LIFE

  • നടി വനിതാ വിജയകുമാര്‍ ആറാമതും വിവാഹിതയായി എന്ന് റിപ്പോര്‍ട്ടുകള്‍, സംഭവം ഇങ്ങനെ

    മലയാളികള്‍ക്ക് പരിചിതരായ താരങ്ങളില്‍ ഒരാളാണ് വനിതാ വിജയകുമാര്‍. പ്രശസ്ത താരങ്ങളില്‍ ഒരാളായ വിജയകുമാറിന്റെ മകളാണ് ഇവര്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഇവര്‍. നിരവധി മലയാളം സിനിമകളിലും ഇവര്‍ നായികയായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമ മേഖലയില്‍ ഇവര്‍ അത്ര സജീവമല്ല. ഇവര്‍ നാലു വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ചെയ്ത വിവാഹങ്ങള്‍ എല്ലാം തന്നെ അധികം വൈകാതെ വേര്‍പിരിയുകയായിരുന്നു ചെയ്തത്. അതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിമാരില്‍ ഒരാള്‍ ആണ് വനിതാ വിജയകുമാര്‍. ഇതിനുശേഷം താരം ഏത് പുരുഷതാരത്തിനൊപ്പം ഒരു ഫോട്ടോ പങ്കിടാലും അദ്ദേഹത്തെ വിവാഹം കഴിക്കുവാന്‍ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അത്തരത്തില്‍ ഒരു വിവാദമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. താരം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. പവര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടന്‍ ശ്രീനിവാസന്റെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കവിളില്‍ പിടിച്ചു…

    Read More »
  • ബോക്സ് ഓഫീസിൽ ‘ബാഹുബലി 2’ നെയും മറികടന്ന് പഠാൻ

    കൊവിഡ് കാലത്തിനു ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് വ്യവസായം ഓരോ സൂപ്പര്‍താര ചിത്രം എത്തുമ്പോഴും പ്രീതീക്ഷ അര്‍പ്പിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ആ പ്രതീക്ഷകള്‍ വൃഥാവിലാവുകയും ചെയ്തു, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ എത്തുന്നത് വരെ. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനിലാണ് ചിത്രത്തിന്‍റെ പുതിയ റെക്കോര്‍ഡ്. വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഇതോടെ റിലീസ് ദിനം മുതലിങ്ങോട്ട് ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍. TOP 4……

    Read More »
  • കൊളസ്ട്രോൾ നിയന്ത്രിക്കാം, ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കൂ…

    കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിൽ ചീത്ത കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി എന്ന് പറയുന്നത്. എൽഡി‌എൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോ​ഗത്തിനും വിവിധ രോ​ഗങ്ങൾക്കും കാരണമാകും. ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നറിയാം… പ്രധാനമായും ചുവന്ന മാംസത്തിലും പൂർണ്ണ കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകളാണ് മൊത്തം കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നത്. “മോശം” കൊളസ്ട്രോൾ പൂരിത കൊഴുപ്പുകൾ കഴിക്കുന്നതിലൂടെ കുറയ്ക്കാം. കുക്കികൾ, കേക്കുകൾ എന്നിവയിൽ സാധാരണയായി ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ട്രാൻസ് ഫാറ്റുകൾ മൊത്തം കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാണ് പ്രത്യേകിച്ച് ഹൃദയത്തിന് ആരോഗ്യകരമായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. മത്സ്യ എണ്ണയിലും സീഫുഡ് സപ്ലിമെന്റുകളിലും അവ കണ്ടെത്താനാകും. ഗവേഷണമനുസരിച്ച്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ…

    Read More »
  • ഞെട്ടിക്കുന്ന മേക്കോവറിൽ പ്രേക്ഷകശ്രദ്ധ നേടി വിജയരാഘവന്‍; മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും… പൊളിയെന്ന് ആരാ​ധകർ

    തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രായത്തിലോ ശാരീരികാവസ്ഥയിലോ ഒക്കെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ നടത്തുന്ന മേക്കോവറുകള്‍ പൊതുവെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. എന്നാലിപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി വിജയരാഘവന്‍ നടത്തിയ മേക്കോവര്‍ സിനിമാപ്രേമികളെയാകെ ഞെട്ടിക്കുന്നതാണ്. നൂറ് വയസ്സുകാരനായ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയ ആദ്യ വീഡിയോയിലെ ഹൈലൈറ്റ് വിജയരാഘവന്‍റെ കഥാപാത്രമാണ്. മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളും അടയാളപ്പെടുത്തുന്നുണ്ട് വിജയരാഘവന്‍. ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും ചിത്രത്തില്‍ എത്തുന്നുണ്ട്. ആനന്ദം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ഒരു മനോഹരമായ കുടുംബചിത്രമായിരിക്കും ഇതെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗണേഷിന്‍റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ പൂക്കാലത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ…

    Read More »
  • നയന്‍താരയുടെ സിംഹാസനത്തിലേക്ക് മഞ്ജു? പ്രമുഖ ചിത്രങ്ങളില്‍നിന്ന് നയന്‍സിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

    മലയാള സിനിമയില്‍ തുടക്കം കുറിച്ച് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടി സൗത്തിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിലയില്‍ എത്തിയ ആദ്യ നടിയാണ് നയന്‍താര. മനസ്സിനക്കരെ എന്ന സിനിമയാണ് അവരുടെ തുടക്കം ഇന്ന് ഒരു സിനിമക്ക് പത്ത് കോടി വരെ പ്രതിഫലം വാങ്ങുന്ന ലെവലില്‍ നയന്‍താര മാറി കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ കരിയറിലെ മോശം സമയം നേരിട്ടുകൊണ്ടിരിക്കുകയാണ് നയന്‍താര. അതിനു പ്രധാന കാരണം അവരുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. മൂക്കുത്തി അമ്മന്‍, നെട്രികണ്‍, ഒ 2, കണക്ട്, മലയാളത്തിലെ ഗോള്‍ഡ് തുടങ്ങി കഴിഞ്ഞ വര്‍ഷം അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെത്തുടര്‍ന്ന് രണ്ടു സിനിമകളില്‍നിന്ന് നയന്‍താരയെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്. തമിഴകത്തെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ചിത്രങ്ങളില്‍നിന്നുമാണ് നയന്‍സിനെ മാറ്റിയത്. 2021ല്‍ ആണ് നയന്‍താര ഇവരുടെ രണ്ടു സിനിമകള്‍ ചെയ്യാമെന്നേറ്റത്. ഒരു സിനിമയ്ക്ക് പത്തുകോടി എന്ന നിലയില്‍ പ്രതിഫലക്കാര്യത്തില്‍ ധാരണയില്‍…

    Read More »
  • സൂക്ഷിക്കുക, പഞ്ചസാരയ്ക്ക് പകരമുള്ള ‘എറിത്രിറ്റോൾ’ തുടങ്ങിയ കൃത്രിമ മധുരങ്ങൾ മരണത്തിനു വരെ കാരണമാകുമെന്ന് പഠനം

      പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് ‘എറിത്രിറ്റോൾ’. സീറോ കലോറി ഉത്പന്നമായ ‘എറിത്രിറ്റോൾ’ ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നാച്ച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘എറിത്രിറ്റോൾ’ അമിതമായി ഉപയോ​ഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തി. നേരത്തേ തന്നെ ഹൃദ്രോ​ഗ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഡയബറ്റിസ് ഉള്ളവരോ ആണെങ്കിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുമെന്നും പഠനം വ്യക്തമാക്കുന്നു. പരിശോധയ്ക്ക് വിധേയരായവരില്‍ മുക്കാല്‍ ഭാഗവും രക്തസമ്മര്‍ദ്ദവും  അഞ്ചിലൊന്ന് പേര്‍ക്ക് പ്രമേഹവും ഉണ്ടായിരുന്നതായി കണ്ടെത്തി അമേരിക്കയിലും യൂറോപ്പിലുമുള്ള നാലായിരത്തിൽ പരം പേരിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. ഡയറ്റിൽ അമിതമായി ‘എറിത്രിറ്റോൾ’ ഭാ​ഗമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡെൻവറിൽ നിന്നുള്ള നാഷണൽ ജ്യൂവിഷ് ഹെൽത്ത് ഹോസ്പിറ്റലിലെ ഹൃദ്രോ​ഗവിഭാ​ഗം ഡയറക്ടർ ഡോ.ആൻഡ്ര്യൂ…

    Read More »
  • അനശ്വര, മമിത, അര്‍ജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തു; ‘നറുചിരിയുടെ മിന്നായം…’

    അനശ്വര രാജൻ, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുൻ ജയരാജ് ആണ് പാടിയിരിക്കുന്നത്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിര്‍മാണം. അര്‍ജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിര്‍വഹിച്ചത്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ്…

    Read More »
  • വിപിന്‍ ദാസിന്‍റെ ‘ഗുരുവായൂരമ്പല നടയില്‍’, ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍; ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരം പുറത്ത്

    രണ്ട് ചിത്രങ്ങള്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വിപിന്‍ ദാസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് ജയ ജയ ജയ ജയ ഹേ എന്ന ചിത്രമായിരുന്നു. പുതുവര്‍ഷ ദിനത്തില്‍ വിപിന്‍ ദാസിന്‍റെ അടുത്ത പ്രൊജക്റ്റും പ്രഖ്യാപിക്കപ്പെട്ടിരുന്നു. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രമാണ് അത്. ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ഇത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ജയ ജയ…

    Read More »
  • ‘പഠാൻ’ ടിക്കറ്റിന് വൻ ഓഫർ; ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് ഫ്രീ!

    തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകർന്ന വിജയമായിരുന്നു പഠാൻ. നാല് വർഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടിയും ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാൻ നിർമ്മാതാക്കൾ ആദ്യം മുതലേ നടപ്പാക്കിയത്. നിശ്ചിത ദിനങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി പ്രേക്ഷകരെ ആകർഷിക്കാൻ നിർമ്മാതാക്കൾ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫർ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാർച്ച് 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ…

    Read More »
  • പ്രേക്ഷകര്‍ കാത്തിരുന്ന രാജ്‍കുമാര്‍ റാവു ചിത്രം ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചു; പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജ്യോതികയും

    ഒന്നിനൊന്ന് വ്യത്യസ്‍തയുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ബോളിവുഡ് നടനാണ് രാജ്‍കുമാര്‍ റാവു. അതുകൊണ്ടുതന്നെ രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ‘ശ്രീ’ എന്ന ചിത്രം അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘ശ്രീ’ സെപ്റ്റംബര്‍ 15ന് ആണ് റിലീസ് ചെയ്യുക. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ജ്യോതികയും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. The inspiring story of Srikanth Bolla #SRI all set to release 15th September 2023! Produced by #T-Series & #ChalkNCheeseFilms, directed by #TusharHiranandani, the film stars #RajkummarRao #AlayaF #Jyotika and #SharadKelkar #SrikanthBolla @RajkummarRao…

    Read More »
Back to top button
error: