LIFE
-
താരൻ മാറ്റാനും മുടി വളരാനും റോസ് വാട്ടർ; ഉപയോഗിക്കേണ്ട വിധം
റോസ് വാട്ടർ എന്നറിയപ്പെടുന്ന പനിനീരിന് ഗുണങ്ങൾ നിരവധിയാണ്. കേശസംരക്ഷണങ്ങളിലും സൗന്ദര്യസംരക്ഷണങ്ങളിലും ഉപയോഗിക്കുന്നു. റോസ് വാട്ടർ മാത്രമായി നിങ്ങൾക്ക് ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് ചേരുവകൾക്കൊപ്പം തലയോട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാം. ഹെയർ പാക്കുകളിലും ഹെയർ സെറമുകളിലും കണ്ടീഷണറുകളിലും റോസ് വാട്ടർ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. മുടിക്ക് റോസ് വാട്ടർ ഗുണങ്ങൾ റോസ് വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അതിനാൽ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നായ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. തലയോട്ടിയിലെ സോറിയാസിസ്, തലയോട്ടിയിലെ തിളപ്പിക്കൽ എന്നിവയ്ക്കും ഇത് ഉത്തമമാണ്. റോസ് വാട്ടറിന് നേരിയ രേതസ് ഗുണങ്ങളുണ്ട്, അതിനാൽ നിങ്ങൾക്ക് അമിതമായ എണ്ണമയവും താരനും പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ തലയോട്ടിയിൽ പതിവായി റോസ് വാട്ടർ ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കും. റോസ് വാട്ടർ തലയോട്ടിയുടെ ആരോഗ്യത്തിനെ സഹായിക്കുന്നു, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, തലയോട്ടിയിലെ അണുബാധകളെ വളരെ ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായിക്കുന്നു. നരച്ച മുടിയെ മെരുക്കാൻ റോസ് വാട്ടർ…
Read More » -
റിനോഷ്- മിഥുൻ കോഡ് ഭാഷ ക്രാക്ക് ചെയ്ത് സോഷ്യൽ മീഡിയ! ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി ഇരുവരോടും ചോദിക്കണമെന്നും പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പല്ലു- ഷിജു, നാവ് – അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് – അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ…
Read More » -
‘വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’ പഠാൻ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക
തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമായിരുന്നു പഠാൻ. റിലീസിന് മുൻപെ തന്നെ ഷാരൂഖ് ഖാൻ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. ബിക്കിനി വിവാദത്തിൽ സിനിമയുമായി ബന്ധപ്പെട്ട പലരും പ്രതികരിച്ചിരുന്നുവെങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ദീപിക. വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്., എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിൻറേതായി റിലീസിനെത്തിയ ചിത്രമാണ് പഠാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ…
Read More » -
അടിവസ്ത്രങ്ങളും അയേണ്‍ ചെയ്യണം!!! കാരണം ഇതാണ്
നമ്മള്‍ വസ്ത്രങ്ങള്‍ അലക്കി ഉണക്കി വെക്കും. അതുപോലെ തന്നെ പുറത്തേക്ക് പോകുമ്പോള്‍ വസ്ത്രങ്ങള്‍ അയേണ്‍ ചെയ്ത് വെക്കാറും ഉണ്ട്. എന്നാല്‍, അടിവസ്ത്രങ്ങള്‍ നമ്മള്‍ അയേണ്‍ ചെയ്യാന്‍ പലപ്പോഴും പരിഗണിക്കാറില്ല. എന്നാല്‍, അടിവസ്ത്രങ്ങള്‍ അയേണ്‍ ചെയ്ത് എടുത്താല്‍ നിരവധി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്. അടിവസ്ത്രങ്ങളുടെ വൃത്തി അടിവസ്ത്രങ്ങള്‍ നമ്മള്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കാറുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കുന്നതിനും അതുപോലെ തന്നെ വ്യക്തി ശുചിത്വത്തിന്റെ ഒരു ഭാഗം കൂടിയാണ് ഇത്. അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഇതില്‍ അധികം സോപ്പ് തേക്കാറില്ല. അതുപോലെ തന്നെ സോപ്പ് പൊടിയില്‍ ഇത് മുക്കി വെക്കുന്നത് ഒട്ടും നല്ലതല്ല. അതുപോലെ തന്നെ, അടിവസ്ത്രങ്ങള്‍ എല്ലായ്പ്പോഴും വെയില്‍ കൊണ്ട് ഉണക്കി എടുക്കണം എന്നാണ് പറയുന്നത്. എന്നാല്‍ മാത്രമാണ് ഇതില്‍ അണുക്കള്‍ ഇല്ലാതിരിക്കുക. ഇത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരായാലും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ, അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ അധികം കെമിക്കല്‍സ് അടങ്ങിയ സാധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അമിതമായി കെമിക്കല്‍…
Read More » -
മഗിഴ് തിരുമേനിയുടെ ചിത്രത്തിൽ ‘തല’യുടെ നായികയായി ‘അഴകിൻ റാണി’ തൃഷ
അജിത്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ‘വിഡാമുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ടൈറ്റിൽ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായിയെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘യെന്നൈ അറിന്താലി’ൽ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകർഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം ‘തുനിവ്’ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിറ്റ്‍മേക്കർ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് നായകനാകും എന്ന് റിപ്പോർട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന…
Read More » -
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ 5 മലയാള ചിത്രങ്ങള്‍
തെന്നിന്ത്യയിലെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോട് ബജറ്റിലോ കളക്ഷനിലോ ഒന്നും മത്സരിക്കാനാവില്ലെങ്കിലും ബോക്സ് ഓഫീസിൽ മലയാള സിനിമയും മുന്നോട്ട് തന്നെയാണ്. ഓടിയ ദിവസങ്ങളുടെ എണ്ണം നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് മാറി എത്ര വേഗത്തിൽ കോടി ക്ലബ്ബുകളിൽ എത്തി എന്നതിലാണ് ഇന്ന് ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധ. ലൂസിഫറിലൂടെ 200 കോടി ക്ലബ്ബിൽ വരെ മലയാള സിനിമ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2018 തിയറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഒരു പട്ടികയാണ് ചുവടെ. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ 5 മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്. തിയറ്ററുകളിലെത്തി ഒരാഴ്ച കൊണ്ട് 2018 50 കോടി ക്ലബ്ബിൽ എത്തിയതായി അണിയറക്കാർ അറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ ആണ്. ഇതരഭാഷാ ചിത്രങ്ങളെ…
Read More » -
ഉച്ച ഉറക്കം പതിവാണോ, എങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും ഒപ്പമുണ്ട്; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ
ഉച്ചഉറക്കം ഒരു ശീലമാണ്. ഭക്ഷണ ശേഷമുള്ള ഈ മയക്കം ഒരു സുഖാനുഭവമാണ് പലർക്കും. പക്ഷേ ഉച്ചയ്ക്ക് 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ആധികാരികപഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഉച്ചഉറക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഒബീസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചൂ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി…
Read More » -
പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുൾപ്പെടുത്താം പപ്പായ; അറിയാം കാരണങ്ങൾ
പ്രമേഹം അഥവാ ഷുഗര്‍ നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം നമുക്ക് എത്രമാത്രം വലിയ ആരോഗ്യഭീഷണിയാണ് മുഴക്കുന്നതെന്ന് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. പാരമ്പര്യമായി പ്രമേഹം പിടിപെടുന്നവരുണ്ട്. അതുപോലെ തന്നെ മോശം ജീവിതരീതികളുടെ ഭാഗമായും പ്രമേഹം കടന്നുപിടിക്കുന്നവരുണ്ട്. മിക്കവാറും ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് പ്രമേഹത്തിലേക്ക് കാലക്രമേണ വഴിയൊരുക്കുന്നത്. ഭക്ഷണം വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമെല്ലാം ഭക്ഷണത്തിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. പ്രമേഹനിയന്ത്രണത്തിന് ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ ചിലത് ഭാഗികമായി ഒഴിവാക്കുകയോ അതേസമയം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയോ ഒക്കെ ചെയ്യേണ്ടിവരാം. അത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. പ്രമേഹരോഗികള്‍ക്ക് പപ്പായ കഴിക്കാൻ പാടുണ്ടോ? ഇത് ഷുഗര്‍നില വീണ്ടും ഉയര്‍ത്തുമോ എന്ന സംശങ്ങള്‍ ധാരാളം പേര്‍ ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ പപ്പായ പ്രമേഹരോഗികള്‍ക്ക് വെല്ലുവിളി അല്ല എന്നുമാത്രമല്ല- നല്ലതുമാണ്. ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കാം… ഭക്ഷണപദാര്‍ത്ഥങ്ങളിലെ മധുരത്തെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഗ്ലൈസമിക് സൂചിക…
Read More » -
മുന്തിരി വെറുമൊരു ചെറുപഴമല്ല! കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ‘വിറ്റാമിൻ കെയുടെയും നാരുകളുടെയും നല്ല ഉറവിടം കൂടിയാണ് മുന്തിരി…’ – റെഡ്‌റിവർ ഹെൽത്ത് ആൻഡ് വെൽനസിന്റെ സ്ഥാപകനായ ജോഷ് റെഡ് പറയുന്നു. മുന്തിരിയിൽ സോഡിയം വളരെ കുറവും പൊട്ടാസ്യവും കൂടുതലാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇത് രക്തക്കുഴലുകളിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു…- ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ലിസ യംഗ് പറയുന്നു. മുന്തിരി ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവയിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ വിശപ്പ്…
Read More » -
വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു പറഞ്ഞത്; പെപ്പെക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി
നടൻ ആന്റണി വർഗീസിന് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം ഉണ്ടെന്നും സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു. ‘വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെ കുറിച്ച് പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറിപ്പോയി പറഞ്ഞ കാര്യവും വേണ്ടായിരുന്നു, പെപ്പെയുടെ പെങ്ങള്‍ക്കും ഫാമിലിക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി’, എന്നാണ് ജൂഡ്…
Read More »