LIFE

  • ഡിസ്‌നി സ്റ്റാർ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു

    മുംബൈ: ഡിസ്‌നി സ്റ്റാർ ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓർഡർ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാർ ഇന്ത്യയിൽ സംപ്രേഷണം നിർത്തുമെന്ന് 2020 ജൂൺ 22-ന് തന്നെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറൽ ഇംഗ്ലീഷ് എൻറെർടെയ്മെൻറ് ചാനലായ സ്റ്റാർ വേൾഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നീണ്ടു പോവുകയായിരുന്നു. സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാർ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതിനൊപ്പം തന്നെ ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്. അതേ സമയം യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരിൽ ഡിസ്നി സ്റ്റാർ റീബ്രാൻറ്…

    Read More »
  • 50-ാം ദിവസവും മികച്ച സ്ക്രീന്‍ കൗണ്ട്, പ്രദര്‍ശനം 20 രാജ്യങ്ങളില്‍; വീണ്ടും റെക്കോര്‍ഡുമായി ‘പഠാന്‍’

    വലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു ബോളിവുഡ് ചിത്രം അതിൻറെ ജനപ്രീതിയുടെയും ബോക്സ് ഓഫീസ് വിജയത്തിൻറെയും പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. നാല് വർഷത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകർച്ചയ്ക്കു ശേഷമുള്ള ബോളിവുഡിൻറെയും തിരിച്ചുവരവ് ചിത്രമായി മാറി. ആഗോള ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇതിനകം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ് നിർമ്മിച്ചിരിക്കുന്ന പഠാൻ. ജനുവരി 25 ന് ലോകമമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ന് 50 ദിനങ്ങൾ പൂർത്തിയാക്കുകയാണ്. 50 ദിനങ്ങളിൽ എത്തുമ്പോഴും ചിത്രം മികച്ച സ്ക്രീൻ കൗണ്ടിലാണ് പ്രദർശനം തുടരുന്നത് എന്നത് ഈ ചിത്രം നേടിയെടുത്ത ജനപ്രീതി എത്രയെന്നതിന് തെളിവാകുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ 20 രാജ്യങ്ങളിൽ പഠാൻ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ഇന്ത്യയിൽ 800 സ്ക്രീനുകളിലും വിദേശ മാർക്കറ്റുകളിൽ 135 സ്ക്രീനുകളിലും. ലോകമാകെ 8000…

    Read More »
  • ‘ഇരട്ട’ നെറ്റ്ഫ്ലിക്സിൽ ആഗോള ഹിറ്റ്; 12 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍

    ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയൊരു മാർക്കറ്റ് ആണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഒടിടിയിൽ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. ഒടിടിയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നിരവധി മലയാള ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്തർദേശീയ തലത്തിൽ അത്തരത്തിൽ ആസ്വാദനപ്രീതി നേടിയ ചിത്രങ്ങൾ കുറവാണ്. ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിൻറെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തർദേശീയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജോജു ജോർജ് ഡബിൾ റോളിൽ എത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നൽ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കിൽ ഇരട്ട ആഫ്റ്റർ തിയറ്റർ ഒടിടി റിലീസ് ആണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തിക…

    Read More »
  • തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; രൗദ്ര ഭാവത്തില്‍ ‘ചെങ്ക റെഡ്ഡി’യിൽ പ്രതിനായകൻ

    തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എൻറർടെയ്ൻ‍മെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ലുക്കിനൊപ്പമാണ് താരത്തിൻറെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിൻറെ പേര്. സായ് ധരം തേജിൻറെ സഹോദരൻ പഞ്ച വൈഷ്ണവ് തേജിൻറെ കരിയറിലെ നാലാമത്തെ ചിത്രമാണ് വരുന്നത്. ബ്രൗൺ നിറത്തിലുള്ള ഒരു ഷർട്ട് ധരിച്ച് ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജോജുവിന്റെ നിൽപ്പ്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജോജുവിൻറെ ഏറ്റവും പുതിയ ചിത്രം ഇരട്ടയ്ക്ക് അഭിനന്ദനങ്ങളും പുറത്തെത്തിയ തെലുങ്ക് പോസ്റ്ററിൽ ഉണ്ട്. https://twitter.com/SitharaEnts/status/1635953249365950464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1635953249365950464%7Ctwgr%5Edf2acbeb033d8033d8cfeeaa15ded0ffed904f14%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSitharaEnts%2Fstatus%2F1635953249365950464%3Fref_src%3Dtwsrc5Etfw മലയാളത്തിന് പുറത്ത്…

    Read More »
  • ഡങ്കിപ്പനിക്ക് പപ്പായ ഇല ഔഷധമാണോ…? അറിയുക, സത്യവും അസത്യവും

    ഡോ.വേണു തോന്നയ്ക്കൽ പരമ്പരാഗതമായി ചില നാടുകളിൽ പപ്പായ ഇല ഇന്നും ഔഷധമായി ഉപയോഗിക്കുന്നു. അത് ഒരു ഒറ്റമൂലി വൈദ്യമായി കരുതാം. ആധുനിക ചികിത്സ സമ്പ്രദായങ്ങൾ സുലഭമായി ലഭിക്കാത്ത പ്രദേശങ്ങളിലാണ് ഇത്തരം ഒറ്റമൂലി ചികിത്സകൾ പ്രചാരം നേടുന്നത്. മലേറിയ, മലബന്ധം, ആസ്ത്മ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പപ്പായ ഇല കത്തിച്ച പുകയാണ് ആസ്ത്മ രോഗികൾക്ക് നൽകി വരുന്നത്. പപ്പായ ഇലയും ഫലവും ഗർഭം അലസിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അത് പണ്ട് എന്ന് കരുതേണ്ട. ഇന്നും പല നാടുകളിലും അത്തരം മാർഗം സ്വീകരിക്കുന്നുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ചില ഹോർമോണുകളാണ് ഗർഭം അലസലിന് കാരണമാകുന്നത്. നമ്മുടെ നാട്ടിൽ ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചിരുന്നു. അത് ഒരു പക്ഷേ ഇക്കാരണത്താലാവാം. വിളയാത്ത പപ്പായ ഗർഭിണികളിൽ ഗർഭതകരാറുകൾക്ക് ഇടവരുത്തുന്നതായി കരുതുന്നു. നന്നായി വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പറയാൻ വന്നത് പപ്പായ ഇലയുടെ നീരും ഡെങ്കിപ്പനി…

    Read More »
  • പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക; സെക്രട്ടേറിയറ്റിന് മുന്നില്‍ പോസ്റ്ററുമായി ഭീമന്‍ രഘു!

    തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ ഒറ്റാള്‍ സമരം നടത്തിയ സിനിമാ താരം ഭീമന്‍ രഘുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമന്‍ രഘു സമരം ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോയവരാരും ഇത് ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും, പിന്നീട് ആളെ പിടികിട്ടയതോടെ നാട്ടുകാര്‍ തടിച്ചുകൂടി. കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ട് ധരിച്ചാണ് രഘു ഇവിടെ പ്രതിഷേധം നടത്തിയത്. എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ആദ്യമൊന്നും ആര്‍ക്കും മനസിലായില്ല. പിന്നാലെ അദ്ദേഹം തന്നെ കാര്യം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം. തന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകളൊന്നും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ലെന്നാണ് താരം പറയുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപഴകിയാല്‍ മാത്രമേ സിനിമയ്ക്ക് ഗുണം ചെയ്യുള്ളൂ. ”ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ…

    Read More »
  • സഹോദരന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വൃക്ക നശിപ്പിച്ചു, കൂടോത്രം ചെയ്തു: ചതിയുടെ കഥ പറഞ്ഞ് പൊന്നമ്പലം

    ചെന്നൈ: സഹോദരന്‍ വിഷം കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തമിഴ് നടന്‍ പൊന്നമ്പലം. ഭക്ഷണത്തിലും മദ്യത്തിലും വിഷം നല്‍കി തന്റെ കിഡ്‌നി തകരാറിലാക്കിയത് സഹോദരനാണെന്നാണ് നടന്‍ ആരോപിക്കുന്നത്. അടുത്തിടെ പൊന്നമ്പലം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മദ്യപിച്ച് വൃക്ക തകരാറിലായതാണെന്ന് ആളുകള്‍ കരുതിയെന്നും സ്വന്തം കുടുംബാംഗത്തില്‍ നിന്നുമുള്ള ദ്രോഹമാണ് ഇതിന് കാരണമായതെന്നും യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാഹിത നിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവര്‍ത്തകരടക്കമുള്ളവരോട് പൊന്നമ്പലം അഭ്യര്‍ഥിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും പൊന്നമ്പലം നന്ദി അറിയിച്ചിരുന്നു. തുടര്‍ന്ന് സഹായവുമായി നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ എത്തിയിരുന്നു. ആരോഗ്യം…

    Read More »
  • ആന്‍റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല ഒടിടിയിലേക്ക്

    ആൻറണി വർഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചതുരം എന്ന സിദ്ധാർഥ് ഭരതൻ ചിത്രം അടുത്തിടെ എത്തിയതും സൈന പ്ലേയിലൂടെ ആയിരുന്നു. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആൻറണി വർഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിൻറെ തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സംഘട്ടനം…

    Read More »
  • ലിയോയില്‍ വിജയിക്കൊപ്പം അഭിനയിക്കാന്‍ സായി പല്ലവിയെ വിളിച്ചു, പക്ഷേ… യുവാക്കളുടെ ഹൃദയം കവർന്ന ‘മലർ മിസ്’ നോ പറഞ്ഞു; എന്തുകൊണ്ട് ?

    മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്ഡേറ്റും വലിയ വാര്‍ത്തയാണ്. ലിയോയില്‍ അഭിനയിക്കുന്ന ഒരോ താരത്തിന്‍റെയും വിശേഷങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ ലിയോയില്‍ വേഷം വാഗ്ദാനം ചെയ്തിട്ടും നിരസിച്ച ഒരു താരത്തിന്‍റെ കാര്യവും വാര്‍ത്തയാകുകയാണ്. തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടി സായി പല്ലവിയാണ് ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  2015 ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി  അഭിനയരംഗത്തേക്ക് വന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ  മലർ ടീച്ചര്‍ യുവാക്കളുടെ ഹൃദയം കവർന്നു. സായ് പല്ലവിയുടെ പ്രകടനം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വന്‍ വിജയമാക്കി. അതിനു ശേഷം കോളിവുഡില്‍ എത്തിയ സായിപല്ലവി മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച വിജയം തമിഴില്‍ സായിക്ക് നേടാന്‍ സാധിച്ചില്ല. അതേ സമയം തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം…

    Read More »
  • മറ്റൊരു യുവതാരം കൂടി വിവാഹിതനായി, വധു ആരാണെന്ന് അറിയുമോ? ആശംസകളുമായി മലയാളികള്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രാഹുല്‍ മാധവ്. നിരവധി മലയാളം സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം ധാരാളം മികച്ച സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയില്‍ ഇദ്ദേഹം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദീപശ്രീ എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ബംഗളൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ എല്ലാം തന്നെ നടന്നത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ ഷാജി കൈലാസ് ഇദ്ദേഹത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതുകൂടാതെ നിര്‍മ്മാതാവായ ബാദുഷ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് എങ്കിലും തമിഴ് സിനിമയിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയിലൂടെ ആണ് താരം കരിയര്‍ മലയാളത്തില്‍ ആരംഭിക്കുന്നത്. ‘ആദം ജോണ്‍’ എന്ന സിനിമയില്‍ താരം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ‘പൊറിഞ്ചു മറിയം ജോസ്’…

    Read More »
Back to top button
error: