LIFE
-
പ്രിയപ്പെട്ട ഉണ്ണി… കല്യാണിക്കും ചങ്ങാതി പിയൂഷ് ഉണ്ണിക്കും സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ ഉറപ്പ്, അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ; മാളികപ്പുറം കണ്ടശേഷം സ്വാസിക പറയുന്നു
സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവനന്ദ എന്ന ബാലതാരമാണ്. കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. കല്യാണിയുടെ ചങ്ങാതി പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപദ് എന്ന ബാലതാരവുമാണ്. ചിത്രത്തെ പ്രശംസിക്കുന്ന എല്ലാവരും തന്നെ ഈ ബാലതാരങ്ങളുടെ പ്രകടനത്തെയും ശ്ലാഘിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഇവരുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് നടി സ്വാസിക വിജയ്. സ്വാസികയുടെ വാക്കുകൾ: പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ…
Read More » -
കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെ ? ഇതാ പരിഹാരം
അത്യാധുനിക രീതിയിലുള്ള കൂടുകളിൽ വളരെ എളുപ്പത്തിൽ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളർത്തുന്നവർ നഗരത്തിലും നാട്ടിൻപുറത്തുമിപ്പോൾ ധാരാളമുണ്ട്. ഇവർക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയിൽ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ മുട്ട ലഭിക്കുകയുള്ളു. 1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ തന്നെ വിരമരുന്നു നൽകുക. എല്ലാ മാസവും കൃത്യമായി മരുന്ന് നൽകണം, കൂട്ടത്തിൽ മറ്റു വാക്സിനുകളും. 2. ഇലകൾ തീറ്റയായി നൽകാൻ ശ്രദ്ധിക്കുക. മുരിങ്ങ, പാഷൻ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നൽകുക. കൂട്ടിൽ നിന്നും പുറത്ത് വിടാതെ വളർത്തുന്നതിനാൽ ഇലകളിൽ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാൻ ഇതുമാത്രമേ മാർഗമുള്ളൂ. ഇലകൾ കഴിച്ചു തുടങ്ങിയാൽ മുട്ടയുടെ എണ്ണം കൃത്യമായിരിക്കും. 3. ഗോതമ്പ് ആഴ്ചയിൽ മൂന്നു തവണയെങ്കിലും കൊടുക്കുക. വെള്ളത്തിൽ ഇട്ട് പൊതർത്തിയ ഗോതമ്പ് കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. തവിട് കൊഴച്ചു കൊടുക്കുന്നതും…
Read More » -
വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കി സുനൈനയുടെ ‘റെജീന’യിലെ ആദ്യ ഗാനമെത്തി
പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ രചനയും സംവിധാനവും നിര്‍വ്വഹിച്ച റെജീന എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ ഗാനമാണിത്. ഓരോ മൊഴി ഓരോ മിഴി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി.കെ. ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. എന്നാല്‍ ഈ ചിത്രം ബഹുഭാഷകളിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന റെജീനക്ക് വേണ്ടി മറ്റു ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം…
Read More » -
മലയാളികളുടെ ഇഷ്ടഫലമായി അവക്കാഡോ; ബട്ടര്‍ഫ്രൂട്ട് നടാം, കർഷകർക്ക് മികച്ച വരുമാനവും നേടാം
ബട്ടര്‍ഫ്രൂട്ട്, പേരു പോലെ ശരിക്കും വെണ്ണപ്പഴം തന്നെയാണ്. വെണ്ണപോലിരിക്കുന്ന അകക്കാമ്പിലെ രുചിയിൽ മലയാളികൾ അകൃഷ്ടരായിക്കഴിഞ്ഞിരിക്കുന്നു. ബട്ടർഫ്രൂട്ട് എന്ന് അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ് 1892 ല്‍ ഭാരതത്തിലെത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും വന്‍പ്രചാരമുണ്ട്. ‘പെര്‍സിയ അമേരിക്കാന’ എന്ന് ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന അവൊക്കാഡോ മൂന്ന് വിഭാഗത്തില്‍ ലഭ്യമാണ്. മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്. ഈ സീസണില്‍ ബട്ടര്‍ഫ്രൂട്ടിന് നല്ല വില ലഭിച്ചതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല്‍ സസ്യാഹാരഭോജികള്‍ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 75…
Read More » -
കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ
കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് സൗന്ദര്യ പ്രശ്നങ്ങൾ മാത്രമല്ല ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… മഞ്ഞള്‍ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത…
Read More » -
”ജയ് ബാലയ്യ..നാ പേരു ഹണി റോസ്” തെലുങ്ക് പറഞ്ഞ് സദസിനെ കൈയിലെടുത്ത് ഹണി റോസ്
തെലുങ്ക് പറഞ്ഞ് ആരാധകരുടെ കൈയ്യടി നേടി മലയാളത്തിന്‍െ്‌റ സ്വന്തം ഹണി റോസ്. തെലുങ്ക് ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരുടെ മനം കവര്‍ന്നത്. എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. ഹണി റോസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂര്‍ണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എസ്.തമന്‍ സംഗീതസംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും…
Read More » -
നല്ല നട്ടെല്ലുള്ള ഒരാളെ കിട്ടി… സുബി സുരേഷിന്റെ വിവാഹം ഫെബ്രുവരിയില്‍; ഏഴ് പവന്റെ താലി മാലയുമായി കാത്തിരിക്കുന്ന ആ വരൻ ആരാണ് ?
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വര്‍ഷങ്ങളായി സിനിമയും സീരിയലും സ്‌റ്റേജ് ഷോകളുമായി നടക്കുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്നത് എല്ലാവരും എപ്പോഴും ചോദിക്കുന്ന കാര്യമാണ്. ‘നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍…
Read More » -
അജിത്തിൻ്റെ ‘തുനിവിന്’ സൗദിയിൽ നിരോധിച്ചു; കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്; ഇതാണ് കാരണം…
ചെന്നൈ: തമിഴ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. അജിത്തിൻറെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേർകൊണ്ട പാർവൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജൈൻറ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷൻ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്. എന്നാൽ പുതിയ വാർത്തകൾ പ്രകാരം സൌദി അറേബ്യയിൽ ചിത്രത്തിൻറെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാൻസ്ജെൻറർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിൻറെ സെൻസറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂർത്തികരിച്ചാൽ കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. നേരത്തെയും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ…
Read More » -
കാളിദാസനെ വേട്ടയാടുന്നത് ആരാണ് ? നിഗൂഢത നിറഞ്ഞ ആ ഫ്ലാറ്റിൽ എന്താണ് ? ‘എലോൺ’ 26ന് തിയറ്ററുകളിൽ
മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ജനുവരി 26ന് തിയറ്ററിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭയം നിറഞ്ഞ മുഖവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയിൽ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ഹെറർ ത്രില്ലർ ആണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകൾ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് എലോണിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അതേസമയം, എലോൺ ഡയറക്ട് ഒടിടി റിലീസ് ആയി…
Read More » -
വിജയ് രാജേന്ദ്രന്റെ കുടുംബത്തിന്റെ പോസ്റ്റർ പുറത്ത്; ‘വാരിസി’നായി ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ്; ആവേശത്തോടെ ആരാധകർ
കോളിവുഡ് മുഴുവൻ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന സിനിമയാണ് ‘വാരിസ്’. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ്…
Read More »