LIFEMovie

പുതിയ റെക്കോഡുമായി സ്റ്റെലിഷ് സ്റ്റാർ അല്ലു അർജുൻ; ദക്ഷിണേന്ത്യയിൽ ഏറ്റവും ആരാധകർ ഇൻസ്റ്റഗ്രാമിൽ ഉള്ള നടൻ!

ഹൈദരാബാദ്: ഇപ്പോള്‍ പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് സ്റ്റെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ പുതിയ നേട്ടം അല്ലുവിനെ തേടി എത്തുന്നത്.

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്‍റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. അല്ലു അർജുന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് അതിവേഗം വളരുകയാണ്. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്‍റെ  ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് അനുദിനം വർദ്ധിക്കുകയാണ്.

20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്നേഹ റെഡ്ഡിയെ ആണ്.

അതേ സമയം തന്നെ തെലുങ്ക് സ്റ്റൈലിഷ് ആക്ടർ അല്ലു അർജുൻ ജവാനിൽ എത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ ജവാനിലെ ഈ റോളില്‍ നിന്നും അല്ലു പിന്‍മാറിയെന്നതാണ് പുതിയ വാര്‍ത്ത. അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞത്. തന്നെ സമീപിച്ച അറ്റ്ലിയോട് തനിക്ക് തീരുമാനം എടുക്കാന്‍ സമയം വേണമെന്നാണ് അന്ന് അല്ലു പറഞ്ഞത്.

ഒടുവില്‍ തെലുങ്ക് സൂപ്പര്‍താരത്തിന്‍റെ മറുപടി എത്തി. താന്‍ ഈ റോള്‍ സ്വീകരിക്കുന്നില്ല എന്നാണ് അല്ലുവിന്‍റെ മറുപടി. ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്.പുഷ്പ 2 വിലാണ് തന്‍റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: