മലയാളത്തിലെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ സംവിധാനം ചെയ്ത 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മണിക്കുട്ടന്‍ ആയിരുന്നു ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലെ നായകന്‍. എന്നാല്‍ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഹണി റോസ് ജനശ്രദ്ധ നേടിയത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളാണ് ഹണി റോസ് ഇതിനകം അഭിനയിച്ചിട്ടുള്ളത്.
മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ഹണി റോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ വന്‍ വിജയത്തിലേക്ക് എത്തിയില്ലെങ്കിലും ഹണിയുടെ പ്രകടനം മികച്ച രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ‘വീര സിംഹ റെഡ്ഡി’ എന്ന തെലുങ്കില്‍ ഏറെ ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഹണി റോസ്. ഈ ചിത്രത്തിലെ അഭിനയത്തോടുകൂടി തെലുങ്ക് ആരാധകരെയും താരം നേടിയെടുത്തു.
ശ്രുതി ഹാസന്‍ ആണ് ഈ തെലുങ്കു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഇരട്ട വേഷത്തിലുള്ള ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയ വിജയ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘വീരസിംഹ റെഡ്ഡി’ക്ക് ശേഷം ഇപ്പോള്‍ ബാലകൃഷ്ണയുടെ തന്നെ അടുത്ത ചിത്രത്തില്‍ നായികയായി ഹണി റോസ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. അനില്‍ രവി പൊടി ആയിരിക്കും ബാലകൃഷ്ണയും ഹണി റോസും വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുക.
തെലുങ്കില്‍ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് മുന്‍പ് തളരാതെ പറ്റി നന്ദമൂരി ബാലകൃഷ്ണ പറഞ്ഞിരുന്നു. ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്കു ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇതുവരെ തനിക്ക് കണ്‍ഫര്‍മേഷന്‍സ് ഒന്നും ലഭിച്ചിട്ടില്ല എന്നും അങ്ങനെ തന്നെ നടക്കട്ടെ എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് എന്തുമാണ് അടുത്തിടെ ആഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞത്. ശേഷം ബാലയ്യയെ കുറിച്ചും ഹണി റോസ് സംസാരിച്ചിരുന്നു.
തെലുങ്കില്‍ ചെന്നപ്പോഴാണ് ബാലയ്യയെ ശരിക്കും ആരാധകര്‍ എത്രത്തോളം ആദരിക്കുന്നുണ്ട് എന്ന് മനസ്സിലായതെന്നും ഷൂട്ടിങ് കാണാന്‍ ആളുകള്‍ ഒരുപാട് തടിച്ചു കൂടാറുണ്ട് എന്നും കഷ്ടപ്പെട്ടാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നടക്കുന്നത് എന്നും ഹണി പറയുന്നു. അവരുടെയൊക്കെ സൂപ്പര്‍ ഹീറോ ആണ് ബാലയ്യ എന്നും ആരാധകര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും അവര്‍ക്ക് അത് ലഭിക്കാറുണ്ട് എന്നും ഹണി പറഞ്ഞു. തെലുങ്കിലെ അഭിനയം തനിക്കൊരു വെല്ലുവിളിയാണെന്നും ഡയലോഗ് ഒക്കെ മുന്നേ കൂട്ടി പഠിച്ചിരിക്കണമെന്നും ഹണി പറയുന്നു. പിന്നീട് എങ്ങനെ അഭിനയിക്കണമെന്ന് ബാലകൃഷ്ണ സാര്‍ കൃത്യമായി പറഞ്ഞു തരാറുണ്ടായിരുന്നുവെന്നും ഹണി കൂട്ടിച്ചേര്‍ത്തു.