LIFEMovie

ചിരിയുടെ പൊൻവസന്തം തീർക്കാൻ യോഗി ബാബു തമിഴിൽനിന്ന് മലയാളത്തിലേയ്ക്ക്; അരങ്ങേറ്റം പൃഥ്വിക്കും ബേസിലിനുമൊപ്പം

മിഴിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് യോഗി ബാബു. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം നായകവേഷങ്ങളിലൂടെയും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് യോഗി ബാബു. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലൂടെയാണ് യോഗി ബാബു മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്. സംവിധായകൻ തന്നെയാണ് യോഗി ബാബു ചിത്രത്തിലുണ്ടെന്ന സർപ്രൈസ് വെളിപ്പെടുത്തിയത്. യോഗി ബാബുവുനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലൂടെ വിപിൻ ദാസ് പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് വിവരങ്ങൾ. പൃഥ്വിരാജിനും ബേസിലിനും ഒപ്പം യോഗി ബാബു കൂടി എത്തുന്നതോടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Back to top button
error: