LIFEMovie

സിനിമ കാണാതെ റിവ്യു പറഞ്ഞു; ആറാട്ടണ്ണന് അടിയുടെ ആറാട്ട്

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

‘വിത്തിൻ സെക്കൻഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററിൽ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്.

കാശ് വാങ്ങിയാണ് സന്തോഷ് നെ​ഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. “എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ കൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണ്. ഞാൻ ആരേന്നും പൈസ വാങ്ങിയില്ല. അങ്ങനെ വാങ്ങിയിരുന്നേൽ ഞാൻ കോടീശ്വരൻ ആയേനെ”, എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. വിജേഷ് പി. വിജയൻ ആണ് സംവിധാനം. സുധീർ കരമന, സിദ്ദീഖ്, അലൻസിയർ, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമരാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടർ സംഗീത് ധർമ്മരാജൻ, വിനയൻ പി. വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം എഴുതുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: