദ്ധതിവഴി ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. മൊത്തം 1,94,184യാത്രക്കാർ യാത്രചെയ്തു. സഞ്ചരിച്ച കിലോമീറ്റർ 7,77,401. ഇതിൽ നിന്നാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്. പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പുറമേ മറ്റ് ഏജൻസികളുടെ…

    Read More »
  • കിടക്കയിലെ ബെഡ് ഷീറ്റ് ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്? മോശം കിടക്ക മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും

    കിടക്കയിലെ ബെഡ് ഷീറ്റ് നിങ്ങൾ ദിവസവും കഴുകാറുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്? മാസത്തിൽ എത്ര തവണയാണ് ബെഡ് ഷീറ്റ് കഴുകാറുള്ളത്. ബെഡ് ഷീറ്റുകൾ പതിവായി കഴുകിയില്ലെങ്കിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. മോശം കിടക്ക മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബെഡ് ഷീറ്റ് കഴുകിയില്ലെങ്കിൽ അപ്പെൻഡിസൈറ്റിസ്, ന്യുമോണിയ, ഗൊണോറിയ എന്നി രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകൾക്ക്. ഈ പൊടിയും ചിലരിൽ അലർജിയ്ക്കും കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ മാറ്റാതിരിക്കുന്നത് ചൊറിച്ചിൽ,ചുമ,തുമ്മൽ, ചർമ്മ തിണർപ്പ് എന്നിവയ്ക്ക് കാരണമാകും. കോശങ്ങളേക്കാൾ ധാരാളം ബാക്ടീരിയകൾ ശരീരത്തിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. തൽഫലമായി, ഒരാൾ കിടക്കയിൽ കിടക്കുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ ബാക്ടീരിയകൾ വളരാൻ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചർമ്മത്തിൽ തിരിച്ചെത്തിയാൽ അത് ഫോളിക്യുലിറ്റിസിന് കാരണമാകും. ന്യുമോണിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ…

    Read More »
  • വാരിസില്‍ നായകനായി വിജയിയെയായിരുന്നില്ല ആദ്യം തീരുമാനിച്ചത്; നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

    ചെന്നൈ: 2023 ജനുവരി 12ന് പൊങ്കലിന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമാണ് വാരിസ്. ദളപതി വിജയി നായകനാകുന്ന ചിത്രത്തില്‍. രശ്മികയാണ് ഹീറോയിനായി എത്തുന്നത്. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. സിനിമ തിയേറ്ററുകളിലെത്താൻ ദിവസങ്ങള്‍ എണ്ണി വിജയ് പ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്‍റെ നിർമ്മാതാവ് ദിൽ രാജു വാരിസ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു തെലുങ്ക് വാർത്താ ചാനലിനോട് സംസാരിക്കവെ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി നിശ്ചയിച്ചത് ആദ്യം വിജയിയെ അല്ലെന്നാണ് പറയുന്നത്. ദിൽ രാജു പറയുന്നതനുസരിച്ച്, സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായി. തുടര്‍ന്ന് ചിത്രവുമായി രാം ചരണിന് സമീപിച്ചു. എന്നാല്‍ തെലുങ്കിലെ മെഗാ പവർ സ്റ്റാറായ രാമിനും ചിത്രത്തിന് വേണ്ട കോള്‍ഷീറ്റ് നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടർന്ന് തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങളായ അല്ലു…

    Read More »
Back to top button
error: