തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ഒഴിവ് സമയത്ത് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാക്കറ്റ് പാല്‍.ചിലപ്പോള്‍ ഒരാഴ്ചത്തേക്കുള്ള പാല്‍ വരെ വാങ്ങി നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കും.എന്നാല്‍ ഒരു പാക്കറ്റ് പാല്‍ എത്ര ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയുമോ?
പാക്കറ്റ് പൊട്ടിക്കാത്ത പാല്‍ രണ്ടു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.നാല് ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവായിരിക്കണം ഫ്രിഡ്ജിലെ താപനില.അതേസമയം പാക്കറ്റ് പൊട്ടിച്ച പാൽ ഒറ്റ ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്,ഉപയോഗിക്കുകയുമരു ത്. അതാത് ദിവസത്തേക്കുള്ള പാൽ വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
പായ്ക്കറ്റ് പാലുകളിൽ 41 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)കണ്ടെത്തിയിരുന്നു.പായ്ക്കറ്റ് പാലുകളിൽ ഏഴ് ശതമാനം പാൽ സാമ്പിളുകളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.