LIFEMovie

സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും ആദ്യമായി ജോഡിയായി എത്തുന്ന ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ ‘ബില്ലി ബില്ലി’ ഗാനം ഇറങ്ങി; സൽമാൻ – പൂജ കോമ്പിനേഷനെ പുകഴ്ത്തി ആരാധകര്‍

മുംബൈ: സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിസി കാ ഭായ് കിസി കി ജാൻ ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആദ്യമായാണ് സല്‍മാന്‍റെ ജോഡിയായി പൂജാ ഹെഗ്‌ഡെ അഭിനയിക്കുന്നത്. ഇന്ന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ബില്ലി ബില്ലി ഓൺലൈനിൽ റിലീസ് ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ, സോഷ്യൽ മീഡിയയിൽ ബില്ലി ബില്ലി തരംഗം സൃഷ്ടിക്കുകയാണ്. ഭാംഗ്ര നൃത്തച്ചുവടുകളുമായി ഗാനത്തില്‍ നിറയുന്നത് സൽമാനും പൂജയും തന്നെയാണ്.

സുഖ്ബീർ ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് സുഖ്ബീർ സൽമാന്‍ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നത്. പ്രണയദിനത്തിന് തൊട്ടുമുമ്പ് ചിത്രത്തിലെ ‘നൈയോ ലഗ്ദ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. 2 ആഴ്‌ചയ്‌ക്കുള്ളിൽ, ഇത് 60 ദശലക്ഷം കാഴ്‌ചക്കാരെ ഈ ഗാനം നേടി. ഇതിനിടയിലാണ് ചിത്രത്തിലെ ബില്ലി ബില്ലി എന്ന പുതിയ ഗാനം റിലീസ് ചെയ്തത്.

സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷനാണ് കിസി കാ ഭായ് കിസി കി ജാൻ നിര്‍മ്മിക്കുന്നത്. 2023 ഈദ് റിലീസായി പുറത്തിറങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് ലോകമെമ്പാടും റിലീസ് ചെയ്യും. ഫർഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തിൽ ഷെഹ്നാസ് ഗിൽ, പാലക് തിവാരി, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അടുത്തിടെ ‘ബിഗ് ബോസിൽ’ കണ്ട ഇന്റർനെറ്റ് ഗ്ലോബൽ സെൻസേഷൻ അബ്ദു റോസിക്ക് ഈ ഫാമിലി എന്റർടെയ്‌നറിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: