LIFEMovie

ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയില്‍ കാണുന്നത് ഫേക്ക് സ്നേഹം, ശോഭയിലും ഉണ്ട് ഈ ഫേക്ക് സ്നേഹമെന്ന് റിനോഷിനോട് അനിയന്‍ മിഥുന്‍; പിന്തുണയുമായി റിനോഷ്

ബിഗ് ബോസ് മലയാളം സീസൺ 5 അതിൻറെ 11-ാം വാരത്തിലേക്ക് അടുക്കുകയാണ്. കോടതി ടാസ്കും ചലഞ്ചേഴ്സ് ആയി എത്തിയ റിയാസ് സലിമിൻറെയും ഫിറോസ് ഖാൻറെയും സാന്നിധ്യവുമെല്ലാമായി ആവേശകരമായ പത്താം വാരമാണ് അവസാനിക്കാൻ പോകുന്നത്. സീസൺ അന്ത്യത്തിലേക്ക് അടുക്കുന്നതോടെ മത്സരാർഥികൾക്കിടയിലെ മത്സരാവേശവും മുറുകിയിട്ടുണ്ട്. ഇപ്പോഴിതാ നിലവിലെ ബിഗ് ബോസ് മത്സരാർഥികൾക്കിടയിൽ താൻ കാണുന്ന കാപട്യത്തെക്കുറിച്ച് സുഹൃത്ത് റിനോഷിനോട് പറയുകയാണ് അനിയൻ മിഥുൻ. എല്ലാവരും സ്നേഹം അഭിനയിക്കുകയാണെന്ന് പറയുന്നു മിഥുൻ. ആ അഭിപ്രായത്തെ റിനോഷ് പിന്തുണയ്ക്കുന്നുമുണ്ട്.

“എനിക്ക് ഫേക്ക് ഫീൽ ചെയ്യുന്നു എല്ലാവരിലും. വേറെ എല്ലാം പോട്ടെ. സ്നേഹം അഭിനയിക്കുന്നു. അത്രയും കലർപ്പില്ലാത്ത സാധനം”, അനിയൻ മിഥുൻറെ വാക്കുകൾ. ഇതിനോട് റിനോഷിൻറെ പ്രതികരണം ഇങ്ങനെ- “പിന്നെ, കൈയിൽ നിന്ന് പോയെന്ന് മനസിലാക്കുമ്പോൾ ഓരോ സാധനമൊക്കെ പറഞ്ഞ് വീണ്ടും കൂടാൻ വേണ്ടി പതുക്കെ നോക്കുകയാണ് ആളുകൾ. ഇവിടുത്തെ നിലനിൽപ്പിന് വേണ്ടി”, റിനോഷ് പറയുന്നു. “ഇപ്പോൾ സമയവും ഇല്ലല്ലോ. അപ്പോൾ പെട്ടെന്ന് കാര്യം നടക്കണം. ശോഭയിലും ഉണ്ട് ഈ ഫേക്ക് സ്നേഹം. അതുപക്ഷേ നമുക്ക് നേരത്തേ അറിയുന്ന കേസ് ആണ്”, എന്നാണ് മിഥുൻറെ പ്രതികരണം.

റിനോഷ് ചർച്ച അവസാനിപ്പിക്കുന്നത് ഇങ്ങനെ- “പടക്കത്തിൻറെ നൂൽ ഇല്ലേ, കുറച്ച് കൂടി വലിയ ഒരു നൂൽ ഇട്ടിട്ട് സാധനം കത്തിച്ച് ശരീരത്ത് വച്ചിട്ട് അവർ ഓടും. ഓടിക്കഴിഞ്ഞ് പൊട്ടുമ്പൊ അവർ അവിടെ വരും. ആരാണ് പൊട്ടിച്ചത്, ആരാണ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ട്. എന്നിട്ട് വിഷയമാക്കും. അതാണ് ഇവിടെ ഇപ്പോഴത്തെ എല്ലാവരുടെയും കളി. സ്നേഹമൊക്കെ ഫേക്ക് ആണ്”, റിനോഷ് തൻറെ നിരീക്ഷണം പങ്കുവച്ചു. അതേസമയം എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ. നാദിറ, അനു ജോസഫ്, അഖിൽ മാരാർ, റെനീഷ, ജുനൈസ്, അനിയൻ മിഥുൻ, ഷിജു, സെറീന എന്നിവർ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: