LIFE

  • ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി റീമേക്ക് ‘ഭൂല്‍ ഭൂലയ്യ’ മൂന്നാം ഭാഗവും വരും, നായകൻ കാര്‍ത്തിക് ആര്യൻ

    ബോളിവുഡില്‍ ഒരുകാലത്ത് തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് കൊണ്ടിരുന്നപ്പോള്‍ അല്‍പമെങ്കിലും ആശ്വാസമായിരുന്നത് ‘ഭൂല്‍ ഭൂലയ്യ 2’ന്റെ വിജയം ആയിരുന്നു. കാര്‍ത്തിക് ആര്യൻ ആയിരുന്നു നായകൻ. അനീസ് ബസ്‍മി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ഭൂല്‍ ഭൂലയ്യ’യുടെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘മണിച്ചിത്രത്താഴ്’ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ‘ഭൂല്‍ ഭൂലയ്യ’ എന്ന പേരിലാണ് ആദ്യം ഹിന്ദിയിലേക്ക് എത്തിയിരുന്നത്. ‘ഭൂല്‍ ഭൂലയ്യ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു കാര്‍ത്തിക് ആര്യൻ നായകനായി എത്തിയത്. 70 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 266 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. 2024 ദീപാവലിക്ക് റിലീസായി മൂന്നാം ഭാഗം എത്തുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഭൂല്‍ ഭൂലയ്യ’ എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ ‘മഞ്‍ജുളിക’ തന്നെ രണ്ടാം ഭാഗത്തിലും എത്തിയിരുന്നു. തബു കിയാര അദ്വാനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിലെ ‘നാഗവല്ലി’ എന്ന കഥാപാത്രത്തിന് സമാനമായി ഹിന്ദിയില്‍ അവതരിപ്പിക്കുന്ന ‘മഞ്‍ജുളി’കയായി…

    Read More »
  • തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു… ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‍ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഫ് ആയിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുഷ്‍ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. https://twitter.com/UV_Creations/status/1630885653822197763?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1630885653822197763%7Ctwgr%5E02dd704b987967b85b50135f0e0444fcb986b64e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FUV_Creations%2Fstatus%2F1630885653822197763%3Fref_src%3Dtwsrc5Etfw അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ…

    Read More »
  • ‘നാട്ടു നാട്ടു’ ഗാനം ഓസ്കാര്‍ വേദിയില്‍ അവതരിപ്പിക്കും; ഗായകരായി രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും

    ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം. അതുതന്നെയാണ് പ്രഖ്യാപന സമയം മുതൽ ആർആർആർ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിനിമ റിലീസ് ചെയ്തപ്പോൾ, അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഇപ്പോള്‍ ഓസ്കാര്‍ വേദിയില്‍ എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ഉണ്ട്. നാട്ടു നാട്ടു ഈ വർഷത്തെ ഓസ്‌കാർ ചടങ്ങിൽ അവതരിപ്പിക്കുമെന്ന് ഓസ്കാര്‍ ചടങ്ങിന്‍റെ സംഘടകര്‍ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചത്. 95-ാമത് ഓസ്‌കാർ ചടങ്ങില്‍ മാർച്ച് 12 ന് നാട്ടു നാട്ടു അവതരിപ്പിക്കാൻ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തും. Rahul Sipligunj and Kaala Bhairava. “Naatu Naatu." LIVE at the 95th Oscars. Tune into ABC to watch the Oscars LIVE on…

    Read More »
  • മുഴുവൻ ശമ്പളവും കിട്ടാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്… സംയുക്തയില്‍നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്

    നായികയായ മലയാള ചിത്രം ബൂമറൂംഗിന്‍റെ പ്രൊമോഷന് നടി സംയുക്ത എത്താതിരുന്നതിനെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിമര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചെന്ന് നിര്‍മ്മാതാവ് പിന്നാലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംയുക്തയില്‍ നിന്ന് തനിക്കുണ്ടായ പോസിറ്റീവ് അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താന്‍ നിര്‍മ്മിച്ച എടക്കാട് ബെറ്റാലിയന്‍ എന്ന സിനിമയില്‍ നായികയായ സംയുക്തക്ക് മുഴുവന്‍ പ്രതിഫലവും കൊടുക്കാനായില്ലെന്നും എന്നാല്‍ ചിത്രം വിജയമല്ലെന്ന് കണ്ട ബാക്കി തുക വേണ്ടെന്ന് വേണ്ടെന്ന് സംയുക്ത തന്നോട് പറഞ്ഞെന്നും സാന്ദ്ര പറയുന്നു. സാന്ദ്ര തോമസ് പറയുന്നു പന്ത്രണ്ട് വർഷത്തെ എന്റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട്‌ ബറ്റാലിയൻ സിനിമക്കു മുൻപ്‌ 8 ചിത്രങ്ങളും അതിന്‌ ശേഷം രണ്ട്‌ ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമ്മാതാവാണ് ഞാൻ. എടക്കാട്‌ ബറ്റാലിയൻ സിനിമയിൽ നായികയായി…

    Read More »
  • ആഹാരം കൃത്യസമയത്ത് തന്നെ കഴിക്കൂ, ‘ഈറ്റിങ് ഡിസോഡർ’ ഗരുതരമായ പല ശാരീരിക മാനസികാരോഗങ്ങൾക്കും കാരണമാകും

         കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ‘ഈറ്റിങ് ഡിസോഡര്‍’ എന്നുവിളിക്കുന്ന ഈ പ്രശ്നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ പല ഭാഗങ്ങളെ മോശമായി ബാധിക്കാം. ഈറ്റിങ് ഡിസോഡര്‍ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നാണ് മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൃത്യ സമയത്ത് ക്യത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതിനായി വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി മാനസിക സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനായുള്ള…

    Read More »
  • ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ആയുര്‍വേദഒറ്റമൂലികൾ ഫലപ്രദം

    സ്വന്തം ജീവിത ശൈലി മൂലം ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളാണ് ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ തുടങ്ങിയവ. ആരോഗ്യത്തിന് ഭീഷണിയുയർത്തി പെരുകി വരുന്ന ഈ രോഗങ്ങൾ പിടിപെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റുക പ്രയാസമാണ്. നമ്മുടെ ദൈനംദിന ശീലങ്ങൾ മൂലം ശരീരത്തിനകത്തെ മർമപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിർത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്താം. അമിതമായ കൊളസ്ട്രോളും കരൾ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവർത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) യുടെ ക്ഷീണമാണു കാരണം. വൃക്കകൾക്കും ഇതിൽ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമർദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമാണു പ്രവർത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗം ഊർജവത്താക്കുക എന്നതാണ് ഒറ്റമൂലികളുടെ ധർമം. ഒറ്റമമൂലികൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിച്ചു…

    Read More »
  • 15 മിനിറ്റിനുള്ളിൽ നാല് യുട്യൂബ് ചാനലുകളിൽ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി, ആ വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ല; ആരോപണവുമായി വിജയ് ബാബു

    സിനിമകളുടെ റേറ്റിംഗും റിവ്യൂസും ഭൂരിഭാഗവും പെയ്ഡ് ആണെന്നും വ്യാജമാണെന്നും നിർമ്മാതാവ് വിജയ് ബാബു നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൌസിൻറെ ബാനറിൽ താൻ നിർമ്മിച്ച എങ്കിലും ചന്ദ്രികേ എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ അനുഭവം മുൻനിർത്തി ഈ ആരോപണം വീണ്ടും ഉയർത്തുകയാണ് അദ്ദേഹം. നാല് യുട്യൂബ് ചാനലുകളിൽ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീൻ ഷോട്ടുകള് സഹിയം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു ആരോപണം ഉയർത്തിയിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ നോക്കുകൂലിക്കാർ എന്ന ടൈറ്റിലിൽ ആണ് പോസ്റ്റ്. എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ പറയുന്ന പോസിറ്റീവുകളിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളാറ്. നെഗറ്റീവുകളിൽ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തിൽ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ…

    Read More »
  • ചേമ്പില തോരന്‍ കഴിക്കണം; കാരണം കേട്ടവര്‍ പറയുന്നു ‘താള് ആള് കൊള്ളാ’മെന്ന്

    പണ്ടു കാലത്ത് അടുക്കളയിലെ മിക്കവാറും വിഭവങ്ങള്‍, പ്രത്യേകിച്ചു കറികള്‍ക്കു തോരനുമെല്ലാം ഉപയോഗിച്ചിരുന്ന പലതും പ്രകൃതിദത്ത വസ്തുക്കളായിരുന്നു. തൊടിയില്‍ തന്നെ വളരുന്ന പല തരം പച്ചക്കറി, ഇല വിഭവങ്ങള്‍. തൊടിയിലേയ്ക്കിറങ്ങി അന്നന്നേയ്ക്കുള്ള കറിക്കും തോരനുമുള്ള വകകള്‍ ശേഖരിച്ച് അടുക്കളയില്‍ പാചകമെന്നതായിരുന്നു രീതി. തൊടിയില്‍ വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ വളരുന്ന പല പച്ചക്കറികളുമുണ്ട്. ഇതിലൊന്നാണ് ചേമ്പ്. ചേമ്പ് നാം കറികള്‍ക്കും പുഴുക്കുണ്ടാക്കാനുമെല്ലാം മികച്ചതാണ്. ഇതിന്റെ വേരു മാത്രമല്ല, ഇലയും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ്. ഇലയും തണ്ടുമെല്ലാം കറികകള്‍ക്കും തോരനുമായി ഉപയോഗിയ്ക്കാറുമുണ്ട്. ചേമ്പിന്റെ ഇല, പ്രത്യേകിച്ചും തളിരില ഏറെ സ്വാദുള്ള നാടന്‍ ഇലക്കറിയാണ്. സ്വാദു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് ഇപ്പോള്‍ വളപ്പില്‍ ലഭിയ്ക്കുന്നവര്‍ പോലും പലപ്പോഴും അവഗണിയ്ക്കാറാണ് പതിവ്. ചേമ്പില കൊണ്ടു തോരന്‍ വച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ചേമ്പിന്റെ ഇളം ഇലകള്‍ തോരന്‍ വച്ചു കഴിയ്ക്കാന്‍ ഏറെ നല്ലതാണ്. മറ്റേത് ഇലക്കറികളേയും പോലെ. നമ്മുടെ പറമ്പില്‍…

    Read More »
  • രൂക്ഷമായ വിയര്‍പ്പുഗന്ധത്തെ  പ്രതിരോധിക്കാൻ ലളിത മാർഗങ്ങൾ പലതുണ്ട്, അറിഞ്ഞിരിക്കുക അവയൊക്കെ

         വിയര്‍പ്പുഗന്ധം പലരും അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്നമാണ്. പക്ഷേ ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ അകറ്റാം. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തി വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധമകറ്റും. അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്. വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിത മസാല, എരിവ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തിലെ മഗ്നീഷ്യം അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം. മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നു. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള,…

    Read More »
  • വെറും വയറ്റില്‍ ചായയും ബിസ്‌കറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരം

    ചായയും ബിസ്‌കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് പലവിധത്തിൽ ദോഷകരം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബിസ്‌കറ്റ് കഴിക്കുമ്പോള്‍ ഒരു ഊര്‍ജമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചായ-ബിസ്‌കറ്റ് കോമ്പിനേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടല്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിച്ചാൽ അത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ ഉപയോഗം മലബന്ധത്തിലേക്ക് നയിക്കും. ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ബിസ്‌ക്കറ്റിലെ പഞ്ചസാരയുടെ അംശം കാരണം ചായയുടെ ആഘാതം കൂടുതല്‍ വഷളാകുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്‌ക്കൊപ്പം ബിസ്‌ക്കറ്റില്‍ സാധാരണയായി ഗോതമ്പ് പൊടിയും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം ആമാശയത്തിലെ ബാലന്‍സ് പുനഃസ്ഥാപിക്കുന്ന ആല്‍ക്കലൈന്‍ എന്തെങ്കിലും കുടിക്കേണ്ടതുണ്ട്. ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍, കുടലിന്റെ വീക്കം കുറയ്ക്കാനും ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം ഒഴിവാക്കാനും പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍…

    Read More »
Back to top button
error: