LIFE
-
”ഞാനും അല്ലിയും അന്ന് മരണത്തിന്റെ വക്കില്‍ വരെയെത്തി, എല്ലാം നോര്‍മലകാന്‍ രണ്ട് വര്‍ഷം വേണ്ടി വന്നു”
ഡെലിവറി സമയത്ത് താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും പറയുകയാണ് നടന്‍ പൃഥ്വിരാജിന്‍െ്‌റ ഭാര്യ സുപ്രിയ മേനോന്‍. ഡെലിവറി സമയത്ത് പൃഥ്വി ചില ഷൂട്ടിങ് തിരക്കുകള്‍ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നത് തന്റെ അച്ഛനും അമ്മയുമായിരുന്നെന്നും ഡെലിവറിക്ക് ശേഷം തനിക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നെന്നും സുപ്രിയ പറഞ്ഞു. ഡെലിവറിക്ക് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനായിരുന്നു എന്നും പുറത്ത് പോകാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുപ്രിയ. ”ഞാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് പൃഥ്വിക്ക് ഷൂട്ടിന്റെ ആവശ്യത്തിനായി പുറത്ത് പോകേണ്ടി വന്നു. അന്ന് എന്നെ നോക്കാന്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഒരു സ്റ്റാഫ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്നെ അവിടെ ഒറ്റക്ക് നിര്‍ത്തിപോകാന്‍ പൃഥ്വിക്ക് പേടിയായിരുന്നു. അതുകൊണ്ട് പൃഥ്വി തന്നെ എന്റെ അച്ഛനെയും അമ്മയേയുെം വിളിച്ച് കുറച്ച് നാള്‍ എറണാകുളത്ത്…
Read More » -
വായ്പുണ്ണ് ശല്യപ്പെടുത്തുന്നോ…? അഗത്തി ചീരയുടെ പൂവ് കറിവച്ച് കഴിക്കൂ; അറിയൂ അഗത്തി ചീരയുടെ 1000 ഗുണങ്ങൾ
ഡോ. വേണു തോന്നക്കൽ നാവിലും ചുണ്ടിലും നിറയെ പുണ്ണ് വന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ ഉടൻ അഗത്തി ചീരയുടെ പൂവ് കറി വച്ച് കഴിക്കുകയോ എണ്ണ കാച്ചി പുണ്ണിൽ പുരട്ടുകയോ ചെയ്യുക. ബുദ്ധിമുട്ടുകൾ വളരെ പെട്ടെന്ന് മാറും. പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ മതി ചിലർക്ക് വായിൽ പുണ്ണ് നിറയാൻ. ഭാര്യമാരോട് ഒന്ന് വഴക്കിട്ടാൽ മതി പിന്നെ ഒരാഴ്ചക്കാലം ചായപോലും കുടിക്കാൻ ആവാതെ വായിപ്പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്ന ഭർത്താക്കന്മാരെ കാണാം. വായ്പുണ്ണിന് മനസ്സുമായുള്ള ബന്ധം വ്യക്തമായല്ലോ. ഇതിന് അനവധി കാരണ ങ്ങളുണ്ട്. അതിന്റെ പാതോളജി തുടങ്ങി കൂടുതൽ വിവരങ്ങൾ ഇവിടെ തൽക്കാലം ചർച്ച ചെയ്യുന്നില്ല. വളരെയേറെ പോഷകസമൃദ്ധമായ ഒരു ഇലക്കറിയാണിത്. ജീവകം എ, ജീവകം ബി കോംപ്ലക്സ്, ജീവകം സി തുടങ്ങിയ ജീവകങ്ങളും മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം തുടങ്ങിയ ഖനിജ ങ്ങളും അടങ്ങിയിരിക്കുന്നു. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം…
Read More » -
ചെറുനാരങ്ങ ഔഷധസമ്പുഷ്ടം, അറിഞ്ഞിരിക്കുക ചെറുനാരങ്ങയുടെ എണ്ണമറ്റ ഗുണങ്ങൾ
ചെറുതൊന്നുമല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ. ദഹനക്കേടിനുള്ള ഉത്തമ പരിഹാരമാണ് ചെറുനാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. സലാഡുകൾക്കു മുകളിലും ഇത് ഒഴിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക. പല നിലയിലുള്ള ആരോഗ്യ സംരക്ഷണത്തോടൊപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്‌ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും സഹായിക്കുന്നു ചെറുനാരങ്ങ. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് പല്ല് തേയ്ക്കുക. മുടിക്ക് നാരങ്ങ നീര് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഈ നീര് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, ശിരോചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സഹായകമാകും. ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ…
Read More » -
കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാം! 378 സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തി എഫ്ഡിഎ
അമേരിക്ക, ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പല രാജ്യങ്ങളും മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധമാർഗങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നിരവധി സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378-ഓളം സാനിറ്റൈസറുകൾക്കാണ് എഫ്ഡിഎ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ സാനിറ്റൈസറുകൾ ഉപയോഗിക്കരുതെന്ന് എഫ്ഡിഎ നിർദേശം നൽകിയിരിക്കുന്നത്. മെഥനോൾ, 1-പ്രൊപനോൾ, ബെൻസൈൻ, അസറ്റൽഡിഹൈഡ് തുടങ്ങിയ ഏതാനും ഘടകങ്ങളടങ്ങിയ സാനിറ്റൈസറുകൾക്കാണ് വിലക്ക്. ഒപ്പം ഈഥൈൽ ആൽക്കഹോൾ, ഐസോപ്രോപിൽ ആൽക്കഹോൾ, ബെൻസൽകോനിയം ക്ലോറൈഡ് തുടങ്ങിയവ മതിയായ അളവിൽ ഇല്ലാത്ത സാനിറ്റൈസറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനും എഫ്ഡിഎ തീരുമാനിച്ചിട്ടുണ്ട്. മെഥനോൾ അടങ്ങിയ സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തിയവർ ഉടനടി ചികിത്സ തേടണമെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു. ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയവയുമായി സമ്പർക്കം പുലർത്തുന്നത് വഴി ഛർദി, തലവേദന, കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാമെന്നും എഫ്ഡിഎ…
Read More » -
വിജയം ഡബിളാക്കാൻ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് കൂട്ടുകെട്ട്; ജോജു ആദ്യമായി ഡബിൾ റോളിലെത്തുന്ന ചിത്രം ‘ഇരട്ട’ ട്രെയ്‍ലർ പുറത്ത്
സംവിധായകൻ- നടൻ എന്ന നിലയിലും നിർമ്മാണ പങ്കാളികൾ എന്ന നിലയിലും ഒട്ടേറെ ഹിറ്റുകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് മാർട്ടിൻ പ്രക്കാട്ട് ജോജു ജോർജ്. നായാട്ട് ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. മാർട്ടിൻ പ്രക്കാട്ടിൻറെ സംവിധാനത്തിൽ ജോജു ജോർജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. ഇരുവരുടെയും പുതിയ കൂട്ടുകെട്ട് സംഭവിക്കുന്ന ഇരട്ട എന്ന ചിത്രത്തിൽ ജോജു നടനും മാർട്ടിൻ പ്രക്കാട്ട് സഹനിർമ്മാതാവുമാണ്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഏതാനും ദിവസം മുൻപ് പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്ലർ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിൻറെ കഥാപാത്രങ്ങൾ. ഇരുവർക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ,…
Read More » -
അരക്കച്ചയിൽ തങ്കവുമായി വിനീത് ശ്രീനിവാസന്‍, കൂട്ടായി അപര്‍ണ്ണ ബാലമുരളി; തൃശൂരെ സ്വർണ്ണ കച്ചവടക്കാരുടെ കഥ പറയുന്ന തങ്കം ഇന്ന് തിയറ്ററുകളിൽ
ഭാവന സ്‌ഡുയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കം’. തൃശൂരെ സ്വർണ്ണ കച്ചവടക്കാരുടെ കഥയെ ആസ്പതമാക്കിയെടുത്ത ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകന്‍മാരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.…
Read More » -
‘ഞാനും നിങ്ങളും മാത്രം’, മോഹൻലാലിൻ്റെ ഒറ്റയാൾ പോരാട്ടം; ‘എലോൺ’ ഇന്ന് തിയേറ്ററുകളിൽ
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. റിപ്പബ്ലിക് ദിനമായ ഇന്ന് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാർട്‌മെന്റ് ഓഫ് യൂണിവേഴ്‌സൽ ഡിക്ലറേഷൻ ഹ്യൂമൻ റൈറ്റ്‌സിലെ ഉദ്യോഗസ്ഥനായ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതിനാൽ മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകത കൂടിയുണ്ട് ഇതിന്. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.എലോണ്‍ കൊവിഡ് സമയത്ത്, ഒരു…
Read More » -
‘പ്രസാദ്’ വട്ടം കറക്കിയ ‘എസ് ഐ’ ഇനി ഡിവൈ.എസ്.പി, സിനിമയിലല്ല ജീവിതത്തിൽ; സിബി തോമസിന് സ്ഥാനക്കയറ്റം
കാസര്‍ഗോഡ്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസിന് വയനാട് വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോളജ് പഠനകാലത്ത് നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. സിബി തോമസ് എഴുതിയ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ചുള്ളി സ്വദേശിയായ…
Read More » -
‘വരില്ല… വരില്ല നീ ‘ തങ്കം കാണാൻ ക്ഷണിച്ചതാണോ അതോ ഭീക്ഷണിയാണോ ? നാളെ തിയറ്റുകളിലെത്തുന്ന തങ്കം കാണാൻ പ്രേക്ഷരെ ക്ഷണിക്കുന്ന നമ്മുടെ തങ്കപ്പെട്ട വിനീത് ശ്രീനിവാസന്റെ വീഡിയോ…
വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തങ്കം’ 26-ന് തിയേറ്ററുകളിലെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. സഹിന്‍ അരാഫത്ത് ആണ് സംവിധാനം. ഈ അവസരത്തിൽ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനീതിന്റെ ഹിറ്റ് ആൽബമായ കോഫി അറ്റ് എം.ജി റോഡിലെ ‘വരില്ല… വരില്ല നീ ‘ എന്ന സംഭാഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. View this post on Instagram A post shared by Bhavana Studios (@bhavanastudios) വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി…
Read More » -
കിങ് ഖാൻ പണിതുടങ്ങി മക്കളെ! ബോക്സ് ഓഫീസില്‍ കുതിപ്പ്; പഠാന്‍ 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍നിന്ന് നേടിയത്… കണക്കുകൾ
കൊവിഡ് കാലത്ത് രാജ്യത്തെ ഒന്നാം നമ്പര്‍ സിനിമാ വ്യവസായമെന്ന വിശേഷണം ബോളിവുഡിന് നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്ക് പാന്‍ ഇന്ത്യന്‍ വിജയങ്ങളുമായി തെന്നിന്ത്യന്‍ സിനിമ- വിശേഷിച്ചും തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളാണ് മുന്നേറിയത്. പരമ്പരാഗത ഹിന്ദി സിനിമാപ്രേമികള്‍ തന്നെ ബോളിവുഡ് സിനിമകളേക്കാളും താല്‍പര്യം തെന്നിന്ത്യന്‍ സിനിമകളോട് കാണിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങി കാര്യങ്ങള്‍. അപ്പോഴും ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുതുതായി എത്തുമ്പോഴും ബോളിവുഡ് വ്യവസായം പ്രതീക്ഷ വെക്കാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു പുതിയ ചിത്രം എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ആണ് അത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത്, ദീപിക പദുകോണ്‍ നായികയായ ചിത്രത്തിന് റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ട് ആണ് ലഭിച്ചത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന ആദ്യ പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറുമെന്ന് ഉറപ്പായി. ഇപ്പോഴിതാ രാജ്യത്തെ…
Read More »