LIFE
-
‘കർണന്’ ശേഷം മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു; ആരാധകർ ആവേശത്തിൽ
മാരി സെൽവരാജും ധനുഷും ഒന്നിച്ച ചിത്രം ‘കർണൻ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. രജിഷ നായികയായി അഭിനയിച്ച ധനുഷ് ചിത്രം പ്രമേയത്തിന്റെ കരുത്തുകൊണ്ട് ചർച്ചയായ പ്രൊജക്റ്റായിരുന്നു. മാരി സെൽവരാജും ധനുഷും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പരിയേറും പെരുമാൾ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെൽവരാജിന്റെ അടുത്ത പ്രൊജക്റ്റിൽ ധനുഷ് നായകനാകുന്നുവന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പല കാരണങ്ങളാൽ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. മാരി സെൽവരാജ് ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് നിർമാണം. ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാത്തി’യാണ്. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’…
Read More » -
ഒടുവിൽ കാത്തിരിപ്പ് വിരാമം; ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘അയലാൻ’ റിലീസിന്
ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘അയലാൻ’ പല കാരണങ്ങൾ റിലീസ് നീണ്ടുപോയതായിരുന്നു. ‘അയലാൻ’ ദീപാവലിക്ക് തിയറ്റർ റിലീസായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകളുണ്ട്. ആർ രവികുമാറാണ് ചിത്രത്തിന്റെ സംവിധാനം. ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാവീരനാ’യും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതിയാണ് ‘മാവീരനി’ൽ നായിക എന്ന പ്രത്യേകതയുമുണ്ട്. ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ‘പ്രിൻസ്’ ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ്…
Read More » -
ചലച്ചിത്ര സംവിധായകന്‍ ഉണ്ണി ഗോവിന്ദ്‍രാജ് വിവാഹിതനായി
ചലച്ചിത്ര സംവിധായകൻ ഉണ്ണി ഗോവിന്ദ്‍രാജ് വിവാഹിതനായി. അപർണ മാധവൻ ആണ് വധു. വിവാഹത്തിൻറെ ചിത്രങ്ങൾ ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഉണ്ണി ഗോവിന്ദ്‍രാജിൻറെ സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ഹെവൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഉണ്ണി ഗോവിന്ദ്‍രാജും പി എസ് സുബ്രഹ്‍മണ്യനും ചേർന്നായിരുന്നു ചിത്രത്തിൻറെ രചന. സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തിൽ അഭിജ, ജാഫർ ഇടുക്കി, ജോയ് മാത്യു, അലൻസിയർ, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022 ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തി.
Read More » -
അജയ് ദേവ്‍ഗണ്‍ ചിത്രം ഭോലാ കുതിപ്പിൽ, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
അജയ് ദേവ്‍ഗൺ ചിത്രമായി ഏറ്റവും ഒടുവിൽ എത്തിയതാണ് ഭോലാ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകായാണ് അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ 70 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്‍ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. ‘ഭോലാ’യ്‍ക്ക് രാജ്യത്തെ തിയറ്ററുകളിൽ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും…
Read More » -
ലിഫ്റ്റ് അടിച്ചു നാട് കാണാൻ ഇറങ്ങിയ പെൺകുട്ടി! ഇതുവരെ സഞ്ചരിച്ചത് 1300 കിലോമീറ്റർ
യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ, ഒരുപാട് യാത്ര ചെയ്യണമെന്നുള്ള ആഗ്രഹം നമ്മിൽ പലർക്കും ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തികവും സാഹചര്യങ്ങളും അതിന് വിലങ്ങുതടി ആകാറുണ്ട്. എന്നാൽ യാത്രകളോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരു സാഹചര്യവും തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പെൺകുട്ടി. ഛത്രപതി സംഭാജി നഗറിലെ ജേർണലിസം വിദ്യാർത്ഥിനിയായ കാഞ്ചൻ ജാദവ് ആണ് തൻറെ യാത്രകൾക്കായി വേറിട്ടൊരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്. സ്വന്തമായി വാഹനമോ മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചോ അല്ല ഈ പെൺകുട്ടി തൻറെ യാത്ര നടത്തുന്നത്. മറിച്ച് തീർത്തും അപരിചിതരായ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളോട് ലിഫ്റ്റ് ചോദിച്ചുകൊണ്ടാണ് കാഞ്ചൻ ജാദവിന്റെ യാത്രകൾ. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ 13 ജില്ലകളിൽ ഈ പെൺകുട്ടി യാത്ര നടത്തി കഴിഞ്ഞു. 1300 കിലോമീറ്ററാണ് അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് ഇവൾ ഇതിനോടകം സഞ്ചരിച്ച് തീർത്തത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ സെലു ഗ്രാമവാസിയാണ് കാഞ്ചൻ ദത്താത്രേയ ജാദവ്. ഛത്രപതി സംഭാജി നഗറിലെ എംജിഎം കോളേജിലെ ജേർണലിസം…
Read More » -
ചിരിയുടെ പൊൻവസന്തം തീർക്കാൻ യോഗി ബാബു തമിഴിൽനിന്ന് മലയാളത്തിലേയ്ക്ക്; അരങ്ങേറ്റം പൃഥ്വിക്കും ബേസിലിനുമൊപ്പം
തമിഴിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് യോഗി ബാബു. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം നായകവേഷങ്ങളിലൂടെയും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് യോഗി ബാബു. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലൂടെയാണ് യോഗി ബാബു മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്. സംവിധായകൻ തന്നെയാണ് യോഗി ബാബു ചിത്രത്തിലുണ്ടെന്ന സർപ്രൈസ് വെളിപ്പെടുത്തിയത്. യോഗി ബാബുവുനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലൂടെ വിപിൻ ദാസ് പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് വിവരങ്ങൾ. പൃഥ്വിരാജിനും ബേസിലിനും ഒപ്പം യോഗി ബാബു കൂടി എത്തുന്നതോടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
Read More » -
അവധി തുടങ്ങി, മൂന്നാറിൽ സന്ദർശക പ്രവാഹം; വെള്ളിയാഴ്ച മാത്രമെത്തിയത് ആയിരങ്ങൾ
മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിലില്‍ തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ 1500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റര്‍, വിഷുഅവധികള്‍ തുടങ്ങുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് കരുതുന്നത്.
Read More » -
‘മലൈക്കോട്ടൈ വാലിബൻ’ ആവേശം വര്‍ദ്ധിപ്പിച്ച് മോഹൻലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന്
പ്രഖ്യാപനംതൊട്ടേ പ്രേക്ഷകരുടെ സജീവ ചർച്ചയിലുള്ള ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നുവെന്നതാണ് ഏറ്റവും ആകർഷണം.’മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ അടുത്തിടെ മോഹൻലാൽ രാജസ്‍ഥാനിൽ പൂർത്തിയാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യർ ആണ്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിർമ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ‘മലൈക്കോട്ടൈ…
Read More » -
മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു; നവാഗത സംവിധായകൻ ഡീനൊ ഡെന്നിസിന്‍റെ ‘ബസൂക്ക’
മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ബസൂക്ക എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക്…
Read More » -
“ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ”; ബിഗ് ബോസില്‍ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല… റേപ്പ് ജോക്ക് പരാമർശത്തിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച!
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമർശം വിവാദമായതും അതിൽ അത് നടത്തിയ അഖിൽ മാരാർക്ക് ബിഗ്ബോസിൻറെ താക്കീത് നൽകിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹൻലാലാണ് ഷോ നടത്തിപ്പുകാർക്ക് വേണ്ടി മധുവിൻറെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്. പിന്നീട് അഖിൽ മാരാരും മാപ്പ് പറഞ്ഞു. എന്നാൽ ഈ പരാമർശത്തിൻറെ വിവാദം അവിടെ തീർന്നു എന്ന ഘട്ടത്തിലാണ് ബിഗ്ബോസ് വീടുമായി ബന്ധപ്പെട്ട് അടുത്ത വിവാദം സോഷ്യൽ മീഡിയയിൽ കത്തുന്നത്. ഇത്തവണ പ്രശ്നം റേപ്പ് ജോക്ക് ആണ്. അതും ഇത് പറഞ്ഞത് രണ്ട് വനിതകളാണ് എന്നതാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളെ ചൂടുപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വച്ച് മനീഷയും വൈബർ ഗുഡ് ദേവുവും തമ്മിൽ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിനോഷിനെ തൻറെ കൂടെ ഇന്ന് കിടത്തും എന്ന് മനീഷ പറയുന്നയിടത്താണ് തമാശ എന്ന നിലയിൽ മനീഷയും…
Read More »