LIFE
-
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്, മുന്നൊരുക്കം തുടങ്ങി
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം. ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിലായിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക്…
Read More » -
‘ഏട്ട’ന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന പെല്ലിശ്ശേരി-മോഹന്‍ലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍ 18ന് ചിത്രീകരണം തുടങ്ങും
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രീകരണം ആരംഭിക്കുന്ന തീയതിയെക്കുറിച്ചാണ് അത്. മറ്റന്നാള്‍, 18 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. View this post on Instagram A post shared by John&MaryCreative (@johnandmary.creative) ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ഈ ചിത്രം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ലിജോയും…
Read More » -
തിയറ്റർ വ്യവസായത്തിന് പുതിയ ഉണർവ്വ് പകർന്ന് തുനിവും വാരിസും; ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത്
തമിഴ്, തെലുങ്ക് സിനിമാ മേഖലകളെ സംബന്ധിച്ച് ഓരോ പുതുവര്‍ഷവും ആരംഭിക്കുന്നത് അവിടങ്ങളിലെ ഒരു പ്രധാന റിലീസിംഗ് സീസണുമായാണ്. തെലുങ്കില്‍ സംക്രാന്തി ആണെങ്കില്‍ തമിഴില്‍ അത് പൊങ്കല്‍ ആണ്. ഇക്കുറി പൊങ്കലിന് തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് എത്തിയത്, അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള ഈ താരങ്ങളുടെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്‍റെയും വിജയ് നായകനായ വാരിസിന്‍റെയും ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് നല്‍കുന്ന കണക്കനുസരിച്ച് തുനിവ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 100 കോടിയിലേറെയാണ്. അതേസമയം വിജയ് നായകനായ വാരിസ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 150 കോടിയിലേറെയാണ്. വിജയ്‍യുടെ കരിയറിലെ ഏഴാമത്തെ 150 കോടി ക്ലബ്ബ് ആണ് ഇതെന്നും സിനിട്രാക്ക് അറിയിക്കുന്നു. ' @SVC_official's #Varisu…
Read More » -
എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു; രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്
ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. തിരിച്ചു വരവില്‍ കൈ നിറയെ അവസരങ്ങളുമായി ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് ബാധിച്ച മറ്റൊരു രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് നടി. ”പ്രിയപ്പെട്ട സൂര്യന്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു.എനിക്ക് എന്റെ നിറം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ എഴുന്നേല്‍ക്കുന്നു, നിങ്ങള്‍ മൂടല്‍മഞ്ഞിലൂടെ നിങ്ങളുടെ ആദ്യ കിരണങ്ങള്‍ തിളങ്ങുന്നത് കാണാന്‍. നിനക്കുള്ളതെല്ലാം എനിക്ക് തരൂ.. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാനെന്നും കടപ്പെട്ടവളായിരിക്കും.” മംമ്ത കുറിച്ചു. ഒപ്പം തന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ത്വക്കിന്റെ ചില ഭാഗങ്ങളില്‍ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നല്‍കുന്ന കോശങ്ങള്‍ നശിക്കുമ്പോഴോ അവ പ്രവര്‍ത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം. ലോകത്തിലെ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍…
Read More » -
മാതാപിതാക്കൾ അറിയാൻ: ജങ്ക് ഫൂഡ് മാരകരോഗങ്ങളുടെ കലവറ, സ്വന്തം മക്കൾക്ക് ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങൾ നൽകരുത്
ജങ്ക് എന്നൽ ഉപയോഗശൂന്യമായ വസ്തു എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നും ഇല്ലാത്തതും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. അമിതോർജം നിറഞ്ഞ ഇവ മൂന്നുതരം ഭീഷണികളാണ് ആരോഗ്യത്തിന് നൽകുന്നത്. 1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം. 2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ അഭാവം. 3. ഇവയിൽ അടങ്ങിയിട്ടുള്ള അഡിറ്റീവുകൾ (രുചി കൂട്ടാനോ നിറം നൽകാനോ കേടാകാതിരിക്കാനോ ചേർക്കുന്ന ഘടകങ്ങൾ). അഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതും ഉണ്ട്. ചെലവു കുറവായതിനാലും വേഗം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാവും ചേർക്കുന്നത് . മൂന്നാമത്തേതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഇത്തരം ഭക്ഷണങ്ങളിലെ മാരകരാസപദാർഥങ്ങൾ അത്യന്തം അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് മോണോ സോഡിയ ഗ്ലൂട്ടാമേറ്റ് അഥവാ അജിനോമോട്ടോ. ചൈനീസ് സോൾട്ടെന്നാണ് ഓമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഇവ ഉണ്ട്. അജിനോമോട്ടോ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചുനിൽക്കും.…
Read More » -
ഇയർഫോണിന്റെ അമിതോപയോഗം മൂലം കേൾവിക്കുറവ് അടക്കമുള്ള ഗുരുതര പ്രശ്നങ്ങൾ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാം എന്നറിയുക
മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുവായി മാറിയിരിക്കുന്നു ഇയർഫോണും. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാമെന്ന് മനസിലാക്കുക. ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വന്നാൽ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
Read More » -
‘ദസറ’യിൽ നാനിയുടെ നായികയായി കീര്‍ത്തി സുരേഷ്; തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിൽ സ്‍ട്രീമിംഗ്
തെന്നിന്ത്യൻ പ്രേക്ഷകരുട പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദസറ’യുടെ ഒടിടി പാര്‍ട്‍ണറെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’ തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ ചിതീകരണം കഴിഞ്ഞതായി കീര്‍ത്തി സുരേഷ് നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. https://twitter.com/Netflix_INSouth/status/1614162942278406144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614162942278406144%7Ctwgr%5E1c8bda87f985b686c5f2b2055329c315b1757f1b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNetflix_INSouth%2Fstatus%2F1614162942278406144%3Fref_src%3Dtwsrc5Etfw കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം…
Read More » -
‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക്, ‘സെൽഫി’ മോഷൻ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ്; ബി ടൗണിനെ കരകയറ്റാൻ അക്ഷയ്, ഒപ്പം ഇമ്രാന്‍ ഹാഷ്മിയും
തുടരെയുള്ള പരാജയങ്ങളിൽ നിന്നും കര കയറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് മേഖല. കൊവിഡിന് ശേഷം മറ്റ് പല ഫിലിം ഇന്റസ്ട്രികളും ബഹുദൂരം മുന്നിലെത്തിയെങ്കിലും ഹിന്ദി സിനിമകൾക്ക് അതിന് സാധിച്ചിരുന്നില്ല. ഒടുവിൽ മലയാള ചിത്രം ദൃശ്യം 2വിന്റെ റീമേക്ക് വേണ്ടിവന്നു ബി ടൗണിനെ കരകയറ്റാൻ. അത്തരത്തിൽ മറ്റൊരു മലയാള ചിത്രവും ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് റിലീസിനെത്തുന്നത്. ‘സെൽഫി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. പരസ്പരം പോരടിക്കാൻ ഒരുങ്ങി നിൽക്കുന്ന ഇമ്രാനെയും അക്ഷയ് കുമാറിനെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. രാജ് മെഹ്‍ത സംവിധാനം ചെയ്യുന്ന സെൽഫി 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ്…
Read More » -
വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് ഫിറ്റ്നസ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉപയോഗിച്ച് ശരീരത്തിന് ഭക്ഷണം നൽകുന്നത് പ്രധാനമാണ്. ഡിഎൻഎ സിന്തസിസ്, ഊർജ ഉൽപ്പാദനം, നാഡീവ്യൂഹം പ്രവർത്തനം തുടങ്ങിയ വിവിധ പ്രക്രിയകളിൽ ശരീരത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്. വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ ക്ഷീണം ശ്വാസം മുട്ടൽ തലകറക്കം മഞ്ഞനിറമുള്ള ചർമ്മം ക്രമരഹിതമായ ഹൃദയമിടിപ്പ് ഭാരം കുറയുക. കൈകളിലും കാലുകളിലും മരവിപ്പ് പേശി ബലഹീനത അസ്ഥിരമായ ചലനങ്ങൾ മറവി മാംസം, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ ബി 12 കൂടുതലായി കാണപ്പെടുന്നു. എന്നാൽ നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടാം. വിറ്റാമിൻ ബി 12…
Read More » -
ലിജോ ജോസിന്റെ തമിഴ് സിനിമ വരുന്നെന്ന് റിപ്പോർട്ട്; നായകനായി സൂര്യ
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജനുവരി പതിനെട്ടിന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദർ വീഡിയോയിൽ പറയുന്നുണ്ട്. ട്വിറ്ററിലും ലിജോ- സൂര്യ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. https://twitter.com/adarshtp_offl/status/1614205961086062603?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614205961086062603%7Ctwgr%5E867c8cebe75a073fd9347d440367ebe56241cef8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fadarshtp_offl%2Fstatus%2F1614205961086062603%3Fref_src%3Dtwsrc5Etfw അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോ ജോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ സ്ട്രീം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി…
Read More »