മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം 23ന് വൈകുന്നേരം 5.30ന് പള്ളി അങ്കണത്തിൽ നടക്കും. കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് അധ്യക്ഷത വഹിക്കുന്ന യോഗം നിരണം ഭദ്രാസനാധപൻ ഗീവർഗിസ് മോർ കുറിലോസ് ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണവും മികച്ച കർഷകനുള്ള അവാർഡ് ദാനവും മാത്യൂ കുഴൽ നാടൻ എം.എൽ.എ. ക്രിസ്തുമസ് ചാരിറ്റിയുടെ ഉദ്ഘാടനവും നിർവഹിക്കും. ചെമ്മനാട്ടുകര സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. ജിനു പള്ളിപ്പാട്ട് ക്രിസ്തുമസ് സന്ദേശം നൽകും. കത്തീഡ്രൽ സഹ.വികാരി ആൻഡ്രുസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, ട്രസ്റ്റി ആശിഷ് കുര്യൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിക്കും. യുത്ത് അസോസിയേഷൻ പ്രസിഡന്റ് ഫാ. കുര്യാക്കോസ് കാലായിൽ സ്വാഗതവും യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ നന്ദിയും പറയും.
നിർദനരായ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, ഇടവകയിലെ മികച്ച കർഷകനെ ആദരിക്കൽ എന്നിവ നടത്തപ്പെടും. പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും, തലപ്പാടി നസ്രേത്ത് മർത്തോമ ചർച്ച്, സിറിയൻ മെലഡീസ്, കത്തീഡ്രൽ ഗായക സംഘം എന്നീവർ അവതരപ്പിക്കുന്ന കരോൾ സർവ്വീസ്, സ്കൈലൻ മ്യൂസിക്ക് ബാന്റ് എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഫ്യൂഷൻ, ക്രിസ്തുമസ് ട്രീ, പുൽക്കുട് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.