LIFE

  • കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലേ? കാലാവസ്ഥ മാറ്റമാണ് വില്ലൻ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

    വളരെ പോഷകമൂല്യങ്ങൾ നിറഞ്ഞ ആഹാരമാണ് മുട്ട. പണ്ട് നാട്ടിൻപുറങ്ങളിൽ മിക്ക വീടുകളിലും സ്വന്തമായി കോഴിയെ വളർത്തിയിരുന്നു. ഇന്ന് കാലം മാറി, കോഴി വളർത്തലിന്റെ രീതിയും മാറി. അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി മുട്ടിയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ മുട്ട ലഭിക്കുകയുള്ളു. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം…. 1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ തന്നെ വിരമരുന്നു നല്‍കുക. എല്ലാ മാസവും കൃത്യമായി മരുന്ന് നല്‍കണം, കൂട്ടത്തില്‍ മറ്റു വാക്സിനുകളും. 2. ഇലകള്‍ തീറ്റയായി നല്‍കാന്‍ ശ്രദ്ധിക്കുക. മുരിങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നല്‍കുക. കൂട്ടില്‍ നിന്നും പുറത്ത് വിടാതെ വളര്‍ത്തുന്നതിനാല്‍ ഇലകളില്‍ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാന്‍ ഇതുമാത്രമേ…

    Read More »
  • നാടെങ്ങും മാവ് പൂത്തു തുടങ്ങി; നാശം വിതയ്ക്കുന്ന കായീച്ചകളെ തുരത്താൻ ഈ മാർഗങ്ങൾ ഉപയോഗിക്കാം 

    മധുരമൂറുന്നൊരു മാമ്പഴക്കാലം കാത്തിരിക്കുകയാണ് നാം. ഇന്ത്യയില്‍ തന്നെ ആദ്യമായി മാങ്ങ പഴുത്ത് വിപണിയില്‍ എത്തിക്കുന്നത് പാലക്കാട് മുതലമടയില്‍ നിന്നുമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മാമ്പഴത്തിന്റെ അളവ് കുറയ്ക്കാന്‍ വലിയ കാരണമാകുന്നുണ്ട്. നമ്മുടെ മുറ്റത്തെ മാവും പൂത്തു തുടങ്ങിയിട്ടുണ്ടാകും. കായീച്ചയാണ് ഈ സമയത്ത് പ്രധാന പ്രശ്‌നക്കാരന്‍. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം. ഫെറമോണ്‍ കെണി മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതല്‍ തന്നെ കായീച്ചകളെ നിയന്ത്രിക്കാനായി Methyl Eugenol, ഫെറമോണ്‍ കെണികള്‍ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണിയെന്ന തോതില്‍ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്. തുളസിക്കെണി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന തുളസിക്കെണിയും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു ചിരട്ടയില്‍ അല്‍പ്പം തുളസിയിലയും കീടനാശിനികളായ എക്കാലക്‌സ്, മാലത്തിയോണ്‍ തുടങ്ങിയവയിലേതെങ്കിലും ചേര്‍ത്ത ശേഷം ഉറി പോലെ ശിഖരങ്ങളില്‍ കെട്ടി തൂക്കി ഇടാവുന്നതാണ്. ഇവ 4 കെണികള്‍ ഒരു മാവിന് എന്ന തോതില്‍ ഉപയോഗിക്കാം. 5 ദിവസത്തെ ഇടവേളകളിലായി തുളസിക്കെണികള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം.

    Read More »
  • കണക്ക് ചോദിക്കാനും കണക്ക് പറയാനും കൊട്ടമധു ഇന്നെത്തും; വിജയപ്രതീക്ഷയില്‍ ‘കാപ്പ’

    മികച്ച സ്ക്രീന്‍ കൗണ്ടുമായി ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കാപ്പ ഇന്ന് തിയറ്ററുകളിലേക്ക്. ചിത്രത്തിന് കേരളത്തില്‍ 233 സ്ക്രീനുകളും ജിസിസിയില്‍ 117 സ്ക്രീനുകളുമാണ്. 57 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ യുഎഇ റിലീസ്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നത് തിയറ്റര്‍ ഉടമകള്‍ക്ക് പ്രതീക്ഷ പകരുന്ന കാര്യമാണ്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ…

    Read More »
  • വിഷാദരോഗം യുവാക്കളെ ആത്മഹത്യയിലേയ്ക്കു നയിക്കുന്നു, മാനസികാരോഗ്യം നിലനിർത്താൻ ചില എളുപ്പ വഴികൾ

    ലോകത്തിലെ 15 മുതൽ 29 വയസുവരെയുള്ള യുവതലമുറയെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊനാണ് വിഷാദരോഗം. ഇന്നത്തെ ജീവിതശൈലിയിൽ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ്. ക്രമരഹിതമായ ഭക്ഷണം, ഉറക്കക്കുറവ്, കൃത്യമായ വ്യായാമം ലഭിക്കാത്തത് തുടങ്ങിയവ മനുഷ്യരിൽ സമ്മർദത്തിനും വിഷാദത്തിനും വഴിയൊരുക്കുന്നു. ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട് അനുസരിച്ച് നിലവിൽ ലോകത്ത് 800 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിനർഥം ലോകത്തിലെ 10 പേരിൽ ഒരാൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നാണ്. ഇൻഡ്യയിൽ 14 ശതമാനം ആളുകൾ ചില മാനസിക പ്രശ്‌നങ്ങളാൽ അസ്വസ്ഥരാണ്. രാജ്യത്ത് 40 ദശലക്ഷം ആളുകൾക്ക് വിഷാദരോഗവും 50 ദശലക്ഷം ആളുകൾക്ക് ഉത്കണ്ഠാ രോഗവും ഉണ്ട്. കുറഞ്ഞ ഉറക്കം, ഭക്ഷണത്തിലെ പോഷകാഹാരക്കുറവ്, അസന്തുലിതമായ ജീവിതശൈലി, വ്യായാമക്കുറവ്, ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾ എന്നിവ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദൈനംദിന ശീലങ്ങൾ മാറ്റുന്നതിലൂടെ മാനസികാരോഗ്യം മികച്ചതായി നിലനിർത്താം. അതിനായി പ്രാഥമികമായി ചെയ്യേണ്ടത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അമിത…

    Read More »
  • തണുപ്പുകാലമാണ്, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാനും ആരോഗ്യ സംരക്ഷണത്തിനും ഈ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്

    ഡിസംബറാണ്. മഞ്ഞു പെയ്യുന്ന തണുപ്പുകാലം. കാലാവസ്ഥയിലെ മാറ്റം ഓരോരുത്തരുടെയും ആരോഗ്യത്തിലും പ്രതിഫലിച്ചു തുടങ്ങും. കാലാവസ്ഥാവ്യതിയാനം പനി, ചുമ, ജലദോഷം എന്നീ രോഗങ്ങൾക്ക് കാരണമായേക്കാം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും ഭക്ഷണത്തില്‍ ഉൾപ്പെടുത്തേണ്ട പോഷകങ്ങള്‍ പരിചയപ്പെടുത്താം. അയണ്‍ അന്തരീക്ഷ താപനില കുറയുമ്പോള്‍. ശരീരത്തിന്റെ താപനില ക്രമീകരിക്കാൻ സഹായിക്കുന്നു. കൂടാതെ, ചര്‍മം, മുടി, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും ആരോഗ്യവും സംരക്ഷിക്കുകയും ഹീമോഗ്ലോബിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു അയണ്‍. തേന്‍, ഇറച്ചി, പച്ച ഇലക്കറികള്‍, ഡ്രൈഫ്രൂട്‌സ്, വിത്തുകള്‍, ബീറ്റ്‌റൂട്ട്, മാതളം എന്നിവയിലെല്ലാം അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ബലത്തിനും അത്യന്താപേക്ഷിത ഘടകമാണ്. കുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്കും കാല്‍സ്യം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് കാല്‍സ്യം ഏറെ ആവശ്യമാണ്. പച്ചനിറമുള്ള ഇലക്കറികള്‍, പാൽ പാലുത്പന്നങ്ങൾ, ഇറച്ചി, ഡ്രൈ ഫ്രൂട്‌സ്, സോയ ഉത്പന്നങ്ങള്‍ എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. സിങ്ക് ജലദോഷം പോലുള്ള അസുഖങ്ങളില്‍നിന്ന് സംരക്ഷണം…

    Read More »
  • മാരക രോഗങ്ങൾ വിലകൊടുത്ത് വാങ്ങണോ…? കെമിക്കലും റബ്ബറും ഉപയോഗിച്ച് നിർമ്മിച്ച വ്യാജമുട്ടകൾ വിപണിയില്‍ സുലഭം, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഇവ ഇങ്ങനെ തിരിച്ചറിയാം…!

      ദിവസവും ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമെന്ന് ഡോക്ടർമാർ പറയുന്നു. മുട്ടകള്‍ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ്. ശൈത്യകാലം ആരംഭിച്ചതോടെ ഇവയുടെ ആവശ്യവും വര്‍ധിച്ചു. എന്നാല്‍ നമ്മുടെ അലസതയും അശ്രദ്ധയും മൂലം, വിപണിയില്‍ സുലഭമായ വ്യാജ മുട്ടകൾ വാങ്ങി ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളായിരിക്കും ഫലം. വിപണിയില്‍ വ്യാപകമായി വിൽക്കുന്ന വ്യാജ മുട്ടകൾ കെമിക്കല്‍, റബര്‍ എന്നിവയില്‍ നിര്‍മ്മിച്ചവയാണെന്ന് മനസ്സിലാക്കുക. വിദേശങ്ങളില്‍ നിന്നുള്ള വ്യാജ കോഴിമുട്ടകള്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ് വിപണികളില്‍ വ്യാപകമായി വിറ്റഴിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. കാല്‍സ്യം കാര്‍ബണേറ്റ്, പാരഫിന്‍ വാക്സ്, ജിപ്സം പൗഡര്‍ എന്നിവ ഉപയോഗിച്ചാണത്രേ വ്യാജ മുട്ടത്തോടുകള്‍ നിര്‍മിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരു, വെള്ള എന്നിവ സോഡിയം ആല്‍ജിനേറ്റ്, ആലം, ജെലാറ്റിന്‍, ഭക്ഷ്യയോഗ്യമായ കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, വെള്ളം, ഫുഡ് കളറിംഗ് എന്നിവ കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്നും പറയുന്നു. അബദ്ധത്തില്‍ പോലും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വൻ ആരോഗ്യ പ്രശ്നത്തിനു വഴിവെക്കും. രാസവസ്തുക്കള്‍ മസ്തിഷ്‌കത്തിനും നാഡീകോശങ്ങള്‍ക്കും കേടുപാടുകള്‍,…

    Read More »
  • മഞ്ഞുകാലത്തെ ശ്വാസകോശ സംബന്ധമായ അണുബാധകൾ, തൊണ്ടവേദന എന്നിവ ശമിപ്പിക്കാൻ തേൻ മികച്ച പ്രതിവിധി; അറിയാം ശൈത്യകാലത്ത് തേൻ കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ

    മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് തേൻ. നൂറ്റാണ്ടുകളായി, ആയുർവേദ പ്രകാരം തേൻ നിരവധി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും അണുബാധകൾക്കെതിരെ പോരാടുന്നതിലും തേൻ ഏറ്റവും മികച്ച പ്രതിരോധമാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിൽ ധാരാളം ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പല തരത്തിൽ ഗുണം ചെയ്യും. ശൈത്യകാലത്ത് തേൻ കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. തേൻ പ്രമേഹത്തിനും വാർദ്ധക്യത്തിനും എതിരെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. തേനിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ സമ്പന്നമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തെ റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളിൽ (ROS) നിന്ന് സംരക്ഷിക്കുന്നു. അത് ശരീരത്തിൽ ശേഖരിക്കപ്പെടുകയും കോശങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, അകാല വാർദ്ധക്യം, ഹൃദ്രോഗം തുടങ്ങിയ ചില ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാം. തൊണ്ടവേദന ശമിപ്പിക്കാൻ തേൻ മികച്ചൊരു പ്രതിവിധിയാണ്. മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ,…

    Read More »
  • മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഉപയോ​ഗിക്കേണ്ട രീതികൾ

    വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, അകാലനരയിൽ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം… തൈര് മുടിയെ പോഷിപ്പിക്കുകയും വരണ്ട ശിരോചർമ്മം, വരണ്ടുണങ്ങിയ മുടി എന്നിവയോട് പോരാടാനും സഹായിക്കുന്നു. ശിരോചർമ്മത്തിൽ തൈര് ഉപയോഗിക്കുന്നത് താരൻ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പരിഹാരമാണ്. നെല്ലിക്ക പൊടിയും തൈരും ഒരുമിച്ച് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക്  മുടിയിലും ശിരോചർമ്മത്തിലും പുരട്ടി കുറച്ച് സമയത്തിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. മുടിക്ക് ഉലുവ വളരെ നല്ലതാണ്. മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ…

    Read More »
  • ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് കാണിച്ചു തന്നവർക്കായി 4K ആടു തോമ; ‘സ്‍ഫടികം’ മോഷൻ പോസ്റ്ററുമായി മോഹൻലാൽ

    നടൻ മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘സ്‍ഫടികം’. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1995 മാര്‍ച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ‘സ്‍ഫടികം’ എന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4Kപവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് ‘സ്‍ഫടികം’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു.അപ്പോൾ എങ്ങനാ എന്നുമാണ് മോഹൻലാല്‍ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ‘സ്‍ഫടികം’ എന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്ന വിവരവും മോഹൻലാല്‍ തന്നെയായിരുന്നു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ…

    Read More »
  • അപർണ ബാലമുരളി നായികയായ ‘ഇനി ഉത്തരം’ 23 മുതൽ ഒടിടിയിൽ

    അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് ‘ഇനി ഉത്തരം’. സുധീഷ് രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്ജിത് ഉണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസും തീരുമാനിച്ചിരിക്കുകയാണ്. അപര്‍ണ ബാലമുരളി നായികയായ ‘ഇനി ഉത്തരം’ സീ 5ല്‍ ഡിസംബര്‍ 23 മുതലാണ് സ്‍ട്രീമിംഗ് ചെയ്‍തു തുടങ്ങുക. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് അപര്‍ണാ ബാലമുരളിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകര്‍ന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ,…

    Read More »
Back to top button
error: