HealthLIFE

ഗർഭിണികൾ നെല്ലിക്ക കഴിച്ചാൽ…

ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ ഭക്ഷണങ്ങള്‍ പലതുണ്ട്. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ കൂടി ആരോഗ്യം കണക്കിലെടുത്താണ് ഗര്‍ഭിണി കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം തന്നെ. ആരോഗ്യമുള്ള, ബുദ്ധിയും സൗന്ദര്യവുമുളള കുഞ്ഞിനെ ലഭിയ്ക്കണം എന്നു തന്നെയാകും ഓരോ മാതാപിതാക്കളുടേയും ആഗ്രഹവും. കൃത്രിമ ഭക്ഷണങ്ങളൊന്നും വേണ്ട, തികച്ചും സ്വാഭാവികമായ ഭക്ഷണങ്ങള്‍ തന്നെ മതിയാകും, അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനായി. പ്രകൃതിദത്തമായ പല ഭക്ഷണങ്ങളും ഗര്‍ഭകാലത്ത് ഉതകുന്നതാണ്. ഇതിലൊന്നാണ് നെല്ലിക്ക. ദിവസവും ഗര്‍ഭകാലത്തു നെല്ലിക്ക കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും നല്‍കുന്ന ഒന്നാണ്. ദിവസവും ഒരു പച്ചനെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കാം. ഇല്ലെങ്കില്‍ നെല്ലിക്കയുടെ നീരു കുടിയ്ക്കം.

Signature-ad

പോഷകങ്ങളുടെ ഒരു കലവറയാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.കാല്‍സ്യം സമ്പുഷ്ടമായ ഇത് അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും എല്ലുകളുടേയും പല്ലകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലും പാലുല്‍പന്നങ്ങളും അലര്‍ജിയായുള്ളവര്‍ക്ക്, കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. കാരണം പാലില്‍ നിന്നും ലഭിയ്ക്കുന്ന കാല്‍സ്യം ഇതിലൂടെ നേടാം. ഗര്‍ഭകാലത്തു തന്നെ കുഞ്ഞിന്റെ എല്ലു വളര്‍ച്ചയ്ക്കും പല്ലിന്റെ രൂപീകരണത്തിനുമെല്ലാം ഗുണം നല്‍കുന്ന ഒന്നാണിത്.

 

ചില സ്ത്രീകളില്‍ ഗര്‍ഭകാല പ്രമേഹം അഥവാ ജെസ്റ്റേഷണല്‍ ഡയബെറ്റിസ് കണ്ടു വരാറുണ്ട്. ഇതിനു പറ്റിയ നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം പ്രകൃതിദത്ത മരുന്നാണ് നെല്ലിക്ക. ഇന്‍സുലിന്‍ പ്രവര്‍ത്തനം നന്നായി നടക്കാനുംരക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ഇതു സഹായിക്കുന്നു. ദിവസവും ഗര്‍ഭകാലത്ത് നെല്ലിക്ക ശീലമാക്കുന്നത് ഗര്‍ഭകാല പ്രമേഹത്തിനും ഇതു വഴി കുഞ്ഞിന് ഷുഗര്‍ ബേബി എന്നതിനും പരിഹാരമാകും.ജെസ്റ്റേഷണല്‍ ഡയബെറ്റിസുള്ളവര്‍ ഇത് പതിവായി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബിപി പ്രശ്‌നങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും നല്ലതല്ല. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. വൈററമിന്‍ സി ബിപി കുറയ്ക്കാന്‍ നല്ലതാണ്. അമ്മയുടേയും കുഞ്ഞിന്റേയും ചര്‍മാരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണിത്. ചര്‍മത്തിന് തിളക്കവും ചുളിവുകളില്ലാത്ത ചര്‍മവും നല്‍കുന്നു. മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ് നെല്ലിക്ക. ഗര്‍ഭകാലത്തുണ്ടാകുന്ന മോണിംഗ് സിക്‌നസ് പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

ഫൈബര്‍ സമ്പുഷ്ടമായ നെല്ലിക്ക ഗര്‍ഭിണിയ്ക്കുണ്ടാകാനിടയുളള മലബന്ധത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണ്. ഗ്യാസ്, അസിഡിററി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരീരത്തിന് തൂക്കം നല്‍കാന്‍ സഹായിക്കുന്ന ഇത് തടി കൂടാതെ തന്നെ ആരോഗ്യകരമായി തൂക്കം കൂടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. തടി നിയന്ത്രിയ്ക്കാന്‍ വൈറ്റമിന്‍ സിയും സഹായിക്കുന്നു.

 

 

Back to top button
error: