LIFEMovie

സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും; പഠാൻറെ വൻ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് കരൺ ജോഹർ

മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘പഠാൻ’ കഴിഞ്ഞ ദിവസം ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് വൻവരവേൽപ്പാണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.  പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേ സമയം പഠാന്‍റെ ഈ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. പഠാന്‍റെ പോസ്റ്റര്‍ ഇട്ട് കരണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ ഇങ്ങനെ എഴുതി – “സെഞ്ച്വറിക്ക് അപ്പുറം അടിച്ചു, ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന്‍ (Greatest Of All Time GOAT) മെഗാ സ്റ്റാര്‍ എസ്ആര്‍കെ. കാഴ്ചപ്പാടും, പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും. സിദ്ധാര്‍ത്ഥ് ആനന്ദ്, ദീപിക, ജോണ്‍. വൌ. സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും. ഇത് ഒര്‍ക്കുക”. ബുധനാഴ്ച ഇൻസ്റ്റാഗ്രാമില്‍ പഠാന്‍ അണിയറക്കാരെയും ഷാരൂഖിനെയും പുകഴ്ത്തി വലിയൊരു കുറിപ്പ് തന്നെ കരണ്‍ ജോഹര്‍ പങ്കുവച്ചിരുന്നു. എവിടെ പോയാലും തന്‍റെ രംഗം കീഴടക്കാനുള്ള സമയം യഥാര്‍ത്ഥ രാജാവിന് അറിയാം എന്നാണ് കരണ്‍ പുകഴ്ത്തിയത്.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: