LIFE
-
പ്രവചനങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ അത് പുറത്ത്! പെല്ലിശ്ശേരി – മോഹന്‍ലാൽ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. മോഹന്‍ലാല്‍ ഉള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു താരത്തിന്‍റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന എന്ന് ടൈറ്റിലിന് മുകളില്‍ കൊടുത്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്ന് ടൈറ്റിലിനു മുകളില്‍ പതിവുപോലെ ആലേഖനവുമുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍…
Read More » -
വിവാദങ്ങൾ എന്നും സിനിമയ്ക്കു ഗുണം, ഫ്രീ പബ്ലിസിറ്റി: ബഹിഷ്കരണാഹ്വാനങ്ങളെ കാറ്റില്‍ പറത്തിയ ബോളിവുഡിന്റെ ഹിറ്റുകള്‍ ഇവയാണ്
വിവാദങ്ങൾ എന്നും സിനിമയ്ക്കു ഗുണമാണ്, ഒരു തരത്തിൽ ഫ്രീ പബ്ലിസിറ്റി. ഭൂരിപക്ഷം വിവാദങ്ങളും സിനിമകളുടെ വിജയത്തിൽ നിർണായകമാകാറുണ്ട്. ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി ബിക്കിനി ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന് മുമ്പും ഇതുപോലെ പല ചിത്രങ്ങളും ബോയ്‌കോട്ട് ഭീഷണികള്‍ നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ചും ബോളിവുഡ് ചിത്രങ്ങള്‍. ബോയ്‌കോട്ട് മുറവിളികള്‍ക്കിടയിലും ഹിറ്റായ ചില ബോളിവുഡ് ചിത്രങ്ങള്‍ നോക്കാം. സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന ബോളിവുഡ് താരങ്ങളില്‍ മുന്‍പന്തിയിലാണ് ആമീര്‍ ഖാന്‍. അദ്ദേഹത്തിന്റെ പി.കെ എന്ന ചിത്രത്തിനെതിരെ വലിയ ബോയ്‌കോട്ട് ആഹ്വാനങ്ങളാണ് റിലീസിന് മുന്നോടിയായി നടന്നത്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം 2014ലാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ പല രംഗങ്ങളും ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചത്. വാസ്തവത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ…
Read More » -
കാവി ബിക്കിനി വിവാദം കൊഴുക്കുന്നു, ഇന്ന് പോസ്റ്റര്‍ കത്തിച്ചു, നേരിൽ കണ്ടാല്‍ ജീവനോടെ കത്തിക്കും; ഷാരൂഖ് ഖാനെതിരെ
പത്താൻ ചിത്രത്തിലെ ഗാനത്തിനെതിരെ വിവാദം കൊടുമ്പിരി കൊല്ലുന്നതിനിടെ ഷാരൂഖ് ഖനെതിരെ വധഭീഷണി മുഴക്കി ഹിന്ദു സന്യാസി. ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നാണ് സന്യാസിയായ പരംഹംസ് ആചാര്യ പറഞ്ഞത്. ഇതോടെ വിവാദം വീണ്ടും കൊഴുത്തു. എന്നാൽ ബഹിഷ്കരണ അവസാനം പത്താണ് ഗുണമായെന്നാണ് റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്റര്‍ കത്തിച്ചു. ഇനി ആ ഫിലിം ജിഹാദി ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കും’ സന്യാസി മാധ്യമങ്ങളോട് പറഞ്ഞു. സന്യാസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്‌നിക്കിരയാക്കണമെന്ന ആഹ്വാനവുമായി അയോധ്യ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് രംഗത്തെത്തിയിരുന്നു. ‘ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കാവി വസ്ത്രത്തെ ദീപിക ബിക്കിനി ആയി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന്…
Read More » -
മഞ്ഞുണ്ട്, തണുപ്പുണ്ട്, ടോയ് ട്രെയിനുണ്ട്… എന്നാൽപ്പിന്നെ ക്രിസ്മസും പുതുവർഷവും ഊട്ടിയിൽ അടിച്ചു പൊളിക്കാം!
ക്രിസ്മസും പുതുവത്സരവും കുടുംബത്തോടെയും കൂട്ടുകാരുമായും അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് ഊട്ടി. മഞ്ഞും തണുപ്പും മനോഹരമായ പ്രകൃതിദൃശ്യങ്ങളും എല്ലാം ഒരുക്കി ഊട്ടി സഞ്ചരികളെ കാത്തിരിക്കുകയാണ്. ഊട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന ആകർഷണമാണ് പൈതൃക ടോയ് ട്രെയിൻ യാത്ര. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപ്പാളയം ടോയ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതാണ് ഈ seasoninte സന്തോഷവാർത്ത. ഡിസംബർ 14-ാം തീ യതി കനത്ത മഴയെത്തുടർന്ന് കല്ലാർ- ഹിൽഗ്രോവ്- അഡർലി എന്നിവിടങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. അതോടൊപ്പം പാലത്തിൽ വലിയ മരങ്ങളും കൂറ്റൻ പാറകളും വീഴുകയും ചെയ്തതിനെ തുടർന്നാണ് ട്രെയിൻ സർവീസ് താത്കാലികമായി റദ്ദാക്കിയത്. പിന്നീട് അറ്റുകുറ്റപണികൾ തീർത്തു സർവീസ് പുനരാരംഭിച്ചത്. ഊട്ടി കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആരാധകര്‍ ഊട്ടി മേട്ടുപ്പാളയം മൗണ്ടെയ്ൻ റെയിൽ സർവീസിനാണ്. നീലഗിരി മൗണ്ടെയ്ൻ റെയിൽവേ എന്നും ഊട്ടി ഹെറിറ്റേജ് ട്രെയിൻ എന്നും അറിയപ്പെടുന്ന ഇത് യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നീലഗിരി എക്സ്പ്രസ് എന്നും…
Read More » -
ഹൃദയമിടിപ്പ് കുറയുന്നത് അപകടമാണ്, കാരണങ്ങളും പരിഹാരങ്ങളും
ഹൃദയസ്പന്ദന വേഗത ഒരു മിനിറ്റിൽ ഏതാണ്ട് എഴുപത് ആയിരിക്കണം എന്ന് വൈദ്യശാസ്ത്രം. ശാരീരിക പ്രവർത്തനങ്ങളുടെ ആവശ്യകത അനുസരിച്ചാണ് വേഗത കൂടുന്നതും കുറയുന്നതും. ഓടുമ്പോൾ വേഗത കൂടുന്നു. ഉറങ്ങുമ്പോൾ സ്പന്ദനം ശാന്തമായിരിക്കും. ഭയവും ആകാംക്ഷയും പനിയും ഹോർമോണുകളുടെ തിരയാട്ടവുമെല്ലാം ഹൃദയമിടിപ്പ് കൂട്ടുന്നു. കൂടാതെ ഹാർട്ട് അറ്റാക്കും ഹൃദയത്തെ ബാധിക്കുന്ന മറ്റു രോഗാവസ്ഥകളായ രക്താതിമർദ്ദം, വാൽവുകളുടെ അപചയം, മയോപ്പതി, ശസ്ത്രക്രിയകൾ, ധാതുലവണങ്ങളുടെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ ഹൃദയമിടിപ്പിന്റെ വേഗതയെ വർധിപ്പിക്കുകയും അതിന്റെ കൃത്യത നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. ഏട്രിയൽ ഫിബ്രിലേഷൻ, എസ്.വി.റ്റി, വെൻട്രിക്കുലർ റ്റാക്കിക്കാർഡിയ, ഫിബ്രിലേഷൻ തുടങ്ങിയ കൃത്യമല്ലാത്തതും വേഗതകൂടിയതുമായ മിടിപ്പുകൾ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയാകുന്നു. സവിശേഷ ഔഷധങ്ങൾ കാർഡിയോ വേർഷൻ കതീറ്റർ അബ്ലേഷൻ, ഇംപ്ലാന്റബിൾ ഡിഫിബ്രിലേറ്റർ, ശസ്ത്രക്രിയകൾ എല്ലാം ഇതിന് പരിഹാരങ്ങളാണ്. ഇനി ഹൃദയമിടിപ്പ് കാര്യമായി കുറയുന്ന അവസ്ഥയുണ്ട്. ഒരു മിനിറ്റിൽ 40–50 ഓ അതിൽ കുറവോ മിടിക്കുന്ന അവസ്ഥ. മസ്തിഷ്കത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതുകൊണ്ട് കണ്ണിൽ ഇരുട്ടുപോലെയും തലകറക്കവും സംഭവിക്കാം. സ്വയം ഉത്തേജിത…
Read More » -
കാബേജിലെ ഗുണങ്ങൾ കാണാതെ പോകരുത്, പോഷകസമൃദ്ധം; കാന്‍സർ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു
ഇലക്കറി വിഭാഗത്തിലെ പ്രധാന പച്ചക്കറിയാണ് കാബേജ്. അടുക്കളയിലെ ഏറ്റവും സുപരിചിത ഭക്ഷ്യവസ്തുവായ കാബേജ് സ്വാധിഷ്ടമാണ്. മാത്രമല്ല മറ്റ് പച്ചക്കറി ഇനങ്ങളെ അപേക്ഷിച്ച് പൊതുവെ വിലക്കുറവുമാണ്. നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി കാബേജിലെ പൊഷകഗുണങ്ങളും രോഗപ്രതിരോധ ശേഷിയും ആരോഗ്യ വിദഗ്ധർ അക്കമിട്ടു പറയുന്നു. വിറ്റാമിനുകള്‍ എ, കെ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ സസ്യാഹാരങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അടങ്ങിയ സള്‍ഫൊറാഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ പുരോഗതിയെ സള്‍ഫോറാഫെയ്ന്‍ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് ആ നിറം നല്‍കാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇതിനോടകം രൂപപ്പെട്ട കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. കാബേജില്‍ പലതരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.…
Read More » -
ന്യൂയിർ ആഘോഷിക്കാം വാഗമണിന്റെ കുളിരിൽ! പാട്ടും പാർട്ടിയുമായി കൂടാം; വമ്പൻ ഓഫറുമായി കെഎസ്ആർടിസിയുടെ മിസ്റ്റി നൈറ്റ്!
പുതുവർഷത്തിലേക്ക് കടക്കുവാൻ ഇനി കുറച്ചു ദിവസങ്ങളെ മുന്നിലുള്ളൂ. ആഘോഷങ്ങളുടെ പ്ലാനൊക്കെ നേരത്തെ കഴിഞ്ഞിട്ടുണ്ടാകുമെങ്കിലും ഇനിയും പ്ലാൻ ചെയ്യാത്തവർക്ക് ഒരു കിടിലൻ അവസരം വന്നിട്ടുണ്ട്. അതും ചെറിയ പരിപാടിയൊന്നുമല്ല. പുതുവർഷത്തെ അതിനൊത്ത രീതിയിൽ സ്വാഗതം ചെയ്യുവാനായി പാർട്ടിയും ഗാനമേളയും ഡിജെയും എല്ലാം ഉൾപ്പെടുത്തി, കിടിലൻ ഡിന്നറും ഒരുക്കി ഒരു സൂപ്പർ പാക്കേജ്. ഇത് കൊണ്ടുവന്നിരിക്കുന്നത്, മറ്റാരുമല്ല, നമ്മുടെ കെഎസ്ആർടിസി തന്നെ. ഇതാ കെഎസ്ആർടിസി വാഗമണ്ണിൽ നടത്തുന്ന ന്യൂ ഇയർ ആഘോഷ രാവ് “Misty Night 2023” ആഘോഷത്തെക്കുറിച്ച് വിശദമായി വായിക്കാം കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോൾ ന്യൂ ഇയർ ആഘോഷങ്ങൾക്കായി വ്യത്യസ്തമായ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. യാത്ര മാത്രമല്ല, ആഘോഷവും ഡിന്നറും ക്യാംപ് ഫയറും ഉൾപ്പെടുന്ന പാർട്ടി മോഡിലാണ് ഇത്തവണ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ന്യൂ ഇയറും സർവ്വോപരി സഞ്ചാരികളും ചേരുമ്പോൾ ആഘോഷം അടിപൊളിയാകുമെന്നതിൽ സംശയം വേണ്ട. 2023 നെ വരവേൽക്കാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ന്യൂ ഇയർ…
Read More » -
വിവാദങ്ങൾക്ക് തകർക്കാനായില്ല, ‘ബെഷറം രംഗ്..’ റെക്കോർഡിട്ടു; പഠാനിലെ ആദ്യഗാനം ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകൾ
ബോളിവുഡിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ഏതാനും നാളുകൾക്ക് മുൻപ് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്നും ചിത്രം തിയറ്ററിൽ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉയർത്തുകയും ചെയ്തു. വിഷയത്തിൽ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്ക് ഇടയിലും പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് ‘പഠാൻ’. Pathaan is Already on a Mission to Break Records and Create Records,Massive 100 Million Views for #BesharamRang Song#Pathaan pic.twitter.com/4eauk5FFxe — SRKian Faizy ( पठान ) (@SrkianFaizy9955) December 22, 2022 പഠാനിലെ ആദ്യഗാനമായ ‘ബെഷറം രംഗ്..’ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകളാണ്. അതും വെറും…
Read More » -
‘ഞാനും ഗോവയും, ഇത് എന്റെ മാജിക് കോമ്പോ’; അവധിക്കാലം അടിച്ചുപൊളിച്ച് സാനിയ, ചിത്രങ്ങൾ വൈറൽ
ഗോവയിൽ അവധിക്കാലം അടിച്ച് പൊളിച്ച് ചിലവഴിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഗോവയിൽ കടൽക്കരയിലും പാർട്ടിക്ക് പോയും മറ്റും സമയം ചിലവഴിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഞാനും ഗോവയും, എൻറെ മാജിക് കോംബോ’ എന്നാണ് സാനിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ചുവന്ന ക്രോപ് ടോപ്പിന് മുകളിൽ വെളുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച്, കടൽത്തീരത്തെ പാറക്കെട്ടുകൾക്കരികിൽ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങൾ സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്. എന്നാൽ സാനിയ ധരിച്ചിരിക്കുന്ന സ്വിമ്മിങ് ഡ്രസ്സിന്റെ നിറം കാവി ആകാഞ്ഞത് നന്നായി എന്നാണ് കൂടുതൽ പേരും കമ്മന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് റാണി എന്നൊരു വിളിപ്പേരും ഇതിനോടകം സാനിയയ്ക്ക് വീണുകഴിഞ്ഞിട്ടുമുണ്ട്. ഏത് തരം വസ്ത്രങ്ങളിലും തിളങ്ങാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതിപ്പോൾ കേരള സാരി മുതൽ ബിക്കിനി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയയെ മലയാളികൾ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ…
Read More » -
കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലേ? കാലാവസ്ഥ മാറ്റമാണ് വില്ലൻ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…
വളരെ പോഷകമൂല്യങ്ങൾ നിറഞ്ഞ ആഹാരമാണ് മുട്ട. പണ്ട് നാട്ടിൻപുറങ്ങളിൽ മിക്ക വീടുകളിലും സ്വന്തമായി കോഴിയെ വളർത്തിയിരുന്നു. ഇന്ന് കാലം മാറി, കോഴി വളർത്തലിന്റെ രീതിയും മാറി. അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി മുട്ടിയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ മുട്ട ലഭിക്കുകയുള്ളു. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം…. 1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ തന്നെ വിരമരുന്നു നല്‍കുക. എല്ലാ മാസവും കൃത്യമായി മരുന്ന് നല്‍കണം, കൂട്ടത്തില്‍ മറ്റു വാക്സിനുകളും. 2. ഇലകള്‍ തീറ്റയായി നല്‍കാന്‍ ശ്രദ്ധിക്കുക. മുരിങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നല്‍കുക. കൂട്ടില്‍ നിന്നും പുറത്ത് വിടാതെ വളര്‍ത്തുന്നതിനാല്‍ ഇലകളില്‍ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാന്‍ ഇതുമാത്രമേ…
Read More »