LIFE
-
”നീ പൊക്കമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കണം; നിന്നെ പോലെ ഒരാളെയല്ല, ബഹദൂര്‍ക്ക പറഞ്ഞ വാക്കുകള്‍ മറക്കില്ല”
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രുവെന്ന അജയ കുമാര്‍. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത പക്രു പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരന്‍ ആണ്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് പക്രു കൈരളി ടിവിയോട് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ അഭിനയിക്കുമ്പോള്‍ എന്റെ കൂടെ വരുന്ന ചെറിയ ആര്‍ട്ടിസ്റ്റ് ആയാലും വലിയ ആര്‍ട്ടിസ്റ്റ് ആയാലും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും അവരില്‍ നിന്നും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ ഇന്‍സ്‌പൈര്‍ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് ബഹദൂര്‍ക്കയോട് ആണ്. ‘ജോക്കര്‍’ സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളില്‍ ഞാന്‍ ബഹദൂര്‍ക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങള്‍ പറഞ്ഞ്…
Read More » -
പടവലവും പാവലും കൃഷി ചെയ്യാൻ സമയമായി; ചുരുങ്ങിയ ചെലവിൽ നിറയെ വിളവുണ്ടാക്കാം
പാവയ്ക്കയും പടവലവും മലയാളികൾക്ക് ഒഴിച്ച്കൂടാനാകാത്ത പച്ചക്കറികളാണ്. പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളായ പടവലം, പാവല്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിത്. വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന ഇവയെ കീടങ്ങളും രോഗങ്ങളും കൂടുതലായി ആക്രമിക്കും. വള്ളി വീശി നല്ല പോലെ വളര്‍ന്നാലും കായ് പിടിക്കാതെ മുരടിച്ചു പോകുന്നത് ഈ വിളകളുടെ സ്ഥിരം പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടാനുള്ള വിത്ത് തെരഞ്ഞെടുക്കുന്നതു മുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. നല്ല മൂത്ത കായ്കളില്‍ നിന്നു വേണം വിത്ത് ശേഖരിക്കാന്‍. ഇതു ചെറിയ ചൂടുവെള്ളത്തില്‍ നാലോ അഞ്ചോ മണിക്കൂറിട്ടു വയ്ക്കുക. ഇതിനു ശേഷം വേണം നടാന്‍. ട്രേകളിലോ മറ്റോ നട്ട ശേഷം രണ്ടില പരുവമാകുമ്പോള്‍ മാറ്റി നടുന്നതാണു നല്ലത്. കൂടുതല്‍ ഇലകളുണ്ടായി വള്ളി വീശി തുടങ്ങിയാല്‍ ഇടയ്ക്ക് സ്യൂഡോമോണസ് പ്രയോഗിക്കണം. വെള്ളത്തില്‍ കലക്കി തടത്തിലൊഴിച്ചു കൊടുക്കുകയും ഇലകളില്‍ സ്പ്രേ ചെയ്യുകയും ചെയ്യാം. പച്ചച്ചാണകം തെളിയെടുത്ത് തടത്തിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്. നിലത്താണ് നട്ടതെങ്കില്‍ തടം…
Read More » -
പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ തുരത്താനും മികച്ച വിളവിനും ദശഗവ്യം, വീട്ടിലുണ്ടാക്കാം ഈസിയായി
എന്തെങ്കിലും പച്ചക്കറി കൃഷി ചെയ്യാത്ത മലയാളിയുണ്ടാവില്ല. തൊടിയിലും ടെറസിലുമായുള്ള കൃഷിയിൽ പ്രധാന വില്ലനാണ് കീടങ്ങൾ. പച്ചക്കറികളും പഴവര്‍ഗങ്ങളും കീട- രോഗ ബാധകളില്ലാതെ നല്ല വിളവു നല്‍കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രശ്നങ്ങളും കാരണം ഇതു പലപ്പോഴും നടക്കണമെന്നില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതു വരാതെ നോക്കുന്നതാണെന്ന തത്വം മനുഷ്യനു മാത്രമല്ല നമ്മുടെ വിളകള്‍ക്കും ബാധകമാണ്. കൃഷിയിടത്തിലെ വിളകളുടെ രോഗ-കീട ബാധ തടഞ്ഞ് നല്ല വിളവ് തരാന്‍ സഹായിക്കുന്നൊരു ജൈവവളമാണ് ദശഗവ്യം. പേരു പോലെ പത്ത് ചേരുവകള്‍ ചേര്‍ത്താണിതു തയാറാക്കുന്നത്. നമ്മുടെ വീട്ടില്‍ തന്നെ നിഷ്പ്രയാസമിതുണ്ടാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ 1. ചാണകം ( രണ്ടു കി.ഗ്രാം) 2. നെയ്യ് – 250 ഗ്രാം 3. ഗോമൂത്രം- 3.5 ലിറ്റര്‍ 4. വെള്ളം- 2.50 ലിറ്റര്‍ 5. പാല്‍- 750 മി.ലി 6. തൈര് 500 മി.ലി 7. കരിക്കിന്‍ വെള്ളം 750 മി.ലി 8. ശര്‍ക്കര 500 ഗ്രാം 9.…
Read More » -
കുഞ്ചാക്കോ ബോബൻ,സെന്ന ഹെഗ്‌ഡെ ചിത്രം “പദ്മിനി ” ആരംഭിച്ചു
തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു.അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി”. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ, എഡിറ്റർ-മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആർ.ഒ എ.എസ്. ദിനേശ്.
Read More » -
ദിവസവും 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതരരോഗങ്ങൾ,7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യം
ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് നല്ല ഉറക്കവും. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദിവസം അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങളായ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും. രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും അധികമായിരിക്കും. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ഒരു ‘സ്‌ലീപ് ഹൈജീൻ’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിൻ സാബിയ പറയുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ ഇതാ. 1. ഉറങ്ങും മുൻപ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫർട്ടബിൾ ആയ മുറിയിൽ കിടക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാൻ 15.6…
Read More » -
ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി
ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. മുന്‍പ് തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളും കളക്ഷനുമൊക്കെയായിരുന്നു അതിനുള്ള വഴിയെങ്കില്‍ ഇന്ന് പല പ്ലാറ്റ്ഫോമുകളില്‍ പ്രേക്ഷകര്‍ തന്നെ നല്‍കുന്ന റേറ്റിംഗിലൂടെയും ഇത് മനസിലാക്കാനാവും. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ സിനിമകളെ കവച്ചുവച്ച് ബോളിവുഡ് ആണ് എണ്ണത്തില്‍ മുന്നില്‍. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ പുഷ്പ 2, ജവാന്‍, സലാര്‍ എന്നിവയൊക്കെയുണ്ട്. ഇന്ത്യ ഏറ്റവുമധികം കാത്തിരിക്കുന്ന 20 ചിത്രങ്ങള്‍ 1. പഠാന്‍ 2. പുഷ്‍പ 2: ദ് റൂള്‍ 3. ജവാന്‍ 4. ആദിപുരുഷ് 5. സലാര്‍ 6. വാരിസ് 7. കബ്സ 8. ദളപതി 67 9. ദ് ആര്‍ച്ചീസ് 10. ഡങ്കി 11. ടൈഗര്‍ 3 12 കിസി ക ഭായ് കിസി കി ജാന്‍ 13…
Read More » -
ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ… ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു
തമിഴ് സിനിമാസ്വാദകർ പ്രഖ്യാപന സമയം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനായി എത്തുന്ന ‘ജയിലർ’. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹൻലാലും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചിരുന്നു. കൂടാതെ മോഹൻലാലിന്റെ ക്യാരക്ടർ ലുക്കും പുറത്തുവിട്ടു. ഇതിന് പിന്നാലെ ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ട്വിറ്ററിൽ സജീവമാകുകയാണ്. കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് ചർച്ചകൾ. ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ജയിലറിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ‘ബ്ലോക് ബസ്റ്റർ കോമ്പോ, 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ പോകുന്ന മാസ് എന്റർടെയ്നർ’, എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ഒപ്പം മോഹൻലാൽ മാഫിയ രാജാവാണെന്നും വില്ലനായാണ് സിനിമയില്‍ എത്തുന്നതെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. ആക്ഷന്‍…
Read More » -
റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം; സ്വന്തമാക്കിയത് 15 കോടി
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷനടക്കം മാളികപ്പുറം സ്വന്തമാക്കിയത് 15 കോടി. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം (ജനുവരി 8) അഞ്ച് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍നിന്നുമാത്രം 2.5 കോടിയും ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 2.5 കോടിയുമാണ് നേടിയത്. മാളികപ്പുറം പ്രദര്‍ശനത്തിനെത്തിയശേഷം നേടിയ ഏറ്റവും വലിയ കളക്ഷനും ജനുവരി 8-ാം തീയതിയിലേതായിരുന്നു. നിലവില്‍ കേരളത്തില്‍മാത്രം 170 തീയേറ്ററുകളിലാണ് മാളികപ്പുറം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നൂറിലേറെ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ മാളികപ്പുറത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതും അപൂര്‍വ്വതയാണ്. നിലവില്‍ മലയാളം-ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയാണ് ഇന്ത്യയിലും ലോകമൊട്ടുക്കുമുള്ള തിയേറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 20 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളടക്കം ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കുന്നുണ്ട്. ഇതോടെ കളക്ഷന്‍ റിക്കോര്‍ഡുകളുടെ പുതിയ കുതിച്ചുചാട്ടത്തിനായി ഒരുങ്ങുകയാണ് മാളികപ്പുറം. മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ കമ്പനിയായ ഗീത ഫിലിംസാണ്.…
Read More » -
എപ്പോഴും ക്ഷീണമാണോ ? ഇതാകാം കാരണം; പരിഹരിക്കാൻ ഡയറ്റിൽ ഇവ ഉൾപ്പെടുത്തു
ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എപ്പോഴും ക്ഷീണമാണ് എന്ന രീതിയില്‍. അനീമിയ അഥവാ വിളര്‍ച്ചയാകാം മിക്ക കേസുകളിലും ഇതിന് കാരണമായി വരുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ പ്രവര്‍ത്തനത്തിന് അയേണ്‍ എന്ന ഘടകം നിര്‍ബന്ധമായും വേണം. ഭക്ഷണം തന്നെയാണ് അയേണിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്. അയേണ്‍ കുറയുമ്പോള്‍ അത് ഹീമോഗ്ലോബിൻ ലെവല്‍ കുറയ്ക്കുകയും ഇതിന്‍റെ ധര്‍മ്മങ്ങള്‍ ബാധിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് അനീമിയ പിടിപെടുന്നത്. അനീമിക് ആയവര്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നാം. ഇവരുടെ ചര്‍മ്മം വിളറി മഞ്ഞനിറത്തില്‍ കാണപ്പെടുകയും ചെയ്യാം. അനീമയ ഉണ്ടെന്ന് മനസിലാക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിലൂടെ അയേണ്‍ പരമാവധി ലഭ്യമാക്കലാണ്. ഇതിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. വിവിധ ഇലകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രീൻ ജ്യൂസ് ആണ് അയേണിന് വേണ്ടി കഴിക്കാവുന്നൊരു ജ്യൂസ്. പാര്‍സ്ലി, ചീര, പിയര്‍, ചെറുനാരങ്ങാനീര്, സെലെറി എന്നിവ ചേര്‍ത്താണ് ഈ ഗ്രീൻ ജ്യൂസ് തയ്യാറാക്കേണ്ടത്. ഇതിലേക്ക് വൈറ്റമിൻ-സി അടങ്ങിയ പഴങ്ങള്‍ കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്.…
Read More » -
പ്രിയപ്പെട്ട ഉണ്ണി… കല്യാണിക്കും ചങ്ങാതി പിയൂഷ് ഉണ്ണിക്കും സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ ഉറപ്പ്, അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ; മാളികപ്പുറം കണ്ടശേഷം സ്വാസിക പറയുന്നു
സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവനന്ദ എന്ന ബാലതാരമാണ്. കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. കല്യാണിയുടെ ചങ്ങാതി പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപദ് എന്ന ബാലതാരവുമാണ്. ചിത്രത്തെ പ്രശംസിക്കുന്ന എല്ലാവരും തന്നെ ഈ ബാലതാരങ്ങളുടെ പ്രകടനത്തെയും ശ്ലാഘിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഇവരുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് നടി സ്വാസിക വിജയ്. സ്വാസികയുടെ വാക്കുകൾ: പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ…
Read More »