
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജനുവരി പതിനെട്ടിന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.
സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദർ വീഡിയോയിൽ പറയുന്നുണ്ട്. ട്വിറ്ററിലും ലിജോ- സൂര്യ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്.
Exclusive: Director Lijo Jose Pellissery has narrated a story to @Suriya_offl Na.
Director's ACTOR 🤌🔥 pic.twitter.com/ZxbEVpC8wH
— α∂αяsн тρッ (@adarshtp_offl) January 14, 2023
അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോ ജോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ സ്ട്രീം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകനായി എത്തുന്നത്. ജനുവരി 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.’