LIFEMovie

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ചാട്ടുളി’ ഫസ്റ്റ് ലുക്ക് പുറത്തു

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാട്ടുളി’. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. അട്ടപ്പാടിയിൽ ചാട്ടുളിടയുടെ ചിത്രീകരണം പൂർത്തിയായി. ‘ചാട്ടൂളി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റർ.

നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവരാണ് ‘ചാട്ടുളി’ എന്ന ചിത്രം നിർമിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ചാട്ടൂളി’ എന്ന ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അജു വി എസ് ആണ്.

എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അപ്പുണ്ണി സാജനാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ ആണ്. വസ്‍ത്രാലങ്കാരം രാധാകൃഷ്‍ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‍സ് കൃഷ്‍ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ. ഡോ. രജിത്‍കുമാർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ പ്രസാദ് ശ്രീകൃഷ്‍ണപുരം, സംഘട്ടനം ബ്രൂസ് ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പരസ്യകല ആന്റണി സ്റ്റീഫൻ, പിആർഒ എ എസ് ദിനേശ് എന്നിവരുമാണ് ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.

Back to top button
error: