LIFE
-
മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ രുചികരമായ മുരിങ്ങയ്ക്ക സൂപ്പ് കുടിക്കാം; തയ്യാറാക്കേണ്ടവിധം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയതാണ് മുരിങ്ങയ്ക്ക. വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയെല്ലാം ധാരാളമായി മുരിങ്ങയ്ക്കയിൽ കാണപ്പെടുന്നു. കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. മുരിങ്ങയ്ക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങൾ നമ്മൾ തയ്യാക്കാറുണ്ടല്ലോ.. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് മുരിങ്ങയ്ക്ക കൊണ്ട് രുചികരമായ സൂപ്പ് തയ്യാറാക്കിയാലോ?… വേണ്ട ചേരുവകൾ… 3 മുരിങ്ങയ്ക്ക കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത വെള്ളം 1 കപ്പ് സോയ വേവിച്ചത് 1 കപ്പ് കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 1 എണ്ണം സവാള ചെറുതായി അരിഞ്ഞത് 1 എണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ സോയ സോസ് അര സ്പൂൺ ഗ്രീൻ ചില്ലി സോസ് 1 സ്പൂൺ മുട്ട 1 എണ്ണം കോൺ ഫ്ലവർ ആവശ്യത്തിന് വെളളം ആവശ്യത്തിന് കുരുമുളകുപൊടി…
Read More » -
‘ജയിലറി’ലെ ആദ്യ ഗാനം; തമന്നയ്‍ക്കൊപ്പം ചുവട് വച്ച് രജനി
കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജയിലര്‍ രാജസ്ഥാനില്‍ ചിത്രീകരിച്ച സമയത്ത് രജനിയും മോഹന്‍ലാലും പരസ്പരം കണ്ടിരുന്നു. അന്ന്…
Read More » -
മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ചെറുപയർ; ഉപയോഗിക്കേണ്ട വിധം
സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെറുപയർ. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ ചെറുപയർ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു. മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഏറെ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ചെറുപയർ പൊടി. ചെറുപയർ ചർമ്മത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അതിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. ആരോഗ്യകരമായ തിളക്കത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ചെറുപയർ. രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയിലേക്ക് അൽപം അപം തൈര് ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചെറുപയർ ഫേസ് പായ്ക്ക് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു പുറമേ സുഷിരങ്ങൾ എണ്ണയും അഴുക്കും അടയുന്നത് തടയുന്നു. ചെറുപയറിന് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന് പ്രകൃതിദത്തമായ ക്ലെൻസർ കൂടിയാണ്. മാത്രമല്ല,…
Read More » -
16 മണിക്കൂറില്‍ 6.5 കോടി കാഴ്ചകളുമായി ‘സലാര്‍’ ടീസര്‍
ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ ചിത്രം. കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ ബോക്സ് ഓഫീസിലെ മുന്‍കാല റെക്കോര്‍ഡുകള്‍ പലതും ചിത്രം പഴങ്കഥയാക്കി. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിത്രത്തിന്‍റെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്യപ്പെട്ടത് ഇന്ന് പുലര്‍ച്ചെ 5.12 ന് ആയിരുന്നു. 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചിത്രം നേടിയിരിക്കുന്നത് 6.5 കോടിയിലേറെ കാഴ്ചകളാണെന്ന് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിക്കുന്നു.…
Read More » -
പച്ചനിറത്തിലുള്ള ഇലക്കറികൾ ദിവസവും ഒരു നേരമെങ്കിലും കഴിക്കണം, കാരണം അറിയാം
പച്ചനിറത്തിലുള്ള ഇലക്കറികൾ ദിവസവും ഒരു നേരം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. കാരണം അവയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വിവിധ രോഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. പ്രധാനമായി ഇലക്കറികൾ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു ഒരു പഠനം പറയുന്നു. ഇലക്കറികൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മാത്രമല്ല അവയിൽ കലോറി കുറവാണ്. വിറ്റാമിൻ കെ എന്നറിയപ്പെടുന്ന ഒരു പോഷകം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ലയിക്കുന്ന ഈ വിറ്റാമിൻ ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകരമാണ്. മാത്രമല്ല, വിറ്റാമിൻ കെ പ്രമേഹത്തെ ചെറുക്കാനും ധമനികളിൽ പ്ലാക്ക് രൂപീകരണം കുറയ്ക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇലക്കറികളുള്ള പച്ചക്കറികൾ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യമുള്ള ശരീരത്തെ നിലനിർത്തുന്നതിനും ആവശ്യമായ ചില രോഗങ്ങൾ തടയാനും അവ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് (വിളർച്ച),…
Read More » -
ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘ദി നണ്‍ 2’; ട്രെയ്‍ലര്‍ പുറത്ത്
ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പർനാച്ചുറൽ ഹൊറർ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോൺജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നൺ. ബോണി ആറോൺസ് ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തിൽ ഏറ്റവും വിജയം നേടിയ ഒരു ഹോളിവുഡ് ഹൊറർ ചിത്രം കൂടിയാണ് നൺ. 2018 ലായിരുന്നു ചിത്രത്തിൻറെ റിലീസ്. ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്കിപ്പുറം ചിത്രത്തിൻറെ രണ്ടാംഭാഗം പ്രദർശനത്തിന് എത്താൻ പോവുകയാണ്. ദി നൺ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. 1956 ലെ ഫ്രാൻസ് ആണ് സിനിമയുടെ പശ്ചാത്തലം. ഒരു പാതിരി കൊല്ലപ്പെട്ടിരിക്കുന്നു. സംഭവിക്കാനിരിക്കുന്ന വലിയ വിപത്തുകളുടെ ഭൂതിയിലാണ് ചുറ്റുപാട്. വലാക് എന്ന കന്യാസ്ത്രീ പ്രേതവുമായി ഒരിക്കൽക്കൂടി മുഖത്തോട് മുഖം വരേണ്ടിവരുന്നു സിസ്റ്റർ ഐറീന്. തൈസ ഫാർമിഗയാണ് സിസ്റ്റർ ഐറീനെ അവതരിപ്പിക്കുന്നത്. സ്റ്റോം റീഡ്, അന്ന പോപ്പിൾവെൽ, കേറ്റ്ലിൻ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവർ മറ്റ്…
Read More » -
സ്തനാര്‍ബുദം നേരത്തെ കണ്ടെത്താം, നൂതന സംവിധാനവുമായി എച്ച്.എല്‍.എല്ലും അമേരിക്ക ആസ്ഥാനമായ യു.ഇ ലൈഫ്‌സയന്‍സസും
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.ഇ ലൈഫ് സയന്‍സസ്സും കൈകോര്‍ത്തു. സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിംഗ് സംവിധാനം ‘ഐബ്രസ്റ്റ് എക്‌സാം’. (ibreastexam) രാജ്യമെമ്പാടും അവതരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി എച്ച്.എല്‍.എല്‍ 5 വര്‍ഷത്തേയ്ക്ക് യു.ഇ ലൈഫ്‌സയന്‍സസ് എന്ന അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ എംപാനല്‍ ചെയ്തു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നവീനമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് യു.ഇ ലൈഫ് സയന്‍സസ്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനമനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യയില്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് വളരെ കൂടുതലാണ്. 50 വയസ്സിനുള്ളിലുള്ള സ്ത്രീകളാണു ഇതിലേറെയും. വൈകിയുള്ള രോഗനിര്‍ണയമാണ് സ്തനാര്‍ബുദത്തിന്റെ മരണ നിരക്ക് ഉയരാനുള്ള പ്രധാനകാരണം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം പ്രാരംഭ ദിശയില്‍ തന്നെ കണ്ടു പിടിക്കുന്നതിനു വേണ്ടിയുള്ള എളുപ്പവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ‘ഐബ്രസ്റ്റ് എക്‌സാം’. സൗകര്യങ്ങള്‍ കുറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളില്‍ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ…
Read More » -
ഭക്ഷണത്തിൽ മല്ലി ഇല ഉപയോഗിക്കൂ, ആരോഗ്യത്തിനും സൗന്ദര്യത്തിനും എണ്ണമറ്റ ഗുണങ്ങൾ
ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുളള ഒന്നാണ് മല്ലി ഇല. മല്ലി ഇല ഉപയോഗിക്കുന്നതിന് മുമ്പ് ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മല്ലി ഇലയില്‍ മണ്ണിന്റെ കണികകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉള്ളില്‍ കടന്നാല്‍ അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്താം. അതിനാല്‍ നന്നായി കഴുകിയ ശേഷം മാത്രമേ മല്ലി ഇല ഉപയോഗിക്കാവൂ. മല്ലി വിത്തില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകള്‍ കാണപ്പെടുന്നു. നാരുകളുടെ പ്രധാന ഉറവിടം കൂടിയാണിത്. കൂടാതെ, മാംഗനീസ്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, കരോട്ടിന്‍ എന്നിവയും മല്ലി ഇലയില്‍ ചെറിയ അളവില്‍ കാണപ്പെടുന്നുണ്ട്. ഇവയൊക്കെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും മല്ലി ഇല സഹായിക്കുന്നു. ദഹനവ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും. കരളിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും…
Read More » -
മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിനായി വിവിധ എണ്ണകൾ ഉപയോഗിക്കുന്നവരുണ്ട്. മുടിയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ ചേരുവകയായിരിക്കണം ഉപയോഗിക്കേണ്ടത്. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് നെല്ലിക്ക. ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ഉള്ളതിനാൽ, നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക മുടികൊഴിച്ചിൽ തടയുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക., ഇത്…
Read More » -
അറിഞ്ഞിരിക്കേണ്ട നാട്ടു ചികിത്സകള്‍
101 നാട്ടു ചികിത്സകള്‍ 1. ഉളുക്കിനു സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക 7. വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക. 9. കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട് കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്പ് ഒരോ ടീസ്പൂണ്‍ വീതം തേന്‍ കഴിക്കുക 12.…
Read More »