LIFE

  • അസംബന്ധം; കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില വിഷമാകില്ല

    കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കർക്കിടകത്തിൽ മുരിങ്ങയിലയെ അകറ്റി നിർത്തുന്നത് എന്തിനാണെന്ന് അറിയണ്ടേ..? പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു.കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്. എന്നാൽ ഇതിലെ വാസ്തവം എന്താണ് ? അതായത് കിണറ്റിലെ വെള്ളത്തിന്റെ വിഷാംശം നീക്കി…

    Read More »
  • സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു

    തിരുവനന്തപുരം: ചലച്ചിത്ര നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. ഭാഗ്യ പങ്കുവച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ്. പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

    Read More »
  • സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ഗഗനചാരി ട്രെയ്‍ലര്‍‌ പുറത്ത്; ഗോകുല്‍ സുരേഷും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിൽ

    ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരക്കാർ, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഗഗനചാരി എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ‌ പുറത്തെത്തി. സയൻസ് ഫിക്ഷൻ കോമഡി എന്ന കൗതുകമുണർത്തുന്ന ഗണത്തിൽ പെടുന്ന ചിത്രത്തിൻറെ 2.04 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തെ സാജൻ ബേക്കറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അരുൺ ചന്ദു. അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെൻററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസ് ആണ് നിർമ്മാണം. ശിവ സായി, അരുൺ ചന്ദു എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുർജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം ബാവ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടർ. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്സ് ഒരുക്കുന്നത് മെറാക്കി…

    Read More »
  • കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയ്‍നർ ക്വീൻ എലിസബത്ത് വരുന്നു; വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിനും നരെയ്നും ഒന്നിക്കുന്നു

    ചില ശ്രദ്ധേയ ചിത്രങ്ങളിൽ ഒരുമിച്ചെത്തിയ പ്രേക്ഷകപ്രിയം നേടിയ ജോഡിയാണ് മീര ജാസ്മിൻ- നരെയ്ൻ. അച്ചുവിൻറെ അമ്മയും ഒരേ കടലും മിന്നാമിന്നിക്കൂട്ടവുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഈ കോമ്പോ വീണ്ടും ഒരുമിച്ച് സ്ക്രീനിൽ എത്തുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിനും നരെയ്നും ഒന്നിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയ്‍നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാർ പറയുന്നു. താൻ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന ചിത്രമാണിത്. മീര ജാസ്മിൻറെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നും അണിയറക്കാർ അറിയിക്കുന്നു. സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചുകാരൻ അലക്സ് എന്ന കഥാപാത്രമായാണ് നരെയ്ൻ എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത, ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു ശേഷം നരെയ്ൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമായിരിക്കും…

    Read More »
  • 370 ദിവസം കൊണ്ട് 8600 കിലോമീറ്റർ താണ്ടി മക്കയുടെ മണ്ണിൽ; കാൽനടയായി ഹജ്ജ് കർമ്മത്തിന് പോയി ഹജ്ജ് ചെയ്തു മടങ്ങിവന്ന ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കി ജന്മനാട്

    മലപ്പുറം: കാൽനടയായി ഹജ്ജ് കർമ്മത്തിന് പോയി ഹജ്ജ് ചെയ്തു മടങ്ങിവന്ന ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കി ജന്മനാട്. ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിലാണ് സ്വീകരണ സമ്മേളനം സഘടിപ്പിച്ചത്. കഴിഞ്ഞവർഷം കഞ്ഞിപ്പുര ചോറ്റൂരിൽനിന്നു യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. തന്റെ വലിയ ഒരു സ്വപ്നം പൂവണിഞ്ഞാണ് ശിഹാബ് മടങ്ങിവന്നത്. 370 ദിവസം കൊണ്ട് 8600 കിലോമീറ്റർ താണ്ടിയാണ് ശിഹാബ് മക്കയുടെ മണ്ണിൽ ശിഹാബ് കാലുകുത്തിയത്. കഴിഞ്ഞ വർഷം ജൂൺ ആദ്യവാരത്തിലാണ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്ഥാനിൽ എത്തുകയായിരുന്നു. എന്നാൽ, നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്. പാകിസ്ഥാൻ വിസയുമായി…

    Read More »
  • പാവയ്‌ക്കയുടെ ഔഷധ ഗുണങ്ങൾ

    രുചികൊണ്ടും രൂപം കൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക തോരൻ, തീയല്‍,മെഴുക്കുപുരട്ടി, കൊണ്ടാട്ടം തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍ മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു. പാവയ്‌ക്ക അച്ചാര്‍ മലയാളിക്ക്‌ എന്നും പ്രിയങ്കരമാണ്‌. പാവയ്‌ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്‌, പുളി, ഉപ്പ്‌ ഇവപാകത്തിനു ചേര്‍ത്ത്‌ തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ. പാവയ്‌ക്ക രോഗ ശമനത്തിനും‌ മുന്നിലാണ്‌. പാവയ്‌ക്കയുടെ കയ്‌പുരുചിതന്നെ മരുന്നാണ്‌. പാവല്‍ ഇല, പാവയ്‌ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്‌. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ വിതം 2 നേരം സേവിച്ചാല്‍ ദുര്‍മേദസ്‌ കുറയുന്നു. പ്രമേഹമുള്ളവര്‍  2 ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ തേന്‍…

    Read More »
  • സോറിയാസിസ് പകരില്ല; അറിയാം ചികിത്സാ രീതി

    രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ശിരോചര്‍മം, കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, നഖങ്ങള്‍, കൈപ്പത്തികള്‍, കാലുകള്‍ എന്നിവയെ സാധാരണയായി ബാധിക്കുന്ന വെള്ളി നിറമുള്ള ചെതുമ്ബല്‍ നിറഞ്ഞതും ചുവന്ന പാടുകള്‍ ഉണ്ടാക്കുന്നതുമായ വിട്ടുമാറാത്ത ഒരു അവസ്ഥ ആണ് സോറിയാസിസ്. സാധാരണയായി ശിരോചര്‍മ്മത്തിലും മറ്റും ഇവ താരന് സമമായാണ് കാണപ്പെടുക. കൂടാതെ സമ്മര്‍ദ്ദം, തണുത്തതും വരണ്ടതുമായ കാലാവസ്ഥ, മദ്യം, പുകവലി, മുറിവുകള്‍, അണുബാധ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ സോറിയാസിസ് എന്ന രോഗം ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് ഒരു സ്വയം രോഗപ്രതിരോധ പ്രതികരണമാണ്. പലപ്പോഴും ഈ രോഗാവസ്ഥ രോഗികളില്‍ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് വഴിവയ്ക്കാറുണ്ട്. നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, എന്നിവയിലൂടെയും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെയും , നല്ല ഭക്ഷണശീലങ്ങള്‍ ശീലമാക്കുന്നതിലൂടെയും സോറിയാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനും തടയാനും കഴിയും. സോറിയാസിസിന് മികച്ച ചികിത്സാ മാര്‍ഗ്ഗങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സോറിയാസിസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒരി ഡെര്‍മറ്റോളജിസ്റ്റിനെ…

    Read More »
  • ”12 വര്‍ഷം മുന്‍പ് ഞാന്‍ അനുഭവിച്ച അതേ പ്രശ്നങ്ങള്‍ ഇന്നും സിനിമയില്‍ അനുഭവിക്കുന്നുണ്ട്; കരഞ്ഞിറങ്ങിപ്പോരാനേ പറ്റിയിട്ടുള്ളൂ”

    സിനിമയില്‍ വനിത പ്രൊഡ്യൂസറായി മുന്നോട്ടുപോകാനുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് സാന്ദ്ര തോമസ്. ആണുങ്ങള്‍ മാത്രം ഭരിക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും നേരിടേണ്ടിവന്നിട്ടുള്ളത് വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. പറ്റിക്കപ്പെട്ടിട്ടുപോലും അവിടെ നിന്ന് കരഞ്ഞിറങ്ങേണ്ടിവന്ന സാഹചര്യമാണ് ഞാന്‍ ഇന്നും നേരിടുന്നത്. അഡ്വാന്‍സ് നല്‍കിയിട്ടും എന്റെ കൈയ്യില്‍ നിന്ന് സിനിമകള്‍ പലരും തട്ടിയെടുത്തിട്ടുണ്ടെന്നും ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നു. പലപ്പോഴും സിനിമയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുമ്പോള്‍ ഒപ്പമുള്ളവര്‍ എന്നെ കാണുന്നത് ഒരു പ്രൊഡ്യൂസറായി മാത്രമാണ്. ഒരു സിനിമ പ്രേക്ഷകര്‍ കാണണം എന്ന ആഗ്രഹത്തോടെ അതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ ആ ചിത്രത്തിന്റെ മറ്റ് ആളുകള്‍ എന്നെ കാണുന്നത് വെറും പണം മുടക്കുന്ന ആളായി മാത്രമാണ്. അതിനപ്പുറത്തേയ്ക്ക് നമ്മള്‍ ഒരു സൗഹൃദം സൂക്ഷിച്ചാലും അത് പലപ്പോഴും കിട്ടാറില്ല. കരഞ്ഞ് ഇറങ്ങേണ്ട ഒരുപാട് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അഡ്വാന്‍സ് തുക തിരികെ വാങ്ങാതെ പോന്നപ്പോഴും ആ സിനിമകള്‍ സക്സസ് ആകണമെന്നേ ചിന്തിച്ചിട്ടുള്ളൂ. കാരണം എന്നോടില്ലെങ്കിലും അവരൊക്കെ…

    Read More »
  • സിംപിൾ;ചിക്കൻ യമനി മന്തി വീട്ടിൽ തന്നെ ഉണ്ടാക്കാം

    കടകളിൽ നിന്നും കിട്ടുന്ന അതേ രുചിയുള്ള ചിക്കൻ യമനി മന്തി വളരെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം. ചേരുവകള്‍ കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍ മല്ലി-ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- 6 അല്ലി കശ്മിരി മുളകുപൊടി- ഒരു ടീസ്പൂണ്‍ ചെറിയ ജീരകം- മൂക്കാല്‍ ടേബിള്‍ സ്പൂണ്‍ മിക്‌സ് ചെയ്യാൻ ആവശ്യത്തിന് ഉപ്പും ഒലിവോയിലും. മന്തിയ്ക്ക് വേണ്ട ചേരുവകള്‍ സവോള -1 എണ്ണം കാപ്‌സിക്കം -1 എണ്ണം വഴനയില – 2 എണ്ണം മല്ലി – 1 ടേബിള്‍ സ്പൂണ്‍ ചെറിയ ജീരകം – 1ടേബിള്‍ സ്പൂണ്‍ ഗ്രാമ്ബു -4 എണ്ണം കുരുമുളക് -അര ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക -നാലെണ്ണം പൊളിച്ചത് ഉണക്ക നാരങ്ങ – ഒരെണ്ണം വെളുത്തുള്ളി -നാല് അല്ലി പച്ചമുളക് -2-3 എണ്ണം സെല്ലാ ബസുമതി അരി – 2 കപ്പ് തയാറാക്കുന്ന വിധം ആദ്യം തന്നെ കുരുമുളക്, ചെറിയ ജീരകം മല്ലി, വെളുത്തുള്ളി, കശ്മീരി ചില്ലി പൗഡര്‍ ഉപ്പ്…

    Read More »
  • ഇറച്ചി വെട്ടുകാരിയായി ഹണി റോസ്! ‘റേച്ചലി’​ന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

    ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘റേച്ചൽ’ എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. ചിത്രത്തിന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായെത്തുന്ന ഹണി റോസിനെ പോസ്റ്ററിൽ കാണാം. ഹണി റോസിന്റെ അഭിനയ രംഗത്തെ കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും സിനിമ എന്നാണ്, റേച്ചലിന്റെ മൂർച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ…

    Read More »
Back to top button
error: