അജയ് ദേവ്ഗൺ ചിത്രമായി ഏറ്റവും ഒടുവിൽ എത്തിയതാണ് ഭോലാ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകായാണ്
അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ 70 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. ‘ഭോലാ’യ്ക്ക് രാജ്യത്തെ തിയറ്ററുകളിൽ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
‘ദൃശ്യം 2’വാണ് അജയ് ദേവ്ഗൺ നായകനായി ഇതിനു മുമ്പ് പ്രദർശനത്തിന് എത്തിയത്. ജീത്തു ജോസഫിൻറെ മോഹൻലാൽ ചിത്രം ‘ദൃശ്യം 2’ൻറെ ഒഫിഷ്യൽ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂഷൻ കുമാർ, കുമാർ മംഗത് പതക്, അഭിഷേക് പതക്, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരൺ, ഇഷിദ ദത്ത, മൃണാൾ ജാധവ്, രജത് കപൂർ, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചു. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്ഗൺ തന്നെയായിരുന്നു നായകൻ.