LIFEMovie

തിയറ്ററുകളിൽ ഫഹദ് മാജിക്ക്! ‘പാച്ചുവും അത്ഭുതവിളക്കും’ 4 ദിവസത്തില്‍ നേടിയത്

സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളെത്തുന്നില്ലെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയി. ഇതരഭാഷാ ചിത്രങ്ങൾ പലപ്പോഴും വലിയ കളക്ഷൻ കേരളത്തിൽ നിന്ന് നേടുമ്പോൾ മലയാള ചിത്രങ്ങൾ കാണാൻ ആളില്ലെന്നാണ് പരാതി. എന്നാൽ അപൂർവ്വം ചിത്രങ്ങൾ വലിയ വിജയങ്ങളും ആവാറുണ്ട്. ഈ വർഷം ഇതുവരെ എഴുപതിലേറെ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടപ്പോൾ രോമാഞ്ചം മാത്രമാണ് കാര്യമായ വിജയം നേടിയത്. എന്നാൽ വലിയ ഇടവേളയ്ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുകയാണ്. ഫഹദ് ഫാസിലിനെ ടൈറ്റിൽ കഥാപാത്രമാക്കി നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നത്.

വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ 3.63 കോടിയാണ്. ഇതിൽ രണ്ട് ദിനങ്ങളിൽ ഒരു കോടിക്ക് മുകളിൽ ഗ്രോസ് നേടി ചിത്രം. മലയാള സിനിമകളുടെ സമീപകാല ബോക്സ് ഓഫീസ് പ്രകടനം വച്ച് നോക്കുമ്പോൾ ചലച്ചിത്ര വ്യവസായത്തിന് ആശ്വാസദായകമായ സംഖ്യകളാണ് ഇത്.

Signature-ad

ഇന്നസെൻറിൻറെ അവസാന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Back to top button
error: