ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എപ്പോഴും ക്ഷീണമാണ് എന്ന രീതിയില്‍. അനീമിയ അഥവാ വിളര്‍ച്ചയാകാം മിക്ക കേസുകളിലും ഇതിന് കാരണമായി വരുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ പ്രവര്‍ത്തനത്തിന് അയേണ്‍ എന്ന ഘടകം നിര്‍ബന്ധമായും വേണം. ഭക്ഷണം തന്നെയാണ് അയേണിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്. അയേണ്‍ കുറയുമ്പോള്‍ അത് ഹീമോഗ്ലോബിൻ ലെവല്‍ കുറയ്ക്കുകയും ഇതിന്റെ ധര്‍മ്മങ്ങള്‍ ബാധിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് അനീമിയ പിടിപെടുന്നത്.
അനീമിക് ആയവര്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നാം. ഇവരുടെ ചര്‍മ്മം വിളറി മഞ്ഞനിറത്തില്‍ കാണപ്പെടുകയും ചെയ്യാം. അനീമയ ഉണ്ടെന്ന് മനസിലാക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിലൂടെ അയേണ്‍ പരമാവധി ലഭ്യമാക്കലാണ്. ഇതിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്.
- വിവിധ ഇലകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രീൻ ജ്യൂസ് ആണ് അയേണിന് വേണ്ടി കഴിക്കാവുന്നൊരു ജ്യൂസ്. പാര്‍സ്ലി, ചീര, പിയര്‍, ചെറുനാരങ്ങാനീര്, സെലെറി എന്നിവ ചേര്‍ത്താണ് ഈ ഗ്രീൻ ജ്യൂസ് തയ്യാറാക്കേണ്ടത്. ഇതിലേക്ക് വൈറ്റമിൻ-സി അടങ്ങിയ പഴങ്ങള്‍ കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്.
- ഉണക്കിയ പ്ലം പഴം വച്ചുള്ള ജ്യൂസും അയേണ്‍ ലഭിക്കുന്നതിന് പെട്ടെന്ന് തന്നെ സഹായിക്കുന്നു. അയേണ്‍ മാത്രമല്ല, ആകെ ആരോഗ്യത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. പൊട്ടാസ്യമാണ് ഇതിലൂടെ ലഭിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകം.
- ചീരയും പൈനാപ്പിളും ചേര്‍ത്ത് തയ്യാറാക്കുന്ന സ്മൂത്തിയാണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. ഇതിന്റെ രുചി പിടിക്കാത്തവര്‍ക്കാണെങ്കില്‍ ആവശ്യമെങ്കില്‍ ചെറുനാരങ്ങാനീരോ ഓറഞ്ചോ കൂടി ചേര്‍ക്കാവുന്നതാണ്.
- മാതളവും ഈന്തപ്പഴവും ചേര്‍ത്ത് തയ്യാറാക്കുന്ന സ്മൂത്തിയാണ് മറ്റൊന്ന്. ഇത് മിക്കവര്‍ക്കും കഴിക്കാനും ഏറെ ഇഷ്ടമായിരിക്കും. മാതളവും ഈന്തപ്പഴവും ഒരുപോലെ അയേണിന്റെ നല്ല സ്രോതസുകളാണ്.