ഇന്ന് മിക്ക ആളുകളിലും ത്വക്ക് രോഗങ്ങള്‍ കൂടിവരികയാണ്. കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, പലവിധ സ്‌കിൻ അലര്‍ജികള്‍, ചൊറിച്ചില്‍, തലയില്‍ താരന്‍ എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്. ഇതിനെയെല്ലാം ഒരൊറ്റ ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമുണ്ട്. അതാണ് ദന്തപ്പാല.
അപ്പോസൈനേസി സസ്യകുലത്തില്‍
പെട്ട മരമാണ് ദന്തപ്പാല. ഗന്ധപ്പാല, വെട്ടുപാല, വെണ്‍പാല, അയ്യപ്പാല എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ആയുര്‍വേദ മരുന്നുകളില്‍ സോറിയാസീസ് രോഗത്തിന് മികച്ച ഔഷധമായി ദന്തപ്പാലയെ ഉപയോഗിച്ചുവരുന്നു. ത്വഗ്രോഗത്തിന് മാത്രമല്ല പല്ല് വേദനക്കും ദന്തപ്പാല ഇല ഉപയോഗിക്കുന്നുണ്ട്. അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദന്തപ്പാലയുടെ ഇലയിലും തണ്ടിലും വെള്ളക്കറയുണ്ട്. തടിക്ക് വെണ്ണ നിറവും. വിവിധ വലുപ്പത്തിലാണ് ഇലകള്‍. നൂറ് മില്ലിക്ക് 80 രൂപ നിരക്കിലാണ് വനശ്രീ ഇക്കോഷോപ്പിലും മറ്റും ഇത് വിറ്റഴിക്കുന്നത്. ദന്തപ്പാലയുടെ ഇല ഇരുമ്പ് ഉപയോഗിക്കാതെ മുറിച്ചെടുത്ത് പിച്ചി ചെറുതാക്കി സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി ഏഴുദിവസം സൂര്യ പ്രകാശമേല്‍പ്പിക്കണം.പിന്നീട് ഇത് അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്.
ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്ന എണ്ണ തേച്ചാൽ തലയില്‍ ഉണ്ടാകുന്ന താരന്‍ വേഗത്തില്‍ മാറ്റുന്നതിനും സ്‌കാള്‍പ്പ് വൃത്തിയാക്കുന്നതിനും നല്ലരീതിയില്‍ സഹായിക്കുന്നു. ചിലര്‍ക്ക് തലയില്‍ കട്ടപിടിച്ച് താരന്‍ കാണപ്പെടാറുണ്ട്. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ദന്തപ്പാല എണ്ണതയ്യാറാക്കി തലയില്‍ തേയ്ക്കുന്നത് വളരെ നല്ലതാണ്.അതേപോലെ പാദങ്ങളിലെ വീണ്ടുകീറൽ മാറാനും ഈ എണ്ണ വളരെ നല്ലതാണ്.
ദന്തപ്പാലയുടെ ഇലയും തോലും ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍ വയറുവേദന, അതിസാരം, പനി എന്നിവക്കും ഉത്തമമാണ്.