LIFE

  • അഭ്യൂഹങ്ങൾക്ക് വ്യക്തതവരുത്തി റിഷഭ് ഷെട്ടി; പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു, പക്ഷേ…

    മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ കാസ്റ്റിം​ഗ് സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാ​ഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിഷഭ് ഷെട്ടി. ലിജോയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ളതിനാൽ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വിശദീകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നായിരുന്നു ചർച്ചകൾ. കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ജനുവരി 18ന് ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിം​ഗ്…

    Read More »
  • ‘എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി;’ ആശംസകൾ നേർന്ന് മിത്ര കുര്യൻ; നിന്റെ ഭര്‍ത്താവ് ആയതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് വില്ല്യം

    വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നതാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധ നേടി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം അമ്മ മകള്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് തിരിച്ചു വന്നത്. നിലവില്‍ ഇന്റസ്ട്രിയില്‍നിന്നും മാറി നില്‍ക്കുകയാണ് എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട പോസ്റ്റ് ആണ് മിത്ര ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്.   View this post on Instagram   A post shared by Mithra William (@mithra_kurian) ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ‘എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. ലവ് യു സോ മച്ച്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഹബ്ബി’ എന്ന് പറഞ്ഞുകൊണ്ടാണ് മിത്രയുടെ പോസ്റ്റ്. മിത്രയുടെ പോസ്റ്റിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അതിന് താഴെ വന്ന ഭർത്താവ് വില്ല്യമി​ന്റെ കമന്റാണ്. ‘ഓ ആയിക്കോട്ടെ ആയിക്കോട്ടെ’ എന്നായിരുന്നു വില്ല്യമിന്റെ പ്രതികരണം. വിവാഹ…

    Read More »
  • കഴിഞ്ഞ വർഷം ജനപ്രീതിയിൽ മുന്നിലെത്തിയ 10 മലയാള സിനിമകൾ; ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ്

    കൊവിഡ് കാലത്തിനു ശേഷം സിനിമാ വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2022. ബോളിവുഡ് ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടാതിരുന്ന സമയത്ത് ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തിയത് തെന്നിന്ത്യന്‍ ചിത്രങ്ങളായിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസുകളായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ തിയറ്ററുകളിലെത്തുന്ന ട്രെന്‍ഡിന് വലിയ തുടര്‍ച്ചയുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. മലയാള സിനിമകളെ സംബന്ധിച്ചും മികച്ച വര്‍ഷമായിരുന്നു 2022. മൊഴിമാറിയെത്തിയ ഇതരഭാഷാ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനപ്രീതി നേടിയ 10 മലയാളം സിനിമകളുടെ ലിസ്റ്റ് ആണിത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണിത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ മലയാളം മൊഴിമാറ്റ പതിപ്പുകളും അവര്‍ പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ആദ്യ സ്ഥാനത്ത് അക്കൂട്ടത്തില്‍ പെട്ട ഒരു ചിത്രമാണ് എന്നതും കൌതുകം. ആറ് ഒറിജിനല്‍ മലയാളം ചിത്രങ്ങള്‍ക്കൊപ്പം നാല് ഇതരഭാഷാ ചിത്രങ്ങളുടെ മലയാളം പതിപ്പുകളും ലിസ്റ്റില്‍ ഉണ്ട്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ്…

    Read More »
  • തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 31ന് കൊടിയേറും

    കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 31ന് കൊടിയേറി 7ന് ആറോട്ടോടു കൂടി കൊടിയിറങ്ങി സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി 1 മുതൽ 7-ാം ഉത്സവദിവസമായ ഫെബ്രുവരി 6 വരെ എല്ലാദിവസവും രാവിലെ 8.30 മുതൽ 10 മണിവരെ ശ്രീബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ദീപാരാധനയും ചുറ്റുവിളക്കുമുണ്ട്. 1-ാം ഉത്സവം (2023 ജനുവരി 31, ചൊവ്വ) വൈകിട്ട് 5 മണിക്ക് ആചാര്യവരണം, 6ന് തന്ത്രിമുഖ്യൻ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാത്രി 7.30 ന് ദിയ കൃഷ്ണ അവതരിപ്പിക്കുന്ന ഭരതനാട്യം, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 2-ാം ഉത്സവം (2023 ഫെബ്രുവരി 1, ബുധൻ) രാവിലെ 7ന് നാരായണീയപാരായണം – വത്സലാ രാജൻ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നാരായണീയ പാരായണം – നിഷാ മുരളി, രത്നമ്മ ശശിധരൻ, 7.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 8.30ന് വിളക്കി നെഴുന്നെള്ളിപ്പ്. 3-ാം ഉത്സവം (2023 ഫെബ്രുവരി 2,…

    Read More »
  • ബാലയ്യയുടെ അടുത്ത ചിത്രത്തിലെ നായിക ആറുമാസം മുമ്പ് പ്രസവം കഴിഞ്ഞ നടി; സിനിമയ്ക്ക് പിന്നാലെ പോയി കുട്ടിയെ മറക്കരുത് എന്ന് പ്രേക്ഷകര്‍

    തെലുങ്ക് സിനിമാ ഇതിഹാസം എന്‍.ടി.ആറിന്‍െ്‌റ മകനും ടോളിവുഡിലെ മെഗാതാരവുമാണ് നന്ദമൂരി താരക ബാലകൃഷ്ണ എന്ന ബാലയ്യ. രാഷ്ട്രീയത്തിലും സനിമയിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന ബാലകൃഷ്ണ മലയാളികള്‍ക്കും സുപരിചിതനാണ്. ട്രോളുകള്‍ വഴിയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കേരളത്തിലെ വലിയ ഒരു ട്രോള്‍ മെറ്റീരിയല്‍ ആണ് ബാലകൃഷ്ണ. എന്നാല്‍, സോഷ്യല്‍ മീഡിയ എന്തു പറഞ്ഞാലും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്‍െ്‌റ ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. ബാലയ്യയുടെ കഴിഞ്ഞ രണ്ട് സിനിമകള്‍ വലിയ രീതിയില്‍ ഹിറ്റ് ആയിരുന്നു. ‘അഖണ്ഡ’ എന്ന സിനിമ ഗംഭീര വിജയമായിരുന്നു നേടിയത്. ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എല്ലാവരും അഭിനന്ദിക്കുകയായിരുന്നു. കേരളത്തിലും ഈ സിനിമ വലിയ സ്വീകാര്യത ആയിരുന്നു നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ അടുത്ത സിനിമ കഴിഞ്ഞ പൊങ്കല്‍ സീസണില്‍ റിലീസ് ചെയ്തത്. ‘വീരസിംഹ റെഡി’ എന്നാണ് സിനിമയുടെ പേര്. മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ് ആണ് സിനിമയിലെ ഒരു നായികയായി എത്തിയത് എന്നതാണ് മലയാളികളെ ഈ സിനിമയുമായി അടുപ്പിച്ചു നിര്‍ത്തുന്നത്.…

    Read More »
  • ”സല്ലാപം സെറ്റില്‍ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത്; അതും പ്രൊഡക്ഷന്‍ മാനേജരോടൊപ്പം!”

    മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കു മുമ്പുള്ള താരത്തിന്റെ അവസാന ചിത്രം ‘കണ്ണെഴുതി പൊട്ടും തൊട്ട്’ ആയിരുന്നു. 2013 ജൂലൈയില്‍ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ‘സല്ലാപം’ എന്ന പേരില്‍ ഒരു പുസ്തകവും താരം പ്രസിദ്ധീകരിച്ചു. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു പൂര്‍ണമായും മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ ഗംഭീര പ്രകടനങ്ങളും മേകോവറുമാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വച്ചത്.…

    Read More »
  • സ്തനകാന്തിക്കും ഉത്തേജക ശക്തി ലഭിക്കാനും വെളുത്തുള്ളി ഉത്തമം

    ഡോ. വേണു തോന്നക്കൽ   വെളുത്തുള്ളിയുടെ രുചി അറിയാത്തവർ ചുരുക്കമായിരിക്കും. രക്തശുദ്ധിക്കും ശരീരശുദ്ധിക്കും ഏറ്റവും ഫലപ്രദമാണിത്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള വെള്ളത്തിലൂടെ കഴിവ് പ്രസിദ്ധമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ വർദ്ധിച്ച കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശ്വാസകോശ രോഗങ്ങൾക്കും വെളുത്തുള്ളി മികച്ച ഫലം തരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആസ്മ രോഗികൾ വെളുത്തുള്ളി ഇട്ട് പാൽ കുടിക്കുക. ഇത് അമിതവണ്ണത്തിനും നല്ലതാണ്. ജലദോഷം മൂക്കൊലിപ്പ് തുമ്മൽ എന്നിവയുള്ളപ്പോൾ വെളുത്തുള്ളി ചതച്ച് ഒരു കഷണം പഞ്ഞിയിലോ കർച്ചീഫിലോ എടുക്കുക. എന്നിട്ട് ഇടയ്ക്കിടെ മൂക്കിൽ പിടിക്കുക. ശമനം കിട്ടുമെന്ന് തീർച്ച. യാത്രകളിലും ഇത് പരീക്ഷിക്കാം. തിളപ്പിച്ച വെള്ളത്തിൽ വെളുത്തുള്ളി ഇട്ട് ആവി പിടിക്കുന്നത് ജലദോഷം, ചുമ, ക്ഷയം, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് ശമനം കിട്ടാൻ ഉത്തമമാണ്. ആമാശയ രോഗങ്ങൾക്കും ബഹു കേമനാണ് വെളുത്തുള്ളി. ഇതിനായി വെളുത്തുള്ളിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഔഷധങ്ങൾ കമ്പോളത്തിൽ ലഭ്യമാണ്. ഗ്യാസ്ട്രബിൾ, വയറുവേദന, ദഹന കുറവ്, ഉദരക്രമി എന്നീ ശല്യമുള്ളവർക്ക്…

    Read More »
  • ആൾക്കാർ ഇടിച്ചു കയറി, ഭാരത് ജോഡോ യാത്ര പ്രയാണം നിർത്തി; സി.ആർ.പി.എഫിനെ പിൻവലിച്ചതിനാൽ സുരക്ഷാ വീഴ്ചയെന്ന് രാഹുൽ ഗാന്ധി

    ന്യൂഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ആളുകൾ യാത്രയിലേക്ക് ഇടിച്ചു കയറിയതിനെത്തുടർന്നാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവച്ചത്. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് യാത്ര താത്കാലികമായി നിര്‍ത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കിയ ശേഷമെ യാത്ര ആരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. ‘ഒരു സുരക്ഷയുമില്ല. ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. രാഹുല്‍ നടക്കാന്‍ ആഗ്രഹിച്ചാലും പാര്‍ട്ടിക്ക് അനുവദിക്കാനാവില്ല. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍…

    Read More »
  • മുംബൈയിൽ 50 കോടിയുടെ ഫ്ളാറ്റ്, രണ്ടരക്കോടിയുടെ ആഢംബര കാർ, 30 ലക്ഷത്തിന്റെ വാച്ച് …. രാഹുലിനും അഥിയയ്ക്കും സമ്മാനപ്പെരുമഴ !

    കഴിഞ്ഞദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായത്. വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി ആഢംബര സമ്മാനങ്ങളാണ് കല്യാണത്തിന് ഇരുവര്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ സമ്മാനിച്ചത്. മകള്‍ അഥിയ ഷെട്ടിക്ക് വിവാഹ സമ്മാനമായി അച്ഛന്‍ സുനില്‍ ഷെട്ടി സമ്മാനിച്ചത് ആഢംബര ഫ്‌ലാറ്റാണ്. മുംബൈയില്‍ 50 കോടി രൂപ വില വരുന്നതാണ് ഫ്‌ലാറ്റ് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ സല്‍മാന്‍ ഖാന്‍ 1.64 കോടി രൂപയുടെ ഔഡി കാര്‍ സമ്മാനിച്ചപ്പോള്‍ മറ്റൊരു നടനായ ജാക്കി ഷറോഫ് 30 ലക്ഷം രൂപയുടെ വാച്ചാണ് വിവാഹ സമ്മാനമായി നല്‍കിയത്. അഥിയ ഷെട്ടിയുടെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ വിവാഹ സമ്മാനമായി നല്‍കിയത് ഒന്നര കോടിയുടെ ഡയമണ്ട് ബ്രേസ്‌ലെറ്റ് ആണ്. ക്രിക്കറ്റ് താരങ്ങളും വ്യത്യസ്തമല്ല. ഇരുവര്‍ക്കും നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. വിരാട് കോഹ് ലി ബിഎംഡബ്ല്യൂ കാറാണ് സമ്മാനിച്ചത്.…

    Read More »
  • ‘ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമം, ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത്’; യൂട്യൂബറുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

    യൂട്യൂബറുമായുള്ള ഫോൺ സംഭാഷണം വിവാദമായതോടെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ചിത്രം മാളികപ്പുറം വിജയകരമായി മുന്നേറുന്നതിനിടെ, സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറുമായുള്ള ഉണ്ണി മുകുന്ദന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് താരം വിവാദത്തിലായത്. അച്ഛനേയും അമ്മയേയും മോശം പറഞ്ഞതുകൊണ്ടാണ് താൻ ഫോൺ വിളിച്ചതെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരണം. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമമോ ഉണ്ണി മുകുന്ദന്റെ അഹങ്കാരമോ ആയി കാണാമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു. തന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റിനുശേഷം വിളിച്ച് മാപ്പ് ചോദിച്ചതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:  തെറ്റ് സംഭവിച്ചു…

    Read More »
Back to top button
error: