LIFE
-
ലിജോ ജോസിന്റെ തമിഴ് സിനിമ വരുന്നെന്ന് റിപ്പോർട്ട്; നായകനായി സൂര്യ
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജനുവരി പതിനെട്ടിന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദർ വീഡിയോയിൽ പറയുന്നുണ്ട്. ട്വിറ്ററിലും ലിജോ- സൂര്യ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. https://twitter.com/adarshtp_offl/status/1614205961086062603?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614205961086062603%7Ctwgr%5E867c8cebe75a073fd9347d440367ebe56241cef8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fadarshtp_offl%2Fstatus%2F1614205961086062603%3Fref_src%3Dtwsrc5Etfw അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോ ജോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ സ്ട്രീം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി…
Read More » -
അഷ്‍കർ സൗദാൻ നായകനായി എത്തുന്ന ടി.എസ്. സുരേഷ് ബാബു ചിത്രം ‘ഡിഎൻഎ’യുടെ ലോഞ്ചിംഗ് നിര്‍വഹിച്ച് മമ്മൂട്ടി
ടി.എസ്. സുരേഷ് ബാബു ഒരു ഇടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎൻഎ’. യുവ നടൻ അഷ്‍കർ സൗദാൻ ചിത്രത്തില്‍ നായകനായി എത്തുന്നു. മമ്മൂട്ടിയാണ് ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. ജനുവരി ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കും. പ്രതികാരം ഒരു കലയാണെങ്കില്‍ നിങ്ങളുടെ കൊലപാതകി ഒരു കലാകാരനാണ് എന്നര്‍ഥത്തിലുള്ള ടാഗ്‍ലൈനുമായാണ് ചിത്രം എത്തുന്നത്. ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഴോണറിൽപ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രം. അഷ്‍കർ സൗദാനൊപ്പം അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ (‘ഡ്രാക്കുള’ ഫെയിം) ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക.എന്നിവർ ക്കൊപ്പം ബാബു ആന്റണിയും ‘ഡിഎൻഎ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു…
Read More » -
ആനന്ദവല്ലിയുടെ കെെയിലെടുത്ത് അയ്യപ്പൻ എന്ന സിനിമയിൽ അച്ഛാ എന്ന് വിളിക്കുന്നതായിരുന്നു ആദ്യ ഡബ്ബിംഗ്; ഓർമകൾ പങ്കുവച്ച് രേഖ രതീഷ്
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ് രേഖ രതീഷ്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്. നായിക വേഷം, വില്ലത്തി വേഷം, അമ്മായിഅമ്മ വേഷം തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ രേഖ ഇതിനകം മിനിസ്ക്രീനിൽ അവതരിപ്പിച്ചു കഴിഞ്ഞു. പരസ്പരം എന്ന സീരിയലാണ് രേഖയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീടിങ്ങോട്ട് രേഖ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ഇപ്പോഴിതാ താൻ ഡബ് ചെയ്യുന്നതിനെക്കുറിച്ച് രേഖ രതീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘എന്റെ അച്ഛനും അമ്മയും ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ കൂടി ആയിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് ആനന്ദവല്ലിയാന്റി, വൽസമ്മ ആന്റി, സജിത്ത് അങ്കിൾ അങ്ങനെ ഒരുപാട് പേർ. ഇവരെല്ലാം ഡബ് ചെയ്യുന്നത് കണ്ട് വളർന്ന വ്യക്തി ആണ് ഞാൻ. നമ്മുടെ ഡബ്ബിംഗ് ഇഷ്ടമായെന്ന് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. പക്ഷെ എന്റെ അച്ഛനോടൊപ്പം തോളോട്…
Read More » -
ചുവപ്പ് ഡ്രസ്സില്‍ സുന്ദരിയായി എസ്തര്‍ അനില്‍; പതിവ് തെറ്റിക്കാതെ സൈബര്‍ ‘ആങ്ങളമാരു’ടെ ആക്ഷേപകരമായ കമന്‍റുകൾ
വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രമാണ്. എന്നാല്‍ സെലിബ്രിറ്റികളുടെ ഇത്തരം വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ പലപ്പോഴും സമൂഹത്തിന്‍റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചുമൊക്കെ നടിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫിന്‍റെ ‘ദൃശ്യം’ സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ എപ്പോഴും തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവപ്പ് ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. View this post on Instagram A post shared by…
Read More » -
ചർമം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? എങ്കിൽ ഈ പഴങ്ങൾ ശീലമാക്കാം
പ്രായമായി എന്നതിന്റെ സൂചനകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശരീരത്തിൽ ചർമ്മങ്ങളിലാണ്. ചുളിവുകൾ പാടുകളും വീണു തുടങ്ങുമ്പോൾ തന്നെ നാം തിരിച്ചറിയും പ്രായമേറി വരികയാണ് എന്ന്. എന്നാൽ ഭക്ഷണ ശീലവും ഭക്ഷണത്തിലെ ക്രമമില്ലായ്മയും ചർമ്മത്തിന് ദോഷകരമായി സംഭവിക്കാം. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നത് ഏറെ പ്രധാനമാണ്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ…
Read More » -
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതേ… പക്ഷാഘാതമാകാം
ശ്രദ്ധിച്ചില്ലെങ്കിലും പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും അപകടകരമാകുന്ന ഒന്നാണ് പക്ഷാഘാതം. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ് മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക. ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം. കൈകാലുകളില്‍…
Read More » -
കാര്‍ഷികവിളവെടുപ്പിന്റെ ആവേശത്തിൽ തമിഴ്നാട്ടിലും കേരള അതിർത്തി ഗ്രാമങ്ങളിലും പൊങ്കല്‍ ആഘോഷം
തേനി: തമിഴ്നാട്ടില്‍ കര്‍ഷക ഉത്സവമായ പൊങ്കല്‍ ഇന്ന് ആഘോഷിക്കും. പൊങ്കല്‍ ഉത്സവം അഞ്ച്ദിവസം നീണ്ടുനില്‍ക്കുന്നതാണ്. തമിഴ്നാട്ടില്‍ കാര്‍ഷികവിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തൈപൊങ്കല്‍. തമിഴന്റെ പാരമ്പര്യ ഉല്‍സവമായ പൊങ്കല്‍ മകര മാസം ഒന്നിന് (തൈ മാസം ഒന്നാം തീയതി) അതിരാവിലെ സൂര്യനുദിക്കുമ്പോള്‍ കിഴക്കോട്ട് നോക്കി, മുറ്റത്ത് കൂട്ടിയ അടുപ്പില്‍ മണ്‍പാത്രത്തില്‍വെള്ളവും പാലും ഒഴിച്ച് അത് തിളച്ച് വീഴ്ത്തിയാണ് തുടക്കമിടുന്നത്. പൊങ്കല്‍ തിളച്ച് വീഴുമ്പോള്‍ ഏതു ദിശയിലാണ് ആദ്യം ഒഴുകുന്നത് എന്നത് വച്ച് ഈ വര്‍ഷം തങ്ങളുടെ കുടുംബങ്ങള്‍ക്ക് ആയുരാരോഗ്യം നല്‍കണമെന്ന് സൂര്യനെ നോക്കി പ്രാര്‍ഥിച്ച് പൊങ്കല്‍ ഇട്ട് എല്ലാവര്‍ക്കും വിളമ്പി ആഘോഷം നടത്തുന്നു. നല്ല വിളകള്‍ക്ക് സഹായിച്ച ഭൂമി, സൂര്യന്‍, കൃഷിയിറക്കുമ്പോള്‍ അധ്വാനത്തിന് സഹായിയായ കാള, പശുക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതും പൊങ്കല്‍ ഉല്‍സവത്തിന്റെ ഭാഗമാണ്. . അടുത്ത വര്‍ഷവും കാര്‍ഷിക സമൃദ്ധി ഉണ്ടാകണമെന്ന പ്രാര്‍ഥനയോടെയാണ് ഈ ഉല്‍സവം ആഘോഷിക്കുന്നത്. രണ്ടാം ദിവസം കാളകള്‍ക്ക് ആരോഗ്യം നല്‍കണമെന്ന് പ്രാര്‍ഥനയോടെയാണ് പൊങ്കല്‍ നടക്കുന്നത്. കാളകളെ…
Read More » -
എരിവുള്ള ഭക്ഷണം ഒഴിവാക്കരുത്, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുൾപ്പടെ ഗുണങ്ങൾ നിരവധി
എരിവുള്ള ഭക്ഷണം എപ്പോഴും കഴിക്കുന്ന വ്യക്തിയെ സന്തോഷിപ്പിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ഇതിന് ശാസ്ത്രീയ വിശദീകരണം നല്‍കുന്നു വിദഗ്ധര്‍. സ്‌പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തുമത്രെ. മാത്രമല്ല, എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വേറെയും ചില ഗുണങ്ങളുണ്ടെന്ന് സമർത്ഥിക്കുകയാണ് ഈ റിപ്പോര്‍ട്ട്. പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്‌സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. പച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. എരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും. വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക്…
Read More » -
എന്തൊക്കെയാണ് വിരുദ്ധാഹാരങ്ങള്‍…? അവ കഴിച്ചാലുള്ള ദോഷങ്ങൾ എന്തൊക്കെ…? നിർബന്ധമായും അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
എത്രത്തോളം കഴിക്കാമോ അത്രയും വാരിവലിച്ച് വലിച്ച് കഴിക്കുക. എന്നതാണു ഭൂരിപക്ഷം മലയാളികളുടെയും രീതി. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമുള്ള താൽപര്യം പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ ആരോഗ്യം ദോഷമില്ലാതെ നിലനിർത്താം. ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകും. അങ്ങനെയുള്ള കോമ്പിനേഷന്‍സിനെ വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകൾക്കും കാരണം ഒരു പരിധി വരെ ഇവയാണ്. എന്താണ് വിരുദ്ധാഹാരം ? ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയെ വിരുദ്ധം എന്നു പറയുന്നു. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ലക്ഷണങ്ങള്‍ കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു. ആഹാരങ്ങള്‍ പൊതുവെ വിഷാംശം ഉള്ളവയല്ല. എന്നാല്‍ ചിലവയുടെ ഒരുമിച്ചുള്ള…
Read More » -
പ്രമേഹവും ഓർമക്കുറവുമുണ്ടോ…? വീട്ടുമുറ്റത്ത് ഒരു പാഷൻ ഫ്രൂട്ട് നട്ടുവളർത്തൂ
ഡോ.വേണു തോന്നക്കൽ നിങ്ങളുടെ വീട്ടിൽ ഒരു പാഷൻ ഫ്രൂട്ട് (Passion fruit) ചെടിയുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത്തരമൊരു ചെടി നട്ടു നനക്കേണ്ടതാണ്. അത്രകണ്ട് പോഷകസമൃദ്ധമാണ് നാം നിസ്സാരമായി കാണുന്ന ചെറുനാരങ്ങയുടെ ആകൃതിയിലും നിറത്തിലും വലിപ്പത്തിലും ഉള്ള ഈ പഴം. ഇത് ജീവകം സി യുടെ നല്ല ഒരു സ്രോതസ്സാണ്. കൂടാതെ ജീവകം ഏ, ജീവകം ബി കോംപ്ലക്സ്, പോളി ഫിനോലുകൾ തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, നാരു ഘടകം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഹോളിഫീനോലുകൾ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നു. രക്തത്തിൽ പഞ്ചസാരയുടെ അമിത വർദ്ധന തടയുന്നു. മാത്രമല്ല ഇതര പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് പാഷൻ ഫ്രൂട്ടിൽ വളരെ കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് 30 (Glycemic index 30) ആണ് .…
Read More »