FoodNEWS

കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം

കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കർക്കിടകകഞ്ഞി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാം.കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി.

രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കിടകക്കഞ്ഞി.
കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം…
ഉണക്കലരി           1/2 കപ്പ്‌
കടുക്                  1 ടീസ്പൂൺ
എള്ള്                    1 ടീസ്പൂൺ
ഉലുവ                    1 ടീസ്പൂൺ
ജീരകം                   1 ടീസ്പൂൺ
മഞ്ഞൾപ്പൊടി      1/4 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ        1/2 മുറി തേങ്ങയുടെ
മാവ് ഇല               5 എണ്ണം
പ്ലാവ് ഇല             4 എണ്ണം
ഉപ്പ്                        ആവശ്യമെങ്കിൽ മാത്രം

ആദ്യം അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനുട്ട് കുതിർക്കാൻ വയ്ക്കുക. കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കുക.

 

Signature-ad

ഒരു മൺകലത്തിൽ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ച പേസ്റ്റും ഇട്ടുകൊടുക്കുക. മഞ്ഞൾപ്പൊടിയും ചേർക്കുക.ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാൽ ഒഴിച്ച് ചെറുതീയിൽ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കുക.

Back to top button
error: