LIFE

  • ‘പഠാൻ’ ടിക്കറ്റിന് വൻ ഓഫർ; ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് ഫ്രീ!

    തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകർന്ന വിജയമായിരുന്നു പഠാൻ. നാല് വർഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടിയും ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാൻ നിർമ്മാതാക്കൾ ആദ്യം മുതലേ നടപ്പാക്കിയത്. നിശ്ചിത ദിനങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി പ്രേക്ഷകരെ ആകർഷിക്കാൻ നിർമ്മാതാക്കൾ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫർ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാർച്ച് 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ…

    Read More »
  • പ്രേക്ഷകര്‍ കാത്തിരുന്ന രാജ്‍കുമാര്‍ റാവു ചിത്രം ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചു; പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജ്യോതികയും

    ഒന്നിനൊന്ന് വ്യത്യസ്‍തയുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ബോളിവുഡ് നടനാണ് രാജ്‍കുമാര്‍ റാവു. അതുകൊണ്ടുതന്നെ രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ‘ശ്രീ’ എന്ന ചിത്രം അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘ശ്രീ’ സെപ്റ്റംബര്‍ 15ന് ആണ് റിലീസ് ചെയ്യുക. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ജ്യോതികയും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. The inspiring story of Srikanth Bolla #SRI all set to release 15th September 2023! Produced by #T-Series & #ChalkNCheeseFilms, directed by #TusharHiranandani, the film stars #RajkummarRao #AlayaF #Jyotika and #SharadKelkar #SrikanthBolla @RajkummarRao…

    Read More »
  • പുതിയ റെക്കോഡുമായി സ്റ്റെലിഷ് സ്റ്റാർ അല്ലു അർജുൻ; ദക്ഷിണേന്ത്യയിൽ ഏറ്റവും ആരാധകർ ഇൻസ്റ്റഗ്രാമിൽ ഉള്ള നടൻ!

    ഹൈദരാബാദ്: ഇപ്പോള്‍ പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് സ്റ്റെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ പുതിയ നേട്ടം അല്ലുവിനെ തേടി എത്തുന്നത്. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്‍റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. അല്ലു അർജുന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് അതിവേഗം വളരുകയാണ്. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്‍റെ  ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് അനുദിനം വർദ്ധിക്കുകയാണ്. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564…

    Read More »
  • സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും ആദ്യമായി ജോഡിയായി എത്തുന്ന ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ ‘ബില്ലി ബില്ലി’ ഗാനം ഇറങ്ങി; സൽമാൻ – പൂജ കോമ്പിനേഷനെ പുകഴ്ത്തി ആരാധകര്‍

    മുംബൈ: സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിസി കാ ഭായ് കിസി കി ജാൻ ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആദ്യമായാണ് സല്‍മാന്‍റെ ജോഡിയായി പൂജാ ഹെഗ്‌ഡെ അഭിനയിക്കുന്നത്. ഇന്ന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ബില്ലി ബില്ലി ഓൺലൈനിൽ റിലീസ് ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ, സോഷ്യൽ മീഡിയയിൽ ബില്ലി ബില്ലി തരംഗം സൃഷ്ടിക്കുകയാണ്. ഭാംഗ്ര നൃത്തച്ചുവടുകളുമായി ഗാനത്തില്‍ നിറയുന്നത് സൽമാനും പൂജയും തന്നെയാണ്. സുഖ്ബീർ ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് സുഖ്ബീർ സൽമാന്‍ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നത്. പ്രണയദിനത്തിന് തൊട്ടുമുമ്പ് ചിത്രത്തിലെ ‘നൈയോ ലഗ്ദ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. 2 ആഴ്‌ചയ്‌ക്കുള്ളിൽ, ഇത് 60 ദശലക്ഷം കാഴ്‌ചക്കാരെ ഈ ഗാനം നേടി. ഇതിനിടയിലാണ് ചിത്രത്തിലെ ബില്ലി ബില്ലി എന്ന പുതിയ ഗാനം റിലീസ് ചെയ്തത്. സൽമാൻ ഖാൻ…

    Read More »
  • വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചപ്പോൾ രമ്യ സുരേഷിനോട് ഭര്‍ത്താവ് പറഞ്ഞത്… ത​ന്റെ അനുഭവം പങ്കുവച്ച് നടി

    അടുത്തകാലത്ത് ശ്രദ്ധ നേടിയ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച രമ്യ. പിന്നീടും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിഴല്‍ എന്ന ചിത്രത്തിലെ രമ്യയുടെ വേഷം ശ്രദ്ധേയമായപ്പോള്‍. പിന്നീട് പടവെട്ട്, സഭാഷ് ചന്ദ്രബോസ് തുടങ്ങിയ ചിത്രങ്ങളിലും നടി തിളങ്ങി. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അവസാനമായി രമ്യ അഭിനയിച്ചത്. ന്യൂഡ് വീഡിയോ എന്ന പേരില്‍ നടത്തിയ പ്രചാരണത്തെ എങ്ങനെ നേരിട്ടുവെന്ന അഭിമുഖത്തിലെ ചോദ്യത്തിനാണ് രമ്യ പ്രതികരിച്ചത്. ഒരോ അനുഭവങ്ങള്‍ വരുമ്പോഴാണ് അതില്‍ നിന്നാണ് പാഠം പഠിക്കുന്നത്. നമ്മള്‍ തനിയെ ബോള്‍ഡാകും. ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല വേഗം നെഗറ്റീവ് അടിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒരോന്നും ഫേസ് ചെയ്യാനുള്ള കാര്യം ഇട്ടു തന്നാണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്. നിഴല്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ട് വരുമ്പോഴാണ് ആ വീഡിയോ പ്രചരിച്ചത്. അതിലെ ഫോട്ടോകള്‍ തന്നെയാണ് ആ വീഡിയോയില്‍ ഉപയോഗിച്ചത്. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല.…

    Read More »
  • ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്; മുന്‍കരുതല്‍ അനിവാര്യം

    ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ചൂട് കടുത്തതോടെ ജാഗ്രതപുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍കരുതല്‍ അനിവാര്യമാണെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോള്‍ വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനംതേടണം. സൂര്യാഘാതത്തെക്കാള്‍ കാഠിന്യംകുറഞ്ഞ അവസ്ഥയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛര്‍ദിയും അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞനിറമാകുകയും ചെയ്യല്‍, ബോധക്ഷയം എന്നിവയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണത്തിന്റെ ലക്ഷണങ്ങള്‍. കൂടുതല്‍സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലാണ് സൂര്യതപമേല്‍ക്കുന്നത്. ശരീരം ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. സൂര്യതപമേറ്റുവെന്ന് തിരിച്ചറിഞ്ഞാല്‍…

    Read More »
  • മുഖക്കുരുവിനെ പേടിക്കേണ്ട; മുഖം ക്ലിയറാക്കി എടുക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

    കൗമാരക്കാരുടെ എക്കാലത്തെയും പേടി സ്വപ്‌നമാണ് മുഖക്കുരു. മുഖത്ത് കുരുക്കള്‍ പൊന്തുന്നത് പലപ്പോഴും കറുത്തപാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. നല്ല പാടുകളില്ലാത്ത ക്ലിയര്‍ സ്‌കിന്‍ നേടിയെടുക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ചെയ്യാമെന്നും ഇതിന് എന്തെല്ലാം ശ്രദ്ധിക്കണമെന്നും നോക്കാം. മുഖക്കുരുവും കാരണങ്ങളും പല കാരണത്താല്‍ നമ്മളുടെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആര്‍ത്തവകാലം അടുക്കുമ്പോള്‍ പലപ്പോഴും പല പെണ്‍കുടടികള്‍ക്കും മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനം തന്നെ. അതുപോലെ, ചര്‍മ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍, ശരീരത്തില്‍ നിന്നും വിഷം പുറത്തേക്ക് കൃത്യമായി പോയില്ലെങ്കില്‍ എല്ലാം തന്നെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലര്‍ക്ക് പിസിഒഡി, പിസിഒഎസ് പോലെയുള്ള അവസ്ഥകള്‍ വരുമ്പോഴും മുഖത്ത് നിറയെ കുരുക്കള്‍ പൊന്തുന്നത് കാണാം. അമിതമായി എണ്ണമയം ഇരിക്കുന്നത്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം തന്നെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്ന് പറയാം. ശ്രദ്ധിക്കേണ്ട കാര്യം മുഖത്ത് കുരു പ്രത്യക്ഷപ്പെടാതിരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം കാക്കുന്നതിനും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മുഖം…

    Read More »
  • ജോജു ഡബിൾ റോളിൽ ഞെട്ടിച്ച ‘ഇരട്ട’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    മലയാളത്തിൻറെ സ്ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോർജിലെ പെർഫോമറിൻറെ ഗതി മാറ്റിവിട്ടത് എം പത്മകുമാർ ചിത്രം ജോസഫിലെ ടൈറ്റിൽ കഥാപാത്രമാണ്. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ജോജു അമ്പരപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സമീപകാല കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് അടുത്തിടെ തിയറ്ററുകളിൽ എത്തിയിരുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ സംവിധാനം ചെയ്ത ഇരട്ട ആണ് ആ ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിൾ റോളിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ്. വരുന്ന വെള്ളിയാഴ്ച (മാർച്ച് 3) ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ…

    Read More »
  • സ്വന്തം “സ്വീറ്റ്ഹാർട്ടി”ന് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് ഋഷഭ് ഷെട്ടി

    ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടെ ആരാധകരെ നേടിയെടുത്ത നടനാണ് ഋഷഭ് ഷെട്ടി. ഭാര്യ പ്രഗതിക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. പ്രഗതിക്കൊപ്പമുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നിന്റെ മികച്ച പിന്തുണയ്ക്കും തനിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നെടുംതൂണായി നില്‍ക്കുന്നതിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നുമാണ് ഭാര്യക്ക് സന്തോഷകരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് ഋഷഭ് ഷെട്ടി എഴുതിയിരിക്കുന്നത്. Happiest Birthday to my Sweetheart ♥️ Cannot thank you enough for your everlasting support and for being the Pillar of Strength to me and my work. ನೂರು ಕಾಲ ಖುಷಿಯಾಗಿ ಬಾಳು ✨ pic.twitter.com/5u95Z6NMfU — Rishab Shetty (@shetty_rishab) February 28, 2023 ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡ് അടുത്തിടെ ഋഷഭ് ഷെട്ടിക്ക് ലഭിച്ചിരുന്നു. ഋഷഭ് ഫെബ്രുവരി…

    Read More »
  • മമ്മൂട്ടി തെലുങ്കിൽ എത്തുന്ന ചിത്രം ‘ഏജൻറ്’ കേരള വിതരണാവകാശം യൂലിൻ പ്രൊഡക്ഷൻസിന്; പുതിയ പോസ്റ്റര്‍ എത്തി

    മമ്മൂട്ടിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഏജന്‍റ്. യാത്രയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തുന്ന ഈ ചിത്രത്തില്‍ യുവതാരം അഖില്‍ അക്കിനേനിയാണ് നായകന്‍. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും സുരേന്ദര്‍ റെഡ്ഡിയാണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്. മമ്മൂട്ടിയുടെ കഥാപാത്രമായ മിലിറ്ററി ഓഫീസര്‍ മഹാദേവിനെ അവതരിപ്പിക്കുന്ന ഒരു മലയാളം പോസ്റ്ററും വിതരണക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക്…

    Read More »
Back to top button
error: