LIFEMovie

‘പഠാൻ’ ടിക്കറ്റിന് വൻ ഓഫർ; ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് ഫ്രീ!

തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകർന്ന വിജയമായിരുന്നു പഠാൻ. നാല് വർഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടിയും ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാൻ നിർമ്മാതാക്കൾ ആദ്യം മുതലേ നടപ്പാക്കിയത്.

നിശ്ചിത ദിനങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി പ്രേക്ഷകരെ ആകർഷിക്കാൻ നിർമ്മാതാക്കൾ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫർ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാർച്ച് 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ. pathaan എന്ന യൂസ് കോഡും ചേർക്കണം.

2018 ൽ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ആണ് സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പഠാൻ ബോളിവുഡിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നാലെയെത്തിയ സൂപ്പർതാര ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: