”അഴിഞ്ഞു വീഴണം, സാരിയില്‍ കുത്തിയ പിന്‍ ഊരിമാറ്റാന്‍ പറഞ്ഞു”! മോശം അനുഭവം വെളിപ്പെടുത്തി ഹേമമാലിനി
സംവിധായകനില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരറാണ് ഹേമ മാലിനി. സാരിയില്‍ കുത്തിയിരിക്കുന്ന പിന്‍ അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോള്‍ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞതായും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.
അയാള്‍ക്ക് പ്രത്യേക തരത്തിലുള്ള രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ എപ്പോഴും സാരിയില്‍ പിന്‍ കുത്തുമായിരുന്നു. സാരി ഊര്‍ന്നു വീഴുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതാണ് തനിക്കു വേണ്ടത് എന്നാണ് അയാള്‍ പറഞ്ഞത്. – ഒരു അഭിമുഖത്തില്‍ ഹേമ മാലിനി വ്യക്തമാക്കി.
എഴുപതുകളിലേയും എണ്‍പതുകളിലേയും മിന്നും താരമായിരുന്നു ഹേമമാലിനി. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷോലെ, ഡ്രീം ഗേള്‍, കിനാര, തും ഹസീന്‍ മേന്‍ ജവാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ധര്‍മേന്ദ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ബിജെപി എംപിയാണ് ഹേമമാലിനി.