FoodLIFE

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ രുചികരമായ മുരിങ്ങയ്ക്ക സൂപ്പ് കുടിക്കാം; തയ്യാറാക്കേണ്ടവിധം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് മുരിങ്ങയ്ക്ക. വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയെല്ലാം ധാരാളമായി മുരിങ്ങയ്ക്കയിൽ കാണപ്പെടുന്നു. കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.

സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. മുരിങ്ങയ്ക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങൾ നമ്മൾ തയ്യാക്കാറുണ്ടല്ലോ.. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് മുരിങ്ങയ്ക്ക കൊണ്ട് രുചികരമായ സൂപ്പ് തയ്യാറാക്കിയാലോ?…

വേണ്ട ചേരുവകൾ…

3 മുരിങ്ങയ്ക്ക കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത വെള്ളം 1 കപ്പ്
സോയ വേവിച്ചത് 1 കപ്പ്
കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 1 എണ്ണം
സവാള ചെറുതായി അരിഞ്ഞത് 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
സോയ സോസ് അര സ്പൂൺ
ഗ്രീൻ ചില്ലി സോസ് 1 സ്പൂൺ
മുട്ട 1 എണ്ണം
കോൺ ഫ്ലവർ ആവശ്യത്തിന്
വെളളം ആവശ്യത്തിന്
കുരുമുളകുപൊടി അര സ്പൂൺ
മല്ലിയില 1 പിടി
പുതിനയില 1 പിടി
നെയ്യ് 1 സ്പൂൺ

സൂപ്പ് തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാനിൽ അൽപം നെയ്യൊഴിച്ച് സോയാ നന്നായി വഴറ്റി മാറ്റിവയ്ക്കുക. ശേഷം നെയ്യിൽ കാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക്, മുരിങ്ങ വെള്ളം, വെള്ളം ആവശ്യത്തിന് ഉപ്പുചേർത്ത് തിളച്ചാൽ ഒരു മുട്ട പൊട്ടിച്ച് ഇളക്കി ചേർക്കുക. ശേഷം സോയാചങ് ചേർത്തിളക്കിയ കൂട്ടിലേക്ക് സോയ സോസ്, ചില്ലി സോസ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ചൂടാക്കുക. ശേഷം കോൺഫ്ലവർ വെള്ളത്തിൽ കലക്കി ബാറ്ററുണ്ടാക്കി കൂട്ടിലൊഴിച്ച് തിളപ്പിച്ചെടുക്കുക. ശേഷം മല്ലിയിലയും പുതിനയിലയും ചേർക്കുക. ചൂട് മുരിങ്ങയ്ക്ക സൂപ്പ് തയാറായി…

Back to top button
error: