LIFE
-
ലാലേട്ടന്‍ ഹണി റോസ് തരംഗത്തിന് ശേഷം തെലുങ്കില്‍ ബാലയ്യ ഹണി റോസ് തരംഗം! നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലും നായിക
മലയാളത്തിലെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ സംവിധാനം ചെയ്ത 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മണിക്കുട്ടന്‍ ആയിരുന്നു ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലെ നായകന്‍. എന്നാല്‍ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഹണി റോസ് ജനശ്രദ്ധ നേടിയത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളാണ് ഹണി റോസ് ഇതിനകം അഭിനയിച്ചിട്ടുള്ളത്. മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ഹണി റോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ വന്‍ വിജയത്തിലേക്ക് എത്തിയില്ലെങ്കിലും ഹണിയുടെ പ്രകടനം മികച്ച രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ‘വീര സിംഹ റെഡ്ഡി’ എന്ന തെലുങ്കില്‍ ഏറെ ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഹണി റോസ്. ഈ ചിത്രത്തിലെ അഭിനയത്തോടുകൂടി തെലുങ്ക് ആരാധകരെയും താരം നേടിയെടുത്തു. ശ്രുതി ഹാസന്‍ ആണ് ഈ തെലുങ്കു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ…
Read More » -
‘സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ എന്നും വലിയ നടനാണ്, മോശം പറയരുത്’; അടൂരിനോട് ധർമജൻ ബോൾഗാട്ടി
മോഹൻലാലിന് ഗുണ്ട ഇമേജ് ഉള്ളതുകൊണ്ടാണ് തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തത് എന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായത്തിന് പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി. മോഹൻലാലിനെക്കുറിച്ചുള്ള അടൂരിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. മോഹൻലാലിന്റെ നല്ല സിനിമകൾ അടൂർ ഗോപാലകൃഷ്ണൻ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും മോശം വാക്കുകൾ ഉപയോഗിക്കരുത്’ എന്ന് ധർമജന്റെ കുറിപ്പിലുണ്ട്. ധർമജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട്…
Read More » -
രുചിയുടെ വിപ്ലവം ആഘോഷമാക്കി അക്ഷരനഗരി; പാട്ടും നൃത്തവുമായി കോട്ടയം ഭക്ഷ്യമേള കളർഫുൾ
കോട്ടയം: റൗണ്ട് ടേബിൾ 121 ന്റെ കോട്ടയം ഭക്ഷ്യമേള കോട്ടയത്തിന്റെ രുചി വിപ്ളവമാകുന്നു. കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം ആവേശത്തോടെ കോട്ടയം ഏറ്റെടുത്ത മേളയിൽ വൻ ജനപങ്കാളിത്തമാണ് എത്തുന്നത്. മേളയുടെ ഭാഗമായി ഇന്നലെ വൈകിട്ട് ആറരയ്ക്ക് റിക്കി ബ്രൗൺ സ് സ്റ്റീഫന്റെയും ഡിജെ പാർട്ടി മേളയുടെ നെഞ്ചിടിപ്പായി മാറി. നൂറ് കണക്കിന് ആസ്വാദകരാണ് ഡി ജെയ്ക്കൊപ്പം ഭക്ഷ്യ മേള ആസ്വദിച്ചത്. ജനുവരി 27 വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് മേളയിൽ കൊച്ചിയിൽ നിന്നുള്ള ജോണാത്തനും സംഘവും അവതരിപിക്കുന്ന ഡി ജെ പാർട്ടി അരങ്ങേറും. നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിൽ വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്. മേളയിലേയ്ക്ക് എത്തുന്ന വാഹനങ്ങൾക്ക് കുര്യൻ ഉതുപ്പ് റോഡിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പാർക്കിങ്ങിനായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിലും , കുര്യൻ ഉതുപ്പ്…
Read More » -
മധ്യപ്രദേശിലെ നർമ്മദാ താഴ്വരയിൽ വമ്പൻ ദിനോസർ കോളനി; 256 മുട്ടകളും 92 കൂടുകളും കണ്ടെത്തി, മുട്ടകൾക്ക് 6.6 കോടി വർഷം പഴക്കം!
മധ്യപ്രദേശിലെ നർമ്മദാ താഴ്വരയിൽ വമ്പൻ ദിനോസർ കോളനി കണ്ടെത്തിയതായി ഗവേഷകർ. ടൈറ്റനോസോർസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ 256 മുട്ടകളും 92 കൂടുകളും ആണ് കണ്ടെത്തിയത്. ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ നിന്നും കണ്ടെത്തിയ ഈ ഫോസിലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ ആണ് ഗവേഷകർ പ്രസിദ്ധീകരിച്ചത്. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്. ദിനോസറുകളുടെ പുനരുൽപാദനം, അവയുടെ കൂടുകൂട്ടി താമസിക്കുന്ന സ്വഭാവം, ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയുള്ള പുതിയ പഠനങ്ങൾക്ക് തുടക്കം കുറിക്കാൻ ഈ കണ്ടെത്തൽ സഹായകരമാകും എന്നാണ് ഗവേഷകർ കരുതുന്നത്. സൗരോപോഡ് ദിനോസറുകളുടെ മറ്റൊരു ഗ്രൂപ്പായ ടൈറ്റനോസോർസ് ദിനോസറുകളുടേതാണ് കണ്ടെത്തിയ മുട്ടകൾ. സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഏകദേശം 40 ഇനം ടൈറ്റനോസറുകൾ ഉണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മുട്ടകളിൽ 6 വ്യത്യസ്ത ഇനം ടൈറ്റനോസറുകളുടെ മുട്ടകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read More » -
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ 90കളിൽ എടുത്തിരുന്നെങ്കിൽ…. ആരായിരിക്കും അതിലെ താരങ്ങൾ ? ഒരു അപാര കാസ്റ്റിംഗ്.! ഇതാണ് ക്രിയേറ്റിവിറ്റി
കൊച്ചി: വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 11നാണ് റിലീസ് ആയത്. തുടര്‍ന്ന് ചിത്രം ഒടിടി റിലീസായും എത്തി. അടിമുടി നെഗറ്റീവായ മുകുന്ദൻ ഉണ്ണി എന്ന വക്കീലിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തിയത്. ഇതിനാല്‍ തന്നെ ചിത്രത്തെ സംബന്ധിച്ച് ഏറെ ചര്‍ച്ചകളും സിനിമ രംഗത്തും സോഷ്യല്‍ മീഡിയയിലും നടക്കുന്നുണ്ട്. ഇത്തരത്തില്‍ ചര്‍ച്ചയായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് 90കളിലാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എടുക്കുന്നെങ്കില്‍ ആരായിരിക്കും അതിലെ കാസ്റ്റിംഗ് എന്നത്. സിനിഫില്‍ എന്ന ഫേസ്ബുക്ക് സിനിമ ചര്‍ച്ച ഗ്രൂപ്പില്‍ കൃഷ്ണ പ്രകാശ് എന്ന വ്യക്തിയാണ് ശ്രദ്ധേയമായ കാസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ താരങ്ങളുടെ വേഷത്തില്‍ 90 കളിലെ പ്രമുഖ താരങ്ങളെ അവതരിപ്പിക്കുകയാണ് കൃഷ്ണ പ്രകാശ്. ഇതില്‍ വിനീതിന്‍റെ വേഷം ചെയ്യുന്നത് ശ്രീനിവാസനാണ്. ആർഷ ചാന്ദിനിയുടെ വേഷത്തില്‍ ഉര്‍വശിയും, തന്‍വിയുടെ വേഷത്തില്‍ പാര്‍വതിയും,…
Read More » -
സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും; പഠാൻറെ വൻ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് കരൺ ജോഹർ
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘പഠാൻ’ കഴിഞ്ഞ ദിവസം ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് വൻവരവേൽപ്പാണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം പഠാന്‍റെ ഈ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. പഠാന്‍റെ പോസ്റ്റര്‍ ഇട്ട് കരണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ ഇങ്ങനെ എഴുതി – “സെഞ്ച്വറിക്ക് അപ്പുറം അടിച്ചു, ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന്‍ (Greatest Of All Time GOAT) മെഗാ സ്റ്റാര്‍ എസ്ആര്‍കെ. കാഴ്ചപ്പാടും, പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും. സിദ്ധാര്‍ത്ഥ് ആനന്ദ്, ദീപിക, ജോണ്‍.…
Read More » -
നാടോടിക്കഥകളിലെ കുപ്രസിദ്ധമായ കള്ളിയങ്കാട്ട് നീലിയുടെ കഥ പറഞ്ഞ് തൈക്കൂടത്തിന്‍റെ മ്യൂസിക്ക് വീഡിയോ
കേരളത്തിലെ നാടോടിക്കഥകളിൽ ഏറ്റവും കുപ്രസിദ്ധവുമായ യക്ഷി കഥകളിലൊന്നാണ് കള്ളിയങ്കാട്ട് നീലിയുടെത്. നീലിയുടെ കഥ എണ്ണമറ്റ പുനരാഖ്യാനങ്ങളും കലാരൂപങ്ങളും ആയിട്ടുണ്ട്. ഈ കഥയുടെ മറ്റൊരു സംഗീത പതിപ്പ് ഒരുക്കുകയാണ് തൈക്കൂടം ബ്രിഡ്ജ്. തൈക്കൂടം ബ്രിഡ്ജ് സംഗീതം നല്‍കുന്ന നീലി എന്ന ഗാനത്തിന് വരികള്‍ എഴുതിയത് ധന്യ സുരേഷാണ്. ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്താണ്. ഗാനത്തില്‍ മോഹന്‍ വീണ വായിച്ചിരിക്കുന്നത് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടാണ്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നരേന്‍ അജിത്താണ്. സിമ്രാൻ ശിവകുമാർ, വൈശാഖ് മേനോൻ, സാൻവി എസ് ശങ്കർ, ഭദ്ര, മുകേഷ്, ഷാനു എന്നിവര്‍ വീഡിയോയില്‍ അഭിനയിക്കുന്നു. ഒരു കലാപകാരിയായ നീലിയെയാണ് ഈ സംഗീത വീഡിയോയിലൂടെ തൈക്കൂടം ബ്രിഡ്ജ് അനാവരണം ചെയ്യുന്നത്. തീര്‍ത്തും സ്വതന്ത്ര മനോഭാവമുള്ള ഒരു കഥാപാത്രമാണ് നീലി. പുരുഷാധിപത്യപരവും പ്രതിലോമപരവുമായ ലിംഗപരമായ മാനദണ്ഡങ്ങൾക്കും ആചാരങ്ങൾക്കും നീലി വഴങ്ങുന്നില്ല. പകരം സമൂഹത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യ നിഷേധത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നു – വീഡിയോ സാരംശത്തില്‍ നീതു കെ…
Read More » -
നടിപ്പിൻ നായകൻ സൂര്യക്കും പ്രിയതമ ജോയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ചിത്രം വൈറൽ
ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പം സമയം പങ്കിട്ട് പൃഥ്വിരാജും ഭാര്യ സുപ്രിയയും. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വി തന്നെയാണ് ചിത്രം പങ്കുവച്ചത്. ഇതിനകം പതിനായിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയി എന്ന വിവരം പുറത്തുവന്നിരുന്നു. ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ‘കാതല്‍’ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ…
Read More » -
അതിര്‍ത്തി കടന്ന് ‘സുന്ദര’ത്തിന്റെ നാട്ടിലേക്ക് ‘ജെയിംസ്’; ‘നന്‍പകല്‍’ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍
മമ്മൂട്ടി നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ തമിഴ്നാട് റിലീസ് ഇന്ന്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന മലയാള ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്. 29 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കുക. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് തമിഴ്നാട്ടിലെ വിതരണം. കെജിഎഫ് 2, കാന്താര എന്നിവയ്ക്കു ശേഷം ഈ കമ്പനി തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്ന ഇതരഭാഷാ ചിത്രമാണ് നന്‍പകല്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടിരുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. ഫെസ്റ്റിവലിന് കൈയടി നേടിയ ചിത്രം തിയറ്ററില്‍ കാണാന്‍ ആളുണ്ടാവില്ലെന്ന മുന്‍വിധിയെ മറികടന്ന് എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേരളത്തിനൊപ്പം ജിസിസി, യുഎസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. ജനുവരി 27 മുതല്‍ ചിത്രം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും റിലീസ് ചെയ്യും. യുകെയില്‍ മാത്രം 27 സ്ക്രീനുകളുണ്ട് ചിത്രത്തിന്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ…
Read More » -
ക്യാൻസര്‍ നിര്‍ണയത്തിനായി ഉറുമ്പുകൾ സഹായിക്കും; പുതിയ പഠനം പറയുന്നത്
ക്യാൻസര്‍ രോഗം കണ്ടെത്താൻ നായകളെ ഉപയോഗപ്പെടുത്താമെന്നത് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇതേ രീതിയില്‍ ക്യാൻസര്‍ നിര്‍ണയത്തിനായി ഉറുമ്പുകളെയും ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു ഗവേഷകസംഘം. ‘പ്രൊസീഡിംഗ്സ് ഓഫ് ദ റോയല്‍ സൊസൈറ്റി ബി’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഉറുമ്പുകള്‍ക്ക് മൂക്കില്ല. എന്നാല്‍ ഇവരുടെ ആന്‍റിന പോലുള്ള ഭാഗങ്ങള്‍ വച്ച് ഇവയ്ക്ക് പെട്ടെന്ന് മണങ്ങളെ വേര്‍തിരിച്ചറിയാനാകും. ക്യാൻസര്‍ ട്യൂമറുകളാണെങ്കില്‍, പ്രത്യേകതരത്തിലുള്ള കെമിക്കലുകള്‍ പുറത്തുവിടുകയും ഇത് വിയര്‍പ്പ്- മൂത്രം പോലുള്ള, ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന ശരീരസ്രവങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ഇവയുടെ ഗന്ധത്തിലൂടെയാണത്രേ ഉറുമ്പുകള്‍ക്ക് ക്യാൻസര്‍ നിര്‍ണയം നടത്താൻ സാധിക്കുക. വളരെ ലളിതമായൊരു പരിശീലനരീതിയിലൂടെ ഗവേഷകര്‍ ഉറുമ്പുകളെ ഇതിനായി പരിശീലിപ്പിച്ച് എടുത്തതാണത്രേ. മനുഷ്യശരീരത്തില്‍ സ്തനാര്‍ബുദത്തിന്‍റെ ഭാഗമായുണ്ടാകുന്ന ട്യൂമറുകളെ എലികളുടെ ശരീരത്തിലേക്ക് ട്രാൻസ്ലാന്‍റ് ചെയ്ത് ഇവയെ ലബോറട്ടറിയില്‍ സൂക്ഷിച്ചു. ശേഷം ട്യൂമറുള്ള എലികളുടെ മൂത്രവും ക്യാൻസറില്ലാത്ത- ആരോഗ്യമുള്ള എലികളുടെ മൂത്രവും വ്യത്യസ്തഭാഗങ്ങളിലായി വച്ച് ക്യാൻസര്‍ ബാധിതരായ എലികളുടെ മൂത്രത്തിന്…
Read More »