LIFEMovie

റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം; സ്വന്തമാക്കിയത് 15 കോടി

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷനടക്കം മാളികപ്പുറം സ്വന്തമാക്കിയത് 15 കോടി. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം (ജനുവരി 8) അഞ്ച് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍നിന്നുമാത്രം 2.5 കോടിയും ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 2.5 കോടിയുമാണ് നേടിയത്. മാളികപ്പുറം പ്രദര്‍ശനത്തിനെത്തിയശേഷം നേടിയ ഏറ്റവും വലിയ കളക്ഷനും ജനുവരി 8-ാം തീയതിയിലേതായിരുന്നു. നിലവില്‍ കേരളത്തില്‍മാത്രം 170 തീയേറ്ററുകളിലാണ് മാളികപ്പുറം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നൂറിലേറെ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ മാളികപ്പുറത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതും അപൂര്‍വ്വതയാണ്.

നിലവില്‍ മലയാളം-ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയാണ് ഇന്ത്യയിലും ലോകമൊട്ടുക്കുമുള്ള തിയേറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 20 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളടക്കം ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കുന്നുണ്ട്. ഇതോടെ കളക്ഷന്‍ റിക്കോര്‍ഡുകളുടെ പുതിയ കുതിച്ചുചാട്ടത്തിനായി ഒരുങ്ങുകയാണ് മാളികപ്പുറം. മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ കമ്പനിയായ ഗീത ഫിലിംസാണ്. തമിഴ് സിനിമയിലെ അടക്കം മുന്‍നിര നിര്‍മ്മാണക്കമ്പനികളാണ് മാളികപ്പുറത്തിന്റെ ഡബ്ബിംഗ് റൈറ്റ്‌സ് സ്വന്തമാക്കാന്‍ മത്സരിക്കുന്നതും.

Signature-ad

ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രവും മാളികപ്പുറമാണ്. കൊറോണയ്ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ തള്ളിക്കയറ്റത്തെയും തുടര്‍ന്ന് ശൂന്യമായ തീയേറ്ററുകളിലേയ്ക്ക് അബാലവൃന്ദം ജനങ്ങളെയും തിരിച്ചെത്തിച്ചുകൊണ്ടിരിക്കുകയാണ് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. മറ്റൊരു തരത്തില്‍ ഈ ചിത്രത്തിന്റെ വിജയം അവകാശപ്പെടാവുന്ന രണ്ടുപേര്‍ കൂടി ചിത്രത്തിന്റെ അണിയറയിലുണ്ട്. അതിന്റെ നിര്‍മ്മാതാക്കള്‍ വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും. ഇവരുടെ നിര്‍മ്മാണ കമ്പനികളായ കാവ്യാ ഫിലിംസും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മ്മിച്ചിരിക്കുന്നത്.

Back to top button
error: