LIFE
-
ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും മൂത്രക്കടച്ചിൽ, പഴുപ്പ് എന്നിവയ്ക്കും ഉത്തമമാണ് ചെറൂളയെന്ന അമൂല്യ സസ്യം; അറിയാം ചെറൂളയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
കേരളത്തിൽ നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന പലതരം ചെടികളിൽ ഒന്നാണ് ചെറൂള. ഇതിനെ ബലിപ്പൂവെന്നും പറയപ്പെടുന്നു, അതിന് കാരണം ഹിന്ദുക്കൾ മരണാന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിക്കുന്നത് കൊണ്ടാണ്. ദശപുഷ്പങ്ങളിൽ ഒരു ചെടിയാണിത്. ഇതൊരു കുറ്റിച്ചെടിയാണ്. ഈ ചെടിയ്ക്ക് അതിശയകരമായ ഗുണങ്ങളും അതിശയകരമായ ഔഷധ ഉപയോഗങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്, പുരാതന കാലം മുതൽ ആയുർവേദത്തിലും സിദ്ധ വൈദ്യത്തിലും ഇത് ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും വൃക്ക രോഗങ്ങൾ, മൂത്രത്തിൽ പഴുപ്പ്, രക്തസ്രാവം, കൃമിശല്യം എന്നിങ്ങനെയുള്ള രോഗങ്ങൾ, തല വേദന, എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് മരുന്നായി ഈ ചെടി ഉപയോഗിച്ച് വരുന്നു. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഈ ചെടി സാധാരണയായി കാണപ്പെടുന്നത്. ചെറിയ വെളുത്ത പൂക്കളോടെ ഈ ചെടി കാണപ്പെടുന്നു. ചെറൂളയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും 1. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ചെറൂളയ്ക്ക് അതിശയകരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. നമ്മൾ ഈ ചെടി പാചകത്തിന് ഉപയോഗിക്കുന്നില്ലെങ്കിലും ചില സ്ഥലങ്ങളിൽ ഇത് പാചകത്തിനും ഉപയോഗിക്കാറുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളത് കൊണ്ട്…
Read More » -
വയർ വീർക്കുന്നത് തടയാൻ സഹായിക്കുന്ന മികച്ച സുഗന്ധവ്യഞ്ജനങ്ങൾ
വളരെ കട്ടിയുള്ളതും ഉപ്പിട്ടതുമായ ഭക്ഷണം, വളരെ വേഗത്തിൽ ഭക്ഷണം കഴിക്കൽ എന്നിവ ദഹനത്തെ വലിയ രീതിയിൽ സ്വാധീനിക്കുകയും, പിന്നീട് ശരീരത്തിൽ അസ്വസ്ഥതയും വീർപ്പുമുട്ടലും അനുഭവപ്പെടുകയും ചെയ്യുന്നു. വയർ വീർക്കുന്നത് (Bloating) ഇന്ന് മിക്ക ആളുകളും മിക്കവാറും എല്ലാ ദിവസവും അഭിമുഖീകരിക്കുന്ന ഒരു സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വയറു വീർക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ഏറ്റവും സാധാരണമായി അറിയപ്പെടുന്നത് കനത്ത ഭക്ഷണം കഴിക്കുന്നതാണ്. അതോടൊപ്പം അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നു, ഉപ്പിട്ട ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നു എന്നിവയാണ്. വയറു വീർക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വയറു വേദന കുറയ്ക്കുന്നതിനും വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനു സഹായകമായ ഫലപ്രദമായ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അത് ഏതൊക്കെയെന്ന് പരിചയപ്പെടാം. നല്ല ഭക്ഷണം കഴിക്കുക എന്നത് ഒരു മികച്ച രോഗശാന്തി മാർഗമാണ്, എന്നാൽ ഭക്ഷണം കഴിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ അത് മറ്റു രോഗങ്ങൾ വരാനുള്ള ഒരു കാരണമാവുന്നു. വളരെ ലളിതവും ചെറുതുമായ ഭക്ഷണക്രമം…
Read More » -
ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ, അറിഞ്ഞിരിക്കാം അതിന്റെ പാർശ്വഫലങ്ങളും
നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്, അത് തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ എന്നത് പ്രശ്നമല്ല. ജലാംശം കൂടാതെ, ചൂടുവെള്ളം കുടിക്കുന്നതിന് മറ്റ് ചില ഗുണങ്ങളുണ്ട്. കാലാവസ്ഥ വളരെ തണുപ്പുള്ളപ്പോഴോ തൊണ്ട വേദനയോ ദഹനക്കേട് ഉണ്ടാകുമ്പോഴോ, ശാരീരികമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ ചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തന്നേയുമല്ല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഉത്തമം. ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ 1. മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്തുന്നു ഏത് ചൂടുള്ള പാനീയവും, അത് ചൂടുവെള്ളമാണോ ചൂടുള്ള ചായയാണോ എന്നത് പ്രശ്നമല്ല, ജലദോഷമോ പനിയോ ഉള്ളപ്പോൾ മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു പഠനത്തിൽ, ഒരു ചൂടുള്ള പാനീയം കുടിക്കുന്നത് മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. 2. നമ്മെ ജലാംശം നിലനിർത്തുന്നു നല്ല ആരോഗ്യത്തിന് എപ്പോഴും ശരീരത്തിൽ ജലാശം നിലനിർത്തേണ്ടത് അനിവാര്യമാണ്. സാധാരണഗതിയിൽ, ഒരു പുരുഷന് ഒരു…
Read More » -
എള്ള് കഴിക്കാം, ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാം
എള്ള് കാത്സ്യത്തിന്റെ വളരെ മികച്ച സസ്യ സ്രോതസ്സാണ്. ഇത് പോഷകങ്ങളുടെ കലവറയായി അറിയപ്പെടുന്നു, എള്ള് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. എള്ള് ഉപയോഗിച്ച് സ്വാദിഷ്ടമായ ലഡ്ഡൂകൾ, അതിനു പുറമെ ഭക്ഷണങ്ങളിൽ അലങ്കാരത്തിനും അതോടൊപ്പം ബ്രെഡ്, ഡെസേർട്ട് എന്നിവ ഉണ്ടാക്കുമ്പോഴും ഉൾപ്പെടുത്താറുണ്ട്. എള്ളിൽ അധികം ആരും അറിയപ്പെടാത്ത ആരോഗ്യ-പ്രോത്സാഹന ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. എള്ളിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ: എള്ള് കഴിക്കുന്നത് ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് കുറയ്ക്കുകയും, മലബന്ധം തടയുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് എള്ള്. എള്ളിൽ മെഥിയോണിൻ എന്ന ഒരു പോഷകം അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ ആരോഗ്യകരമാക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കുന്നു. എള്ളിൽ കാണപ്പെടുന്ന മറ്റൊരു മൂലകമാണ് ട്രിപ്റ്റോഫാൻ, ഇത് ശാന്തമായ പോഷകം എന്നും അറിയപ്പെടുന്നു. എള്ള് കഴിക്കുന്നത്, വ്യക്തികളിൽ നല്ല ഉറക്കം നൽകുകയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത എള്ള് കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്, എങ്കിലും, കറുപ്പും…
Read More » -
കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കാം
കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് 3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോൺ േഫ്ലാർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂൺ ഇറ്റാലിയൻ സീസണിങ് – രണ്ട് ടീസ്പൂൺ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക.ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം.ചൂടോടെ ഉപയോഗിക്കാവുന്നതാണ്.
Read More » -
തൈറോയിഡിനെ അറിയുക, സൂക്ഷിക്കുക
കഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്.ജീവന്‍ നിലനിര്‍ത്തുന്ന പോഷണപരിണാമ പ്രക്രിയയ്ക്ക് ആവശ്യമായ പ്രാഥമിക ജോലികള്‍ ചെയ്യുകയെന്നതാണ് ഇതിൻറെ പ്രധാന ധർമ്മം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ പലവിധമുണ്ട്. ഗോയിറ്റര്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍.ഇതിൻറെ കുറവ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാരും മധ്യവയസ്‌കരും പ്രായമായവരും ഈ രോഗത്തിന്റെ പിടിയില്‍പ്പെടുന്നു.മനുഷ്യ ശരീരത്തിലെ അന്ത:സ്രാവി ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗമുണ്ടാകാൻ കാരണം.തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന വളർച്ച (മുഴ)യാണ് തൈറോയിഡ് വീക്കം. മിക്ക തൈറോയിഡ് വീക്കങ്ങൾക്കും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. വലിയ മുഴയാണെങ്കിൽ തൊണ്ടയുടെ മറ്റ് ഭാഗങ്ങളേക്കാൾ പുറത്തേക്ക് തള്ളി നിൽക്കും. ലക്ഷണങ്ങൾ ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് തോന്നുക, തൊണ്ടവേദന,ഗോയിറ്റർ,തൊണ്ടയടപ്പ്, ശബ്ദമാറ്റം,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ. തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോയിഡ് ഹോർമോണുകൾ ഹൈപ്പർ…
Read More » -
പോഷകങ്ങളാൽ സമ്പുഷ്ടം; ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്ന വിധം
നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ചക്കപ്പഴം.ഈ പഴം പലതരത്തിൽ നമുക്ക് കഴിക്കാം.നേരിട്ട് പഴമായും, പലതരം വിഭവങ്ങളാക്കി പാചകം ചെയ്തും.ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ… നന്നായി പഴുത്ത മധുരമുള്ള ചക്ക 2 കപ്പ് ഗോതമ്പ് മാവ് 2 കപ്പ് ശർക്കര …
Read More » -
തിയറ്ററുകളിൽ ഫഹദ് മാജിക്ക്! ‘പാച്ചുവും അത്ഭുതവിളക്കും’ 4 ദിവസത്തില്‍ നേടിയത്
സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളെത്തുന്നില്ലെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയി. ഇതരഭാഷാ ചിത്രങ്ങൾ പലപ്പോഴും വലിയ കളക്ഷൻ കേരളത്തിൽ നിന്ന് നേടുമ്പോൾ മലയാള ചിത്രങ്ങൾ കാണാൻ ആളില്ലെന്നാണ് പരാതി. എന്നാൽ അപൂർവ്വം ചിത്രങ്ങൾ വലിയ വിജയങ്ങളും ആവാറുണ്ട്. ഈ വർഷം ഇതുവരെ എഴുപതിലേറെ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടപ്പോൾ രോമാഞ്ചം മാത്രമാണ് കാര്യമായ വിജയം നേടിയത്. എന്നാൽ വലിയ ഇടവേളയ്ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുകയാണ്. ഫഹദ് ഫാസിലിനെ ടൈറ്റിൽ കഥാപാത്രമാക്കി നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ 3.63 കോടിയാണ്. ഇതിൽ രണ്ട് ദിനങ്ങളിൽ ഒരു കോടിക്ക് മുകളിൽ ഗ്രോസ് നേടി ചിത്രം.…
Read More » -
ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന ‘ക്ലാസിക്കല്‍ ഡെങ്കിപ്പനി’, രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ ‘ഡെങ്കി ഹെമറാജിക് ഫീവര്‍’, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ‘ഡെങ്കിഷോക് സിന്‍ഡ്രോം’ എന്നിവയാണിവ. വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ…
Read More » -
ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം.ഐസ്ക്രീമിൽ തന്നെ പല ഫ്ലേവറുകളുണ്ട്.അതിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ് ഫ്ലേവർ. ചോക്ലേറ്റ് ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വേണ്ട ചേരുവകള്‍… വിപ്പിങ് ക്രീം 400 ഗ്രാം കണ്ടെന്‍സ്ഡ് മില്‍ക്ക് 2പാക്കറ്റ് ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ആവശ്യത്തിന് വാനില എസെന്‍സ് 1ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം… ആദ്യം വിപ്പിങ് ക്രീം ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്യാന്‍…
Read More »