LIFEMovie

നടിപ്പിൻ നായകൻ സൂര്യക്കും പ്രിയതമ ജോയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ചിത്രം വൈറൽ

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പം സമയം പങ്കിട്ട് പൃഥ്വിരാജും ഭാര്യ സുപ്രിയയും. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വി തന്നെയാണ് ചിത്രം പങ്കുവച്ചത്. ഇതിനകം പതിനായിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയി എന്ന വിവരം പുറത്തുവന്നിരുന്നു.

ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ‘കാതല്‍’ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് ‘കാതല്‍’. കാതല്‍ പൂര്‍ത്തിയാക്കിയ ശേഷം ജ്യോതിക നീണ്ട ഇടവേളയ്‍ക്ക് ശേഷം ബോളിവുഡിലേക്ക് അഭിനയിക്കാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ശ്രീ’ എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വൈകാതെ ‘ശ്രീ’യെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രാജ്‍കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുക.

കാപ്പയാണ് പൃഥ്വിരാജിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2023 ല്‍ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇരിക്കുകയാണ് പൃഥ്വി. വിലായത്ത് ബുദ്ധയാണ് ഇപ്പോള്‍ പൃഥ്വി ചെയ്യുന്ന ചിത്രം. അന്യഭാഷയില്‍ അടക്കം ഒരു പിടി പ്രൊജക്ടുകള്‍ താരത്തിനുണ്ട്. അതിനിടയില്‍ ബോളിവുഡിലെ പൃഥ്വിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ സെല്‍ഫി ഉടന്‍ പുറത്തിറങ്ങും. ഇതിന്‍റെ ട്രെയിലര്‍ അടുത്തിടെയാണ് ഇറങ്ങിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: