LIFEMovie

പ്രിയ സുചി… ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസകൾ അറിയിച്ചത്. അനു​ഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു. ‘ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിങ്ങൾക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു!’, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനിൽ വെച്ച് അടുത്തിടെ തങ്ങളുടെ 35-ാം വിവാഹ വാർഷികം മോഹൻലാലും സുചിത്രയും ആഘോഷിച്ചിരുന്നു.

അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. വാലിബനിൽ മോഹൻലാൽ ഡബിൾ റോളിലാവും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും എത്തിയിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വർഷം റിലീസ് ചെയ്യും. ചിത്രം ഓണം റിലീസ് ആയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമൻ അടുത്തിടെ പറഞ്ഞിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാൻറസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: